ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെ 'ഡാന്‍സ് വിവാദവുമായി' ബന്ധപ്പെട്ട് ബ്രസീല്‍ കോച്ച് ടിറ്റെയുമായി ആരംഭിച്ച വാക്പോര് കടുപ്പിച്ച് അയര്‍ലന്‍ഡ് മുന്‍ താരവും കമന്‍റേറ്ററുമായ റോയ് കീന്‍. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിലെ ഓരോ ഗോള്‍ നേട്ടവും നൃത്തം ചെയ്‌താണ് ബ്രസീല്‍ താരങ്ങള്‍ ആഘോഷിച്ചത്. ഒരു ഘട്ടത്തില്‍ കോച്ച് ടിറ്റെയും ടീമംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.
ഇത് എതിരാളികളോടുള്ള അനാദരവാണെന്ന് റോയ് കീന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഗോളാഘോഷം ആരെയും അപമാനിക്കാനായിരുന്നില്ലെന്നും ബ്രസീലിന്‍റെ സംസ്‌കാരം അറിയാതെ കാര്യങ്ങളെ ദുര്‍വ്യാഖ്യാനിക്കരുതെന്നുമായിരുന്നു ടിറ്റെ പ്രതികരിച്ചത്. ഇതിനാണ് ഇപ്പോള്‍ റോയ് കീന്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഡാന്‍സ് ചെയ്യണമെങ്കില്‍ നൈറ്റ് ക്ലബിൽ പോകണമെന്നും അല്ലാതെ എതിര്‍ ടീം പരിശീലകന്‍റെ സമീപത്തല്ലെന്നും റോയ് കീന്‍ പറഞ്ഞു. ബ്രസീലിന്‍റെ കളി കാണാന്‍ ഇഷ്‌ടപ്പെടുന്നുവെന്ന് പറഞ്ഞ കീന്‍, ഡാന്‍സ് എതിരാളികളെ അപമാനിക്കുന്നതാണെന്നും ആവര്‍ത്തിച്ചു.
"ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ബ്രസീലിനെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത്, അവർ ഫുട്ബോളിൽ മിടുക്കരായതിനