ETV Bharat / sports

വിളിപ്പേര് അടുത്ത നെയ്‌മറെന്ന് ; എന്നാല്‍ ബ്രസീലിന്‍റെ വണ്ടര്‍ കിഡ്ഡിന് ഇഷ്‌ടം ക്രിസ്റ്റ്യാനോയെ

ബ്രസീലിയന്‍ വണ്ടര്‍ കിഡ് എൻഡ്രിക് ഫെലിപെ 2024 ജൂലായ് മുതല്‍ സ്‌പാനിഷ്‌ ക്ലബ് റയല്‍ മാഡ്രിഡിനായി പന്ത് തട്ടും. താരത്തിനായി ബ്രസീല്‍ ക്ലബ് പാൽമീറാസുമായി റയല്‍ കരാറൊപ്പിട്ടു

Real Madrid  Real Madrid sign Endrick felipe  Endrick felipe  Endrick felipe news  neymar  Palmeiras  പാൽമീറാസ്  റയല്‍ മാഡ്രിഡ്  എൻഡ്രിക് ഫെലിപെ  എൻഡ്രിക് ഫെലിപെയെ സ്വന്തമാക്കി റയല്‍  നെയ്‌മര്‍  പെലെ  pele
വിളിപ്പേര് അടുത്ത നെയ്‌മറെന്ന്; എന്നാല്‍ ബ്രസീലിന്‍റെ വണ്ടര്‍ കിഡിന് ഇഷ്‌ടം ക്രിസ്റ്റ്യാനോയെ
author img

By

Published : Dec 18, 2022, 11:40 AM IST

മാഡ്രിഡ് : ബ്രസീലിയൻ വണ്ടര്‍ കിഡ് എൻഡ്രിക് ഫെലിപെയെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് അടുത്തിടെ റാഞ്ചിയിരുന്നു. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടേയും കടുത്ത വെല്ലുവിളി മറികടന്നാണ് നിലവിൽ ബ്രസീലിയൻ ക്ലബ് പാൽമീറാസിന്‍റെ താരമായ 16കാരനെ റയല്‍ സ്വന്തമാക്കിയത്.

ഏകദേശം 526 കോടി രൂപയാണ് റയല്‍ എൻഡ്രിക്കിനായി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത കളിക്കാര്‍ വിദേശത്തേക്ക് മാറുന്നത് തടയുന്ന ബ്രസീലിലെ നിയമങ്ങൾ കാരണം 18 വയസ് തികയുന്ന 2024 ജൂലായ് മുതലാവും താരം റയലിനായി കളത്തിലിറങ്ങുക. 2027 വരെയാണ് കരാർ കാലാവധിയെന്നാണ് റിപ്പോർട്ടുകള്‍.

തന്‍റെ നാലാം വയസില്‍ പന്തുതട്ടിത്തുടങ്ങിയ എൻഡ്രിക്കിന്‍റെ കളി ചിത്രീകരിച്ച് പിതാവ് ഡഗ്ലസ് സൂസ യൂട്യൂബിൽ ഇട്ടതോടെയാണ് താരത്തെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. തുടര്‍ന്ന് ജോലിയില്ലാതിരുന്ന പിതാവിനെ സഹായിക്കാനാണ് എൻഡ്രിക് ഫുട്‌ബോളിലേക്ക് തിരിയുന്നത്. 11ാം വയസില്‍ പാൽമീറാസിന്‍റെ യൂത്ത് ടീമിലെത്തിയ താരം 169 കളികളിൽനിന്ന് 165 ഗോളുകളാണ് അടിച്ച് കൂട്ടിയത്.

Also read: എൻസോ മുതല്‍ ലിവാകോവിച്ച് വരെ ; പണം വാരാനിരിക്കുന്ന സൂപ്പര്‍ താരങ്ങളെ അറിയാം

ഈ വർഷം ഒക്‌ടോബറിലാണ് സീനിയര്‍ ടീമിനായി അരങ്ങേറ്റം നടത്തിയത്. പാൽമീറാസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രായംകുറഞ്ഞ ഗോൾസ്‌കോററുമാണ് എൻഡ്രിക്. ബ്രസീലിലെ 'അടുത്ത നെയ്‌മർ' എന്നാണ് അറിയപ്പെടുന്നതെങ്കിലും എൻഡ്രിക്കിന്‍റെ ഇഷ്ടതാരം പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

ബ്രസീലിന്‍റെ മുൻ താരങ്ങളായ പെലെ, റൊണാൾഡോ നസാരിയോ, റൊമാരിയോ എന്നിവരുമായും എൻഡ്രിക്കിനെ താരതമ്യപ്പെടുത്തുന്നവരുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.