മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിലെ വാശിയേറിയ പോരാട്ടത്തിൽ സ്പെയിനിന്‍റെ സൂപ്പർ താരം റാഫേൽ നദാൽ സെമിഫൈനലിൽ പ്രവേശിച്ചു. നാല് മണിക്കൂർ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കാനഡയുടെ ഡെനിസ് ഷാപ്പോവലോവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. സ്കോർ 6-3, 6-4, 4-6, 3-6, 6-3.
ആദ്യ രണ്ട് ഗെയിമുകളും അനായാസം വിജയിച്ച നദാൽ മത്സരം നിശ്‌പ്രയാസം കൈപ്പിടിയിൽ ഒതുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ അടുത്ത രണ്ട് സെറ്റുകളിൽ നദാലിനെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള പ്രകടനമാണ് ഷാപ്പവലോവ് കാഴ്‌ചവെച്ചത്. 6-4, 6-3 എന്ന സ്കോറിന് താരം മൂന്നും നാലും ഗെയിമുകൾ പിടിച്ചെടുത്തു.
-
One for the ages ✨
— #AusOpen (@AustralianOpen) January 25, 2022 " class="align-text-top noRightClick twitterSection" data="
🇪🇸 @RafaelNadal defeats Denis Shapovalov 6-3 6-4 4-6 3-6 6-3 to reach his seventh #AusOpen semifinal.#AO2022 pic.twitter.com/2vp5Enfeep
">One for the ages ✨
— #AusOpen (@AustralianOpen) January 25, 2022
🇪🇸 @RafaelNadal defeats Denis Shapovalov 6-3 6-4 4-6 3-6 6-3 to reach his seventh #AusOpen semifinal.#AO2022 pic.twitter.com/2vp5EnfeepOne for the ages ✨
— #AusOpen (@AustralianOpen) January 25, 2022
🇪🇸 @RafaelNadal defeats Denis Shapovalov 6-3 6-4 4-6 3-6 6-3 to reach his seventh #AusOpen semifinal.#AO2022 pic.twitter.com/2vp5Enfeep
-
The heart of a lion 🦁
— #AusOpen (@AustralianOpen) January 25, 2022 " class="align-text-top noRightClick twitterSection" data="
It was a pleasure, @denis_shapo 👏#AusOpen • #AO2022 pic.twitter.com/bfZhyJwZEl
">The heart of a lion 🦁
— #AusOpen (@AustralianOpen) January 25, 2022
It was a pleasure, @denis_shapo 👏#AusOpen • #AO2022 pic.twitter.com/bfZhyJwZElThe heart of a lion 🦁
— #AusOpen (@AustralianOpen) January 25, 2022
It was a pleasure, @denis_shapo 👏#AusOpen • #AO2022 pic.twitter.com/bfZhyJwZEl
ഇതോടെ മത്സരം ആവേശത്തിലായി. അവസാന ഗെയിമിൽ വിജയിക്കാൻ ഇരുവരും വാശിയോടെ തന്നെ പോരാടി. എന്നാൽ വിജയം നദാലിനൊപ്പമായിരുന്നു. എന്നാൽ തന്‍റെ പരിചയസമ്പത്തിന്‍റെ പിൻബലത്തിൽ നദാൽ 6-3 താരം ഗെയിമും മത്സരവും പിടിച്ചെടുത്തു. തോറ്റെങ്കിലും ആറാം സീഡായ നദാലിനെ വിറപ്പിച്ചുകൊണ്ടാണ് 14-ാം നമ്പർ താരമായ ഷാപ്പോവലോവ് മടങ്ങുന്നത്.
-
🇪🇸 Seventh (Semifinal) Heaven 🇪🇸@RafaelNadal • #AO2022 • #AusOpen pic.twitter.com/qW75Z3wGIc
— #AusOpen (@AustralianOpen) January 25, 2022 " class="align-text-top noRightClick twitterSection" data="
">🇪🇸 Seventh (Semifinal) Heaven 🇪🇸@RafaelNadal • #AO2022 • #AusOpen pic.twitter.com/qW75Z3wGIc
— #AusOpen (@AustralianOpen) January 25, 2022🇪🇸 Seventh (Semifinal) Heaven 🇪🇸@RafaelNadal • #AO2022 • #AusOpen pic.twitter.com/qW75Z3wGIc
— #AusOpen (@AustralianOpen) January 25, 2022
ALSO READ: AUSTRALIAN OPEN: ഇന്ത്യൻ സ്വപ്‌നങ്ങൾ അവസാനിച്ചു, സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറിൽ പുറത്ത്
ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിന്‍റെ ഏഴാമത്തെ സെമി ഫൈനലാണിത്. സെമിയിൽ ജൈല്‍ മോണ്‍ഫില്‍സോ - മാറ്റിയോ ബെറെട്ടിനിയോ മത്സരത്തിലെ വിജയിയെ നദാൽ നേരിടും. കരിയറിലെ 21-ാം ഗ്രാന്‍റ് സ്ലാം കിരീടമാണ് താരം ലക്ഷ്യമിടുന്നത്. വിജയിക്കാനായാൽ ചരിത്രത്തിലാദ്യമായി 21 ഗ്രാന്‍റ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന നേട്ടവും നദാലിന് സ്വന്തമാക്കാം.