മെൽബൺ: മെൽബൺ സമ്മർ സെറ്റ് ട്രോഫി ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി റാഫേൽ നദാൽ. അമേരിക്കൻ താരം മാക്‌സിം ക്രെസിയെയാണ് 7-6(6), 6-3 എന്ന സ്‌കോറിന് നദാല്‍ പരാജയപ്പെടുത്തിയത്.
ലോക ആറാം നമ്പറായ സ്‌പാനിഷ് താരത്തിന്‍റെ 89-ാം ടൂർ-ലെവൽ കിരീടമാണിത്. എടിപി 250 ഇവന്‍റില്‍ ഒരു സെറ്റ് പോലും നഷ്‌ടപ്പെടാതെയാണ് താരം കിരിടം ചൂടിയത്. 2021 സീസണിൽ കാലിന് പരിക്കേറ്റ് തിരിച്ചെത്തിയ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നദാൽ വീണ്ടും കളത്തിലിറങ്ങിയത്.
also read: അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണലില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം
മത്സരത്തില്‍ ഹൈ-ഫ്ലൈയിങ് സര്‍വിലൂടെയും തുടര്‍ച്ചയായ വോളികളിലൂടെയുമാണ് ക്രെസി നദാലിനെതിരെ ആക്രമണം അഴിച്ച് വിട്ടത്. എന്നാല്‍ തക്കതായ മറുപടി നല്‍കിയ 35കാരന്‍ ഒരു മണിക്കൂര്‍ 44 മിനിട്ടുകള്‍ നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ മത്സരം പിടിച്ചു.