ETV Bharat / sports

R Praggnanandhaa's Reply To Anand Mahindra : 'നിറവേറിയത് മാതാപിതാക്കളുടെ സ്വപ്‌നം' ; ആനന്ദ് മഹീന്ദ്രയ്‌ക്ക് നന്ദി പറഞ്ഞ് ആർ പ്രജ്ഞാനന്ദ - R Praggnanandhaa reply to Anand Mahindra

R Praggnanandhaa vs Magnus Carlsen ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ കടുത്ത പോരാട്ടത്തിന് ഒടുവില്‍ ലോക ഒന്നാം നമ്പറായ മാഗ്നസ് കാള്‍സനോട് ആർ പ്രജ്ഞാനന്ദ തോല്‍വി വഴങ്ങിയിരുന്നു

Chess World Cup 2023  Magnus Carlsen  R Praggnanandhaa  Anand Mahindra  മാഗ്നസ് കാള്‍സന്‍  ആർ പ്രജ്ഞാനന്ദ  ആനന്ദ് മഹീന്ദ്ര  R Praggnanandhaa reply to Anand Mahindra  R Praggnanandhaa vs Magnus Carlsen
R Praggnanandhaa reply to Anand Mahindra
author img

By ETV Bharat Kerala Team

Published : Aug 30, 2023, 2:55 PM IST

മുംബൈ : ചെസ് ലോകകപ്പിന്‍റെ (Chess World Cup 2023) ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരമാണ് ആർ പ്രജ്ഞാനന്ദ (R Praggnanandhaa). കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോട് (Magnus Carlsen) 18-കാരനായ ഇന്ത്യന്‍ ഗ്രാൻഡ്‌ മാസ്‌റ്റര്‍ തോല്‍വി വഴങ്ങുകയായിരുന്നു. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ലോകകപ്പില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍കൂടിയായ കാള്‍സനെ ഏറെ വിയര്‍പ്പിച്ചാണ് ആർ പ്രജ്ഞാനന്ദ കീഴടങ്ങിയത്.

ഇന്ത്യന്‍ ചെസിന്‍റ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദയുടെ മുന്നേറ്റം. ഇതിന് പിന്നാലെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര (Anand Mahindra) താരത്തിനായി സോഷ്യൽ മീഡിയയിൽ ഒരു വലിയ പ്രഖ്യാപനം നടത്തിയിരുന്നു. പ്രജ്ഞാനന്ദയെ അഭിനന്ദിച്ചുള്ള മഹീന്ദ്രയുടെ പോസ്റ്റിന് താഴെ താരത്തിന് ഥാർ സമ്മാനം നൽകണമെന്ന് ഏറെ പേര്‍ ആവശ്യപ്പെട്ടിരുന്നു (R Praggnanandhaa's Reply To Anand Mahindra).

ഇതിന് പിന്നാലെ കുട്ടികളെ ചെസിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി അലോചിക്കുന്നതായി അറിയിച്ച ആനന്ദ് മഹീന്ദ്ര പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്‌ട്രിക് എസ്‌യുവി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയുടെ സമ്മാനത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ.

'ഒരു ഇലക്‌ട്രിക് കാര്‍ സ്വന്തമാക്കുക എന്നത് തന്‍റെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ്. അത് യാഥാർഥ്യമാക്കിയതിന് നന്ദി അറിയിക്കുന്നു' - പ്രജ്ഞാനന്ദ എക്‌സില്‍ കുറിച്ചു. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കുക എന്നതാണ് ഒരു കാർ നിർമ്മാതാവിന്‍റെ ആത്യന്തിക ലക്ഷ്യം എന്ന് ആനന്ദ് മഹീന്ദ്ര ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്.

കാള്‍സന്‍ വിയര്‍ത്ത ഫൈനല്‍(R Praggnanandhaa vs Magnus Carlsen): ചെസ് ലോകകപ്പിന്‍റെ വാശിയേറിയ ഫൈനലില്‍ ടൈബ്രേക്കറിലൂടെയാണ് കാൾസൻ പ്രജ്ഞാനന്ദയെ തോല്‍പ്പിച്ചത്. ടൈബ്രേക്കറിൽ 1.5 - 0.5 എന്ന പോയിന്‍റിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. ടൈബ്രേക്കറിലെ ആദ്യ ഗെയിം കാൾസൻ സ്വന്തമാക്കിയിരുന്നു.

രണ്ടാം ഗെയിം സമനിലയില്‍ പിടിക്കുക കൂടി ചെയ്‌തതോടെയാണ് അന്തിമ വിജയം നോര്‍വേ താരത്തിനൊപ്പം നിന്നത്. ആദ്യം നടന്ന രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും മാഗ്നസ് കാൾസനെ സമനിലയിൽ കുരുക്കിയിടാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ആദ്യ ക്ലാസിക്കല്‍ ഗെയിം 35 നീക്കങ്ങൾക്ക് ഒടുവിലാണ് സമനിലയില്‍ അവസാനിച്ചത്. ഇതോടെ രണ്ടാം റൗണ്ടിലേക്ക് മത്സരം നീണ്ടു.

രണ്ടാമത്തെ ക്ലാസിക്കല്‍ ഗെയിമില്‍ വെള്ള കരുക്കളുമായി തുടങ്ങിയ മാഗ്നസ് കാൾസന് മുന്‍തൂക്കമുണ്ടായിരുന്നു. പക്ഷേ ഒരു മണിക്കൂറിലേറെ നീണ്ട മത്സരവും താരത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല. 30 നീക്കങ്ങൾക്കൊടുവിലാണ് രണ്ടാം ക്ലാസിക്കൽ ഗെയിം സമനിലയിൽ പിരിഞ്ഞത്.

ALSO READ: Coach About Neeraj Chopra 'അവന് സ്വന്തമാക്കാന്‍ അത് മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ'; നീരജ് ചോപ്രയെക്കുറിച്ച് പരിശീലകന്‍

സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക മൂന്നാം നമ്പറായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോൽപ്പിച്ചായിരുന്നു പ്രജ്ഞാനന്ദയുടെ മുന്നേറ്റം. ഇതോടെ വിശ്വനാഥന്‍ ആനന്ദിന് (Viswanathan Anand) ശേഷം ചെസ് ലോകകപ്പ് ഫൈനലിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും 18-കാരന്‍ മാറി. 2002-ല്‍ ആയിരുന്നു വിശ്വനാഥന്‍ ആനന്ദ് ചെസ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് എത്തിയത്. അതേസമയം 2005-ല്‍ ചെസ് ലോകകപ്പില്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രജ്ഞാനന്ദ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.