ETV Bharat / sports

ബജറ്റില്‍ കായിക മേഖലക്ക് അനുവദിച്ചത് 2826.92 കോടി - ദേശീയ സ്‌പോർട്‌സ് ബജറ്റ് വാർത്ത

മുന്‍ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപ അധികമാണ് ഈ വർഷം കായികമേഖലക്കായി കേന്ദ്ര ബജറ്റില്‍ അനുവദിച്ചത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഖേലോ ഇന്ത്യ പദ്ധതിക്ക്

National sports budget news  Khelo India news  Nirmala Sitharaman news  ഖേലോ ഇന്ത്യ വാർത്ത  ദേശീയ സ്‌പോർട്‌സ് ബജറ്റ് വാർത്ത  നിർമ്മല സീതാരാമന്‍ വാർത്ത
കായിക മേഖല
author img

By

Published : Feb 1, 2020, 7:54 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കായിക മേഖലക്ക് കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ അധികം വകയിരുത്തി. ഒളിമ്പിക്‌സിന്‍റെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വർഷം കായിക മേഖലക്ക് 2,826. 92 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 2,776.92 രൂപയാണ് അനുവദിച്ചത്. കായികമേഖലയില്‍ എന്‍ഡിഎ സർക്കാർ കൊണ്ടുവന്ന ഖേലോ ഇന്ത്യ പദ്ധതിക്കാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത്. 291.42 കോടി രൂപയാണ് ഈ വർഷം ഖേലോ ഇന്ത്യക്കായി അധികമായി ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന മേഖലയിലെ കായക വികസനമാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കായിക രംഗത്ത് അടിസ്ഥാന മേഖലയിലെ വളർച്ചക്കായി 291.42 കോടി രൂപ ഈ വർഷം ബജറ്റില്‍ വകയിരുത്തി. അതേസമയം നാഷണല്‍ സ്‌പോർട്‌സ് ഫെഡറേഷനായി വകയിരുത്തിയ തുകയില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് വരുത്തി. 245 കോടി രൂപയാണ് ഈ വർഷം ഫെഡറേഷനായി നീക്കിവച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 55 കോടി രൂപയുടെ കുറവാണ് ഈ ഇനത്തില്‍ ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷം 300.85 കോടി രൂപയാണ് ഫെഡറേഷന് ബജറ്റില്‍ അനുവദിച്ചത്. കായിക താരങ്ങൾക്കായുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായി. 70 കോടി രൂപയാണ് ഈ മേഖലയിലേക്ക് മാത്രമായി ഈ വർഷം ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 111 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷം ദേശീയ കായിക വികസന ഫണ്ടായി 77.15 കോടി രൂപ അനുവദിച്ചപ്പോൾ ഈ സാമ്പത്തിക വർഷം 50 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവച്ചത്. സായിക്ക് അനുവദിച്ച തുകയിലും 100 കോടിയിലധികം രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ വർഷം 615 കോടി രൂപ സ്‌പോർട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യക്ക് അനുവദിച്ചപ്പോൾ ഈ വർഷം 500 കോടി രൂപ മാത്രമാണ് നീക്കി വച്ചത്. നിലവില്‍ കായിക രംഗത്തെ നോഡല്‍ ഏജന്‍സിയാണ് സായി. നിലവില്‍ കായിക താരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നത് സായിയാണ്. അതേസമയം ജമ്മുവിന്‍റെയും കാശ്‌മീരിന്‍റെയും കായിക മേഖലയുടെ വികസനത്തിനായി മുന്‍ വർഷങ്ങളിലേതിന് സമാനമായി 50 കോടി രൂപ അനുവദിച്ചു.

Intro:Body:

New Delhi: The Union Government of India, on Saturday, allocated Rs 2826.92 crore to sports budget for the 2020-21 financial year. The new sports budget has seen Rs 50 crore hike from the previous 2019-20 budget. 

The government gave a substantial hike of Rs 291.42 crore to its flagship Khelo India programme for the development of sports at the grassroots and youth level, which meant that most of the other heads got reduced allocation in an Olympic year.

The highest reduction was for National Sports Federations with Rs 245.00 crore being allocated in the union budget presented by Finance Minister Nirmala Sitharaman, Rs 55 crore less than the revised Rs 300.85 for 2019-20.

As far as incentives for sportspersons are concerned, the budget has proposed to slash the amount from Rs 111 crore to Rs 70 crore. The budget for the National Sports Development Fund also got reduced to Rs 50.00 from the earlier Rs 77.15 crore.

The government also reduced the allocation to Sports Authority of India (SAI) from the revised Rs 615 crore to Rs 500 crore. The SAI is the nodal organisation to manage nationals camps, provide infrastructure, equipment and other logistics to the country’s sportspersons.

The allocation for the 2010 Commonwealth Games-SAI stadia renovation was also slashed to Rs 75 crore from Rs 96 crore last year.

National Welfare Fund for Sportspersons will continue to get the same amount of Rs 2 crore as earlier, while, at Rs 50 crore, there was also no change in the allocation for the enhancement of sports facilities in Jammu and Kashmir.

Laxmi Bai National Institute of Physical Education will, however, get Rs 55 crore, Rs 5 crore more than the last budget.

In the budget for 2019-20, Rs 2216.92 was allocated for sports but it was later revised to 2776.92.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.