മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗയിൽ 35-ാം കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. എസ്‌പന്യോളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടമുറപ്പിച്ചത്. ലാലിഗയിൽ ഇനിയും നാല് മത്സരങ്ങൾ ബാക്കി നില്‍ക്കെ റയലിന് ഇപ്പോൾ 81 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ 17 പോയിന്‍റിന്‍റേയും ബാഴ്‌സയെക്കാൾ 18 പോയിന്‍റിന്‍റെയും മുൻതൂക്കം റയലിനുണ്ട്.
-
🏆
— Real Madrid C.F. (@realmadrid) April 30, 2022 " class="align-text-top noRightClick twitterSection" data="
🙌#CAMPEON35 pic.twitter.com/Vc6k32lhv3
">🏆
— Real Madrid C.F. (@realmadrid) April 30, 2022
🙌#CAMPEON35 pic.twitter.com/Vc6k32lhv3🏆
— Real Madrid C.F. (@realmadrid) April 30, 2022
🙌#CAMPEON35 pic.twitter.com/Vc6k32lhv3
സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണ്യാബുവിൽ നടന്ന മത്സരത്തിൽ റോഡ്രിഗോയുടെ ഇരട്ട ഗോളാണ് റയലിന് അനായാസ വിജയം നേടിക്കൊടുത്തത്. 33, 43 മിനിട്ടുകളിലായിരുന്നു റോഡ്രിയുടെ ഗോൾ നേട്ടം. തുടർന്ന് രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ മാർകോ അസെൻസിയോയും, 81 മിനിറ്റിൽ കരിം ബെൻസെമയുടേയും ഗോളുകളോടെ റയൽ കിരീടവും വിജയവും ഉറപ്പിച്ചു.
-
❤️ ¡TE QUEREMOS, CARLETTO! ❤️#CAMPEON35 pic.twitter.com/51lrT2MGHY
— Real Madrid C.F. (@realmadrid) April 30, 2022 " class="align-text-top noRightClick twitterSection" data="
">❤️ ¡TE QUEREMOS, CARLETTO! ❤️#CAMPEON35 pic.twitter.com/51lrT2MGHY
— Real Madrid C.F. (@realmadrid) April 30, 2022❤️ ¡TE QUEREMOS, CARLETTO! ❤️#CAMPEON35 pic.twitter.com/51lrT2MGHY
— Real Madrid C.F. (@realmadrid) April 30, 2022
കിരീട നേട്ടത്തോടെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സ്‌പെയിനിലും ലീഗ് കിരീടം ഉയര്‍ത്തി എന്ന അപൂര്‍വ നേട്ടം റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്വന്തമാക്കി. അതേസമയം റയല്‍ മാഡ്രിഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി ബ്രസീലിയന്‍ താരം മാഴ്സെലോ മാറി. റയല്‍ കരിയറില്‍ മാഴ്സെലോയുടെ 24-ാം കിരീടം ആണിത്.
-
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆#CAMPEON35 pic.twitter.com/F0RiB8rmMa
— Real Madrid C.F. (@realmadrid) April 30, 2022 " class="align-text-top noRightClick twitterSection" data="
">🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆#CAMPEON35 pic.twitter.com/F0RiB8rmMa
— Real Madrid C.F. (@realmadrid) April 30, 2022🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆#CAMPEON35 pic.twitter.com/F0RiB8rmMa
— Real Madrid C.F. (@realmadrid) April 30, 2022