പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ വമ്പൻമാർക്കെല്ലാം സമനില. റയൽ മാഡ്രിഡ്, പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ഡോർട്ട്‌മുണ്ട് ടീമുകളാണ് സമനിലയുമായി രക്ഷപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റി കോപ്പൻഹേഗനെതിരെ ഗോൾരഹിത സമനില വഴങ്ങിയപ്പോൾ ബെൻഫിക്കയാണ് പിഎസ്ജിയെ 1-1 ൽ കുടുക്കിയത്. ഷാക്തറിനെതിരെ ഒരു ഗോളിന് പിന്നിലായ റയൽ മാഡ്രിഡ് ഇഞ്ച്വറി സമയത്തെ ഗോളിലാണ് സമനിലയുമായി രക്ഷപ്പെട്ടത്.
-
🤔 Biggest result on Tuesday?
— UEFA Champions League (@ChampionsLeague) October 11, 2022 " class="align-text-top noRightClick twitterSection" data="
✅ Man City and Real Madrid through to the round of 16! #UCL
">🤔 Biggest result on Tuesday?
— UEFA Champions League (@ChampionsLeague) October 11, 2022
✅ Man City and Real Madrid through to the round of 16! #UCL🤔 Biggest result on Tuesday?
— UEFA Champions League (@ChampionsLeague) October 11, 2022
✅ Man City and Real Madrid through to the round of 16! #UCL
റയലിന്‍റെ രക്ഷകനായി റൂഡിഗർ; യുക്രൈൻ ക്ലബ് ഷാക്തറിനെതിരെ തോൽവിയിൽ നിന്നും രക്ഷപ്പെട്ട് റയൽ മാഡ്രിഡ്. മത്സരത്തിൽ ഏറെ നേരവും ലീഡ് കൈവശം വച്ച ഷാക്തർ ഇഞ്ച്വറി സമയത്തെ ഗോളിലാണ് ജയവും മൂന്ന് പോയിന്‍റും കൈവിട്ടത്. മത്സരത്തിന്‍റെ 46-ാം മിനുറ്റിൽ ഒലക്‌സാണ്ടർ സുബ്‌കോവ് ആണ് ഷാക്തറിനായി ഗോൾ നേടിയത്.
-
🏁 FP: @FCShakhtar 1-1 @RealMadrid
— Real Madrid C.F. (@realmadrid) October 11, 2022 " class="align-text-top noRightClick twitterSection" data="
⚽ Zubkov 46'; @ToniRuediger 90'+5'#UCL pic.twitter.com/43uA9KzZdg
">🏁 FP: @FCShakhtar 1-1 @RealMadrid
— Real Madrid C.F. (@realmadrid) October 11, 2022
⚽ Zubkov 46'; @ToniRuediger 90'+5'#UCL pic.twitter.com/43uA9KzZdg🏁 FP: @FCShakhtar 1-1 @RealMadrid
— Real Madrid C.F. (@realmadrid) October 11, 2022
⚽ Zubkov 46'; @ToniRuediger 90'+5'#UCL pic.twitter.com/43uA9KzZdg
രണ്ടാം പകുതിയിൽ സമനിലക്കായി പൊരതിയ റയൽ കൂടുതൽ ആക്രമണങ്ങൾ നടത്തിെയങ്കിലും ഗോൾ അകന്നു നിന്നു. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങാൻ സെക്കന്‍റുകൾ ബാക്കിനിൽക്കെയാണ് അന്‍റോണിയോ റൂഡിഗർ ഗോൾ നേടിയത്. 95-ാം മിനുറ്റിൽ ടോണി ക്രൂസിന്‍റെ പാസിൽ നിന്നായിരുന്നു ഗോൾ. നാല് മത്സരത്തിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്‍റുള്ള റയൽ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. 5 പോയിന്‍റുള്ള ഷാക്തർ മൂന്നാമതാണ്.
മാഞ്ചസ്റ്റർ സിറ്റിയെ പൂട്ടി കോപ്പൻഹേഗൻ; ഗ്രൂപ്പ് ജിയിൽ ഹാലൻഡ് ഇല്ലാതെയിറങ്ങിയ സിറ്റിക്ക് സമനില. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരം മുന്നിൽ കണ്ടാണ് യൂർഗൻ ക്ലോപ്പ് ഹാലൻഡിനെ ബെഞ്ചിലിരുത്തിയത്. 12-ാം മിനുറ്റിൽ റോഡ്രി നേടിയ ഗോൾ വാർ നിഷേധിച്ചു. ഗോളിനുള്ള മുന്നേറ്റത്തിനിടെ മെഹ്‌റസിന്‍റെ ഹാൻഡ് ബോളാണ് സിറ്റിക്ക് വിനയായത്.
