ലണ്ടൻ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ഇത്തവണത്തെ ഫോർമുല വണ്‍ റഷ്യൻ ഗ്രാന്‍റ് പ്രീ റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്‍റ് പ്രീ നടത്തുന്നത് അസാധ്യമാണെന്നും അതിനാൽ മത്സരം റദ്ദാക്കുകയാണെന്നും ഫോർമുല വണ്‍ അറിയിച്ചു.
-
A statement on the Russian Grand Prix pic.twitter.com/OZbbu9Z8ip
— Formula 1 (@F1) February 25, 2022 " class="align-text-top noRightClick twitterSection" data="
">A statement on the Russian Grand Prix pic.twitter.com/OZbbu9Z8ip
— Formula 1 (@F1) February 25, 2022A statement on the Russian Grand Prix pic.twitter.com/OZbbu9Z8ip
— Formula 1 (@F1) February 25, 2022
റഷ്യൻ ഗ്രാന്‍റ് പ്രീയുടെ നടത്തിപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്‌തു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്‍റ് പ്രീ നടത്തുന്നത് അസാധ്യമാണ്. യുക്രൈനിലെ സാഹചര്യങ്ങൾ സങ്കടകരമാണ്. എത്രയും പെട്ടന്ന് സമാധാനം പുനസ്ഥാപിക്കട്ടെ. എഫ് വണ്‍ അറിയിച്ചു.
ALSO READ: യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം
സോഷി ഒളിമ്പിക് പാർക്കിൽ സെപ്‌റ്റംബർ 23 മുതൽ 25 വരെയാണ് റഷ്യൻ ഗ്രാന്‍റ് പ്രീ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. നേരത്തെ ഫോർമുല വണ്‍ താരം സെബാസ്റ്റ്യൻ വെറ്റൽ റഷ്യൻ ഗ്രാന്‍റ് പ്രീ നടത്തിയാൽ താൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.