ETV Bharat / sports

മെസിയുമായി തര്‍ക്കം; പിന്നാലെ കുരങ്ങിന്‍റെയും വാഴപ്പഴത്തിന്‍റെയും ഇമോജികൾ, കടുത്ത വംശീയ അധിക്ഷേപം നേരിടുന്നതായി റോഡ്രിഗോ

Rodrygo Claims racially abused after row with Lionel Messi: ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീനയ്‌ക്ക് എതിരായ മത്സരത്തില്‍ മെസിയുമായി തര്‍ക്കിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വംശീയ അധിക്ഷേപം നേരിടുന്നതായി ബ്രസീൽ ഫോർവേഡ് റോഡ്രിഗോ.

author img

By ETV Bharat Kerala Team

Published : Nov 24, 2023, 5:58 PM IST

Rodrygo racially abused after row with Messi  Rodrygo Claims racially abused  Rodrygo receives racist abuse after Messi argument  Rodrygo Against racist abuse  ലയണൽ മെസി  ലയണൽ മെസിയുമായി തര്‍ക്കിച്ച് റോഡ്രിഗോ  റോഡ്രിഗോ  വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ റോഡ്രിഗോ  അര്‍ജന്‍റീന vs ബ്രസീല്‍  Argentina vs Brazil
Rodrygo Claims racially abused after row with Lionel Messi

റി​യോ ഡി ​ജ​നീ​റോ : ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെ ജയം നേടാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിരുന്നു. കാനറികളുടെ തട്ടകമായ മാറക്കാനയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്‍റീന ജയിച്ച് കയറിയത്. ഇപ്പോഴിതാ മത്സരത്തിനിടെ അർജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണൽ മെസിയുമായുണ്ടായ വാഗ്വാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ തനിക്ക് വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീൽ ഫോർവേഡ് റോഡ്രിഗോ. (Brazil forward Rodrygo Claims he was racially abused after row with Lionel Messi in Argentina vs Brazil FIFA world cup 2026 qualifier match)

കുരങ്ങിന്‍റേയും, വാഴപ്പഴത്തിന്‍റേയും ഇമോജികൾ അടങ്ങിയ അധിക്ഷേപകരമായ സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നാണ് റോഡ്രിഗോ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. "വംശീയവാദികൾക്ക് വിശ്രമമേയില്ല. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്.

അവര്‍ക്ക് വേണ്ടതു പോലെ നമ്മല്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, അവർ വിചാരിക്കുന്നത് പോലെ നമ്മൾ പെരുമാറിയില്ലെങ്കിൽ, അവരെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും ധരിച്ചാൽ, അവർ നമ്മളെ ആക്രമിക്കുമ്പോൾ നമ്മൾ തല താഴ്ത്താതിരുന്നാൽ, അവർ അവരുടേത് മാത്രമാണെന്ന് കരുതുന്ന ഇടങ്ങൾ നമ്മൾ കൈവശപ്പെടുത്തിയാൽ... വംശീയവാദികൾ അവരുടെ ക്രിമിനൽ സ്വഭാവം കാണിക്കും. എന്നാല്‍ ഞങ്ങളിത് നിര്‍ത്താന്‍ പോകുന്നില്ല, അതിനാല്‍ തന്നെ അവര്‍ ഉദേശിക്കുന്നത് ഒന്നും നടക്കാനും പോകുന്നില്ല"- റോഡ്രിഗോ ( Rodrygo) ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

അതേസമയം പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയമായിരുന്നു ബ്രസീല്‍-അര്‍ജന്‍റീന മത്സരത്തിന് വേദിയായത്. മത്സരത്തിന് മുന്നെ ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ അതിനാടകീയമായ സംഭവങ്ങളാണ് ഗ്യാലറിയില്‍ അരങ്ങേറിയത്. പൊലീസ് നടപടിക്ക് ശേഷം നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകിയായിരുന്നു കളി ആരംഭിച്ചത്.

ഗോള്‍ ഒഴിഞ്ഞ് നിന്ന ആദ്യ പകുതിയ്‌ക്ക് ശേഷം മത്സരത്തിന്‍റെ 63-ാം മിനിട്ടിലായിരുന്നു അര്‍ജന്‍റീന വിജയ ഗോള്‍ കണ്ടെത്തിയത്. ഹെഡറിലൂടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡിയാണ് കാനറികളുടെ വലയിലേക്ക് പന്ത് കയറ്റിയത്. മത്സരത്തില്‍ ജയിച്ച് കയറിയ അര്‍ജന്‍റീന പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.

കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച നീലപ്പടയ്‌ക്ക് 15 പോയിന്‍റുകളാണുള്ളത്. കളിച്ച ആറ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിക്കാന്‍ കഴിഞ്ഞ ബ്രസീലാവട്ടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴ് പോയിന്‍റ് മാത്രമാണ് മഞ്ഞപ്പടയ്‌ക്കുള്ളത്. കഴിച്ച അവസാന മൂന്ന് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങി.

ALSO READ: 'ഭാവിയെക്കുറിച്ച് ഒരുപാട് ചിന്തിക്കാനുണ്ട്'; വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്‍റൈന്‍ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.