-
Through to the #UCL knockout stages! 👊 pic.twitter.com/H5brXNxJnF
— Manchester City (@ManCity) October 11, 2022 " class="align-text-top noRightClick twitterSection" data="
">Through to the #UCL knockout stages! 👊 pic.twitter.com/H5brXNxJnF
— Manchester City (@ManCity) October 11, 2022Through to the #UCL knockout stages! 👊 pic.twitter.com/H5brXNxJnF
— Manchester City (@ManCity) October 11, 2022
25-ാം മിനുറ്റിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. മെഹ്‌റസിന്‍റെ പെനാൽറ്റി കോപ്പൻഹേഗൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പ്രതിരോധ താരം സെർജിയോ ഗോമസ് ചുവപ്പ് കാർഡ് കണ്ടതോടെ മുപ്പതാം മിനുറ്റിൽ തന്നെ സിറ്റി 10 പേരായി ചുരുങ്ങി. തുടർന്ന് കൂടുതൽ ഗോളവസരങ്ങൾ സൃഷ്‌ടിക്കാനാവത്ത സിറ്റി സമനിലയുമായി കളം വിട്ടു.
മെസി ഇല്ലാതെ പതറി പിഎസ്‌ജി: ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ അവരുടെ മൈതാനത്ത് സമനിലയിൽ കുരുക്കിയ ആവേശവുമായാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക മടങ്ങിയത്. ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജി 1-1 ന്‍റെ സമനിലയാണ് വഴങ്ങിയത്. ഇരുടീമുകളും പെനാൽറ്റിയുലൂടെയാണ് ഗോളുകൾ നേടിയത്.
-
3️⃣1️⃣ goals in the @ChampionsLeague for @KMbappe 🔴🔵 pic.twitter.com/6cUSVdLnlC
— Paris Saint-Germain (@PSG_English) October 11, 2022 " class="align-text-top noRightClick twitterSection" data="
">3️⃣1️⃣ goals in the @ChampionsLeague for @KMbappe 🔴🔵 pic.twitter.com/6cUSVdLnlC
— Paris Saint-Germain (@PSG_English) October 11, 20223️⃣1️⃣ goals in the @ChampionsLeague for @KMbappe 🔴🔵 pic.twitter.com/6cUSVdLnlC
— Paris Saint-Germain (@PSG_English) October 11, 2022
39-ാം മിനുറ്റിൽ എംബാപ്പെയുടെ പെനാൽറ്റിയൂടെ മുന്നിലെത്തിയ പിഎസ്‌ജിയെ 62-ാം മിനുറ്റിൽ ജോ മാരിയോയുടെ ഗോളിലാണ് ബെൻഫിക ഒപ്പമെത്തിയത്. നാല് മത്സരത്തിൽ 8 പോയിന്‍റാണ് ഇരുടീമുകൾക്കുമുള്ളത്.
മകാബി ഹൈഫയ്‌ക്ക് മുന്നിൽ തകർന്ന് യുവന്‍റസ്; ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിന്‍റെ മോശം സീസണുകളിലൊന്നായി മാറുകയാണ് ഇത്. സീരി എയിലെ പതനം ചാമ്പ്യൻസ് ലീഗിലും ആവർത്തിക്കുകയാണ്. ഇത്തവണ ഇസ്രയേലി ക്ലബായി മകാബി ഹൈഫയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവരെ നാണംകെടുത്തിയത്.
-
HT 🟢#MACJUV #ucl #יאללהמכבי pic.twitter.com/hWbuFjApUt
— Maccabi Haifa FC (@mhfootballclub) October 11, 2022 " class="align-text-top noRightClick twitterSection" data="
">HT 🟢#MACJUV #ucl #יאללהמכבי pic.twitter.com/hWbuFjApUt
— Maccabi Haifa FC (@mhfootballclub) October 11, 2022HT 🟢#MACJUV #ucl #יאללהמכבי pic.twitter.com/hWbuFjApUt
— Maccabi Haifa FC (@mhfootballclub) October 11, 2022
മത്സരത്തിന്‍റെ ആറാം മിനുറ്റിൽ തന്നെ യുവന്‍റസ് പിറകിലായി. ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ അറ്റ്‌സിലി 42-ാം മിനുറ്റിൽ മകാബിയുടെ ലീഡ് ഇരട്ടിയാക്കി. ഇതിന് യുവന്‍റസിന് മറുപടിയുണ്ടായില്ല. അർജന്‍റീന താരം ഡി മരിയ പരിക്കേറ്റ് പുറത്തായതും യുവന്‍റസിന് തിരിച്ചടിയായി.
2002 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 ന് തോൽപ്പിച്ച ശേഷം മകാബി ഹൈഫയുടെ ഫൈനൽ സ്റ്റേജ് ഗ്രുപ്പ് ഘട്ടത്തിലെ ആദ്യ വിജയമാണിത്.
സാൻസിറോയിലും കരുത്ത് കാട്ടി നീലപ്പട: ഇറ്റാലിയൻ ജേതാക്കളായ എസി മിലാനെതിരെ ജയം സ്വന്തമാക്കി ചെൽസി. മിലാന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പട ജയിച്ച് കയറിയത്. ജോർജീഞ്ഞോയും ഒബമെയങ്ങുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.