ETV Bharat / sports

Brazil | ബ്രസീലിനെ ഞെട്ടിച്ച് സെനഗൽ, ഇരട്ട ഗോളുമായി സാദിയോ മാനെ; സൗഹൃദ മത്സരങ്ങളില്‍ വമ്പൻമാർക്ക് തോല്‍വി - Germany vs Colombia

രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിന്‍റെ തോൽവി. സെനഗലിനായി സാദിയോ മാനെ ഇരട്ടഗോളുകൾ നേടി. ഒമ്പത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ബ്രസീൽ നാലു ഗോളുകൾ വഴങ്ങി തോൽവി അറിയുന്നത്.

Brazil  Senegal defeated Brazil in friendly match  Brazil vs senegal  ജർമനി  സെനഗൽ vs ബ്രസീൽ  international friendlies  Sadio mane  സാദിയോ മാനെ  Germany vs Colombia  poland vs Moldova
സൗഹൃദ മത്സരത്തിൽ ബ്രസീലിനെ ഞെട്ടിച്ച് സെനഗൽ
author img

By

Published : Jun 21, 2023, 11:52 AM IST

ലിസ്‌ബൺ : അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിന് തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സെനഗൽ ബ്രസീലിനെ തോൽപിച്ചത്. ക്യാപ്‌റ്റൻ സാദിയോ മാനെയുടെ ഇരട്ടഗോൾ ബലത്തിലാണ് സെനഗൽ തകർപ്പൻ ജയം നേടിയത്.

11-ാം മിനിട്ടിൽ വിനീഷ്യസിന്‍റെ പാസിൽ നിന്ന് ലൂകാസ് പക്വേറ്റയുടെ ഗോളിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. 17-ാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചെങ്കിലും വാറിലൂടെ നിരസിക്കുകയായിരുന്നു. 22-ാം മിനിട്ടിൽ ഹബീബ ഡിയാലോയാണ് സെനഗലിന്‍റെ ആദ്യ ഗോൾ മടക്കിയത്.

മാർക്വീഞ്ഞിന്‍റെ സെൽഫ് ഗോൾ ആഫ്രിക്കൻ കരുത്തൻമാർക്ക് ലീഡ് നൽകി. തൊട്ടടുത്ത മിനിട്ടിൽ സാദിയോ മാനെയും ഗോൾ നേടിയതോടെ സെനഗൽ 3-1ന്‍റെ ലീഡ് സ്വന്തമാക്കി. മൂന്ന് മിനിട്ടിന്‍റെ ഇടവേളയിൽ നായകൻ മാർക്വീഞ്ഞോസാണ് ബ്രസീലിന്‍റെ രണ്ടാം ഗോൾ നേടിയത്. അധികസമയത്ത് പെനാൽറ്റിയിലൂടെ സാദിയോ മാനെ നാലാം ഗോളും നേടിയതോടെ ബ്രസീലിന്‍റെ തോൽവി പൂർണമായി.

സെനഗൽ ആദ്യമായാണ് ബ്രസീലിനെ തോൽപിക്കുന്നത്. സെനഗലിന്‍റെ തോൽവിയറിയാത്ത എട്ടാം മത്സരമാണിത്. അതോടൊപ്പം തന്നെ ഒമ്പത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ബ്രസീൽ നാലു ഗോളുകൾ വഴങ്ങി പരാജയപ്പെടുന്നത്.

ജർമനിക്കും തോൽവി; സൗഹൃദ മത്സരത്തിൽ കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമനിയുടെ തോൽവി. ലിവർപൂൾ താരം ലൂയിസ് ഡിയാസ്, നായകൻ ക്വഡ്രാഡോ എന്നിവരാണ് കൊളംബിയയുടെ ഗോളുകൾ നേടിയത്. മത്സരത്തിന്‍റെ ആദ്യപകുതി ഗോൾരഹിതമായി തുടർന്നു. 54-ാം മിനിട്ടിൽ ക്വഡ്രാഡോയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയാണ് ഡിയാസ് കൊളംബിയയെ മുന്നിലെത്തിച്ചത്. ജോഷ്വ കിമ്മിച്ചിന്‍റെ ഹാൻഡ്‌ബോളിന് കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചാണ് ലീഡ് ഇരട്ടിയാക്കിയത്.

ജർമനിയുടെ അവസാന നാല് മത്സരങ്ങളിലെ മൂന്നാം തോൽവിയാണിത്. യുക്രൈനിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ ബെൽജിയം, പോളണ്ട് ടീമുകൾക്ക് മുന്നിലാണ് കീഴടങ്ങിയത്.

പോളണ്ടിനെ അട്ടിമറിച്ച് മോൾഡോവ ; യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പോളണ്ടിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മോൾഡോവയാണ് പോളിഷ് പടയെ തകർത്തുവിട്ടത്. രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു പോളണ്ടിന്‍റെ തോൽവി. അർകാഡിയസ് മിലിക്, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരാണ് പോളണ്ടിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിലാണ് മോൾഡോവയുടെ മൂന്ന് ഗോളുകളും പിറന്നത്. ഇയോൺ നിക്ലോസ്‌ക്യൂവിന്‍റെ ഇരട്ടഗോളിൽ സമനില പിടിച്ച മോൾഡോവ 85-ാം മിനിട്ടിൽ വ്ലാഡിസ്ലാവ് ബോബോഹിയ നേടിയ ഗോളിലാണ് ജയമുറപ്പിച്ചത്.

ALSO READ: Euro 2024 qualifier| ഇരുനൂറാം മത്സരത്തിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; ഐസ്‌ലൻഡിനെതിരെ പോർച്ചുഗലിന് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.