വാര്‍സോ: കഴിഞ്ഞ സീസണിലാണ് പോളിഷ് സൂപ്പര്‍ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് എത്തിയത്. തന്‍റെ ആദ്യ സീസണില്‍ തന്നെ ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്ക് നയിക്കാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹ ശേഷം തന്‍റെ പ്രൊഫഷനോട് വിടപറഞ്ഞയാളാണ് താരത്തിന്‍റെ ഭാര്യ അന്ന ലെവൻഡോവ്‌സ്‌ക.
2013-ലാണ് റോബർട്ട് ലെവൻഡോവ്‌സ്‌കിയും അന്ന ലെവൻഡോവ്‌സ്‌കയും വിവാഹിതരാവുന്നത്. ഇതിന് മുന്നേ കരാട്ടെയില്‍ മൂന്ന് തവണ ലോക ചാമ്പ്യനായ താരമാണ് അന്ന. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള 34-കാരിയായ അന്ന ലെവൻഡോവ്‌സ്‌ക വിരമിക്കുന്നതിന് മുമ്പ് 40-ലധികം കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ സമീപ കാലത്തായി തനിക്ക് ലഭിച്ച എംഎംഎ ഓഫർ നിരസിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന ലെവൻഡോവ്‌സ്‌ക. പോളണ്ടിലെ ഏറ്റവും വലിയ എംഎംഎ പ്രമോഷനായ കെഎസ്‌ഡബ്ല്യു സ്വന്തമാക്കിയ സ്ലോവോമിർ പെസ്‌കോയാണ് എംഎംഎയില്‍ മത്സരിക്കാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് അന്ന ലെവൻഡോവ്‌സ്‌ക പറയുന്നത്.
"സ്ലോവോമിർ പെസ്‌കോയും ഞാനും ഒരിക്കല്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. അതിനായി രണ്ടുവർഷത്തെ തയ്യാറെടുപ്പ് വേണ്ടിവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യം, ആദ്യം ഭർത്താവുമായി ചർച്ച ചെയ്യണമെന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. ഞങ്ങളുടെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഈ വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. അന്ന ലെവൻഡോവ്‌സ്‌ക പറഞ്ഞു.
വിവാഹം കഴിഞ്ഞിരുന്നില്ലെങ്കില്‍ ആ അവസരം പ്രയോജനപ്പെടുത്തുമായിരുന്നുവെന്ന് താന്‍ ഭര്‍ത്താവായ റോബർട്ട് ലെവൻഡോവ്‌സ്‌കിയോട് പറഞ്ഞതായും അന്ന കൂട്ടിച്ചേര്‍ത്തു. "ഞാന്‍ പറയും മുമ്പ് തന്നെ ഈ വിവരം മാധ്യമങ്ങളിലൂടെ അദ്ദേഹം അറിഞ്ഞിരുന്നു. 'അന്നാ.., നീ എന്താണ് ചെയ്യുന്നത്, ഈ വാര്‍ത്തകളൊക്കെ എന്താണ്' എന്നായിരുന്നു റോബര്‍ട്ട് ചോദിച്ചത്. നിങ്ങളുടെ ഭാര്യ ആയിരുന്നില്ലെങ്കില്‍, ഞാൻ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുമായിരുന്നുവെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്" - അന്ന ലെവൻഡോവ്‌സ്‌ക പറഞ്ഞുനിര്‍ത്തി.
വിവാഹത്തെത്തുടർന്ന് കരാട്ടെ രംഗത്ത് നിന്നും മാറിയ അന്ന ലെവൻഡോവ്‌സ്‌ക ന്യൂട്രീഷ്യനിസ്റ്റ്, പേഴ്‌സണല്‍ ടെയിനര്‍, ടിവി അവതാരക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പോളണ്ടിലെ മികച്ച സൗന്ദര്യവർധക വസ്‌തുക്കളുടെ ബ്രാൻഡുകളിലൊന്നായ ഫ്ലോവ് അന്ന ലെവൻഡോവ്‌സ്കയുടെ ഉടമസ്ഥതയിലുള്ളതാണ്.
ALSO READ: SAFF CUP | ഛേത്രിയും മഹേഷും ഗോളടിച്ചു, നേപ്പാളിനെയും തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് സെമിയില്‍
ഡയറ്റ് ഫുഡുകൾ തയ്യാറാക്കുന്ന ഹെല്‍ത്ത് സെന്‍റർ ബൈ ആൻ എന്ന കമ്പനിയും അവർ നടത്തുന്നുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് അന്ന ലെവൻഡോവ്‌സ്‌ക. 2017-ലാണ് അന്ന ലെവൻഡോവ്‌സ്‌ക - റോബർട്ട് ലെവൻഡോവ്‌സ്‌കി ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറക്കുന്നത്. ക്ലാര എന്നാണ് കുഞ്ഞിന് പേരിട്ടത്. തുടര്‍ന്ന് 2020- ലാണ് രണ്ടാമത്തെ മകൾ ലോറയുടെ ജനനം. അതേസമയം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നായിരുന്നു റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സയിലേക്ക് ചേക്കേറിയത്.