ദോഹ: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്‌ന്‍ എന്നിവരില്‍ ഒരു താരത്തെ കളിപ്പിക്കുകയും ഒരു താരത്തെ ബെഞ്ചിലിരുത്തുകയും ഒരു താരത്തെ ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് എങ്ങനെയാവുമെന്ന ചോദ്യത്തോട് പ്രതികരിച്ച് ഇംഗ്ലണ്ട് മുന്‍ താരം വെയ്‌ന്‍ റൂണി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാവും താന്‍ ഒഴിവാക്കുകയെന്നാണ് റൂണി ഉത്തരമായി പറഞ്ഞത്.
അര്‍ജന്‍റൈന്‍ നായകന്‍ മെസിയെ കളിക്കളത്തിലിറക്കുകയും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നെ ബെഞ്ചിലിരുത്തുമെന്നും റൂണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രയാസമാണെങ്കിലും ക്രിസ്റ്റ്യാനോ നിലവില്‍ തന്‍റെ ക്ലബിനായി കളിക്കുന്നില്ലെന്നാണ് റൂണി കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ചര്‍ച്ചയ്‌ക്കിടെയാണ് റൂണിക്ക് പ്രസ്‌തുത ചോദ്യം നേരിടേണ്ടി വന്നത്.
-
A tough choice awaits @WayneRooney 😅
— JioCinema (@JioCinema) November 20, 2022 " class="align-text-top noRightClick twitterSection" data="
Who does he START, BENCH & DROP? 🤷♂️#FIFAWorldCupQatar2022 #WorldsGreatestShow #FIFAWorldCup #FIFAWConJioCinema #FIFAWConSports18 pic.twitter.com/YTQHDPbH2P
">A tough choice awaits @WayneRooney 😅
— JioCinema (@JioCinema) November 20, 2022
Who does he START, BENCH & DROP? 🤷♂️#FIFAWorldCupQatar2022 #WorldsGreatestShow #FIFAWorldCup #FIFAWConJioCinema #FIFAWConSports18 pic.twitter.com/YTQHDPbH2PA tough choice awaits @WayneRooney 😅
— JioCinema (@JioCinema) November 20, 2022
Who does he START, BENCH & DROP? 🤷♂️#FIFAWorldCupQatar2022 #WorldsGreatestShow #FIFAWorldCup #FIFAWConJioCinema #FIFAWConSports18 pic.twitter.com/YTQHDPbH2P
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരങ്ങളായിരുന്ന റൂണിയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള നിലവിലെ ബന്ധം അത്ര മികച്ചതല്ല. യുണൈറ്റഡിലെ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റത്തെ റൂണി പല തവണ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയതോടെ വാക്ക് പോരിന് ചൂടേറുകയും ചെയ്‌തു.
അതേസമയം വ്യാഴാഴ്ച ഘാനയ്‌ക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് എച്ചിന്‍റെ ഭാഗാണ് ഈ മത്സരം. സൗത്ത് കൊറിയ, ഉറുഗ്വേ എന്നിവരാണ് ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്‍റെ മറ്റ് എതിരാളികള്‍.
also read: ആതിഥേയരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു; ഖത്തറില്‍ ആദ്യ ജയം പിടിച്ച് ഇക്വഡോര്‍