ETV Bharat / sports

മോഹൻ ബഗാൻ വിട്ട് റോയ്‌ കൃഷ്‌ണ; ചെന്നൈയിനിൽ നിന്ന് കൂടുമാറി ജെറി ലാൽറിൻസുവാല - jerry lalrinzuala

നീണ്ട ആറ് വർഷക്കാലം ചെന്നൈയിനൊപ്പം പന്തുതട്ടിയ ജെറി ലാൽറിൻസുവാല കരാർ അവസാനിച്ചതിനെത്തുടർന്നാണ് ടീം വിടുന്നത്

ഐഎസ്എൽ  ISL  റോയ്‌ കൃഷ്‌ണ എടികെ മോഹൻ ബഗാൻ വിട്ടു  ഇന്ത്യൻ സൂപ്പർ ലീഗ്  ജെറി ലാൽറിൻസുവാല  ചെന്നൈയിൻ എഫ്‌സി  Roy Krishna  Roy Krishna parts ways with ATK Mohun Bagan after two seasons  ATK Mohun Bagan  jerry lalrinzuala  jerry lalrinzuala chennaiyin fc
മോഗൻ ബഗാൻ വിട്ട് റോയ്‌ കൃഷ്‌ണ; ചെന്നൈയിനിൽ നിന്ന് കൂടുമാറി ജെറി ലാൽറിൻസുവാല
author img

By

Published : Jun 3, 2022, 7:25 PM IST

ഐഎസ്എല്ലിലെ ശക്‌തരായ എടികെ മോഹൻ ബഗാന്‍റെ സ്‌ട്രൈക്കർ റോയ്‌ കൃഷ്‌ണ ക്ലബ് വിട്ടു. രണ്ട് സീസണിൽ മോഹൻ ബഗാനൊപ്പം കളിച്ച താരം കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ക്ലബ് വിടുന്നത്. താരത്തിന് ട്വിറ്ററിലൂടെ മോഹൻ ബഗാൻ ആശംസകൾ അറിയിച്ചു. നേരത്തെ ഡേവിഡ് വില്യംസും ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു.

2019-20 സീസണിൽ ടീമിന് കിരീടം നേടുന്നതിൽ റോയ് പ്രധാന പങ്ക് വഹിച്ചിരുന്നു. ബഗാനായി 45 മത്സരങ്ങൾ കളിച്ച താരം 24 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന് വലിയ ഓഫറുമായി ബെംഗളൂരു എഫ് സി രംഗത്തുണ്ടെങ്കിലും റോയ്‌ കൃഷ്‌ണ വിദേശ ക്ലബുകൾ ലക്ഷ്യമിടുന്നതായാണ് വിവരം.

ചെന്നൈയിൻ വിട്ട് ജെറി: ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് ഡിഫൻഡർ ജെറി ലാൽറിൻസുവാലയും കൂടുമാറുന്നുണ്ട്. കരാർ അവസാനിച്ചതിനെത്തുടർന്നാണ് ചെന്നൈയിനൊപ്പം ആറ് വർഷം നീണ്ട യാത്രക്ക് ജെറി വിടചൊല്ലിയത്. ഫ്രീ ഏജന്‍റായി ടീം വിടുന്നതാരം ഇനി ഏത് ടീമിലേക്ക് ചേക്കേറും എന്ന് വ്യക്‌തമാക്കിയിട്ടില്ല.

  • 6️⃣ 𝘺𝘦𝘢𝘳𝘴
    8️⃣6️⃣9️⃣4️⃣ minutes
    1️⃣0️⃣3️⃣ matches
    ♾️ 𝘮𝘦𝘮𝘰𝘳𝘪𝘦𝘴! 🥺

    𝗙𝗼𝗿𝗲𝘃𝗲𝗿 𝗼𝘂𝗿 𝘀𝗶𝗻𝗴𝗮 𝗸𝘂𝘁𝘁𝗶! 💙

    𝐓𝐡𝐚𝐧𝐤 𝐲𝐨𝐮, @JerryRinzuala 🙌🏼#AllInForChennaiyin #NandriJerry pic.twitter.com/HtjtHL65S8

    — Chennaiyin FC 🏆🏆 (@ChennaiyinFC) June 3, 2022 " class="align-text-top noRightClick twitterSection" data=" ">

ചെന്നൈയിനായി 103 മത്സരങ്ങളിലാണ് 23 കാരനായ ജെറി പന്തുതട്ടിയത്. 2016ൽ ഐഎസ്എല്ലിലെ എമർജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരത്തിന് അവസാന സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഒരു തവണ ചെന്നൈയിനൊപ്പം കിരീടം സ്വന്തമാക്കാനും ജെറിക്ക് സാധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.