മാഡ്രിഡ്: യൂറോപ്യന്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടത്തോടെ കളിക്കളത്തിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കി മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിൻ. ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ സ്‌കോട്ട്‌ലൻഡിന്‍റെ കിർസ്റ്റി ഗിൽമോറിനെയാണ് സ്‌പാനിഷ് താരമായ മാരിൻ തകര്‍ത്തത്. 41 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മാരിന്‍ ജയിച്ച് കയറിയത്.
സ്‌കോര്‍: 21-10, 21-12. ലോക ഒന്നാം നമ്പര്‍ വനിത താരമായിരിക്കെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് താരം കളിക്കളം വിട്ടത്. തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്‌സിലടക്കം പങ്കെടുക്കാന്‍ മാരിന് കഴിഞ്ഞിരുന്നില്ല.
യൂറോപ്യന്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മാരിന്‍റെ ആറാം സിംഗില്‍സ് കിരീടമാണിത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സിംഗില്‍സ് കിരീടങ്ങളെന്ന ഡാനിഷ് ഇതിഹാസം പീറ്റർ ഗേഡിന്‍റെ റെക്കോഡിനെ മറികടക്കാനും മാരിനായി. നേരത്തെ അഞ്ച് കിരീടങ്ങള്‍ വീതമായിരുന്നു ഇരുവരുടേയും പേരിലുണ്ടായിരുന്നത്.
also read: സഞ്‌ജുവിന്‍റെ രാജസ്ഥാന് സൂപ്പർ ലോട്ടറി; നിക്ഷേപകരായി അമേരിക്കന്‍ ഇതിഹാസ താരങ്ങള്‍
അതേസമയം ടൂര്‍ണമെന്‍റില്‍ ഒരു വിഭാഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന ജിലിയന്‍ ഗില്‍ക്‌സിന്‍റെ നേട്ടത്തിനൊപ്പമെത്താനും മാരിനായി. മിക്‌സഡ് ഡബിൾസിൽ അറ് കിരീടങ്ങളാണ് ഗില്‍സിന്‍റെ പേരിലുള്ളത്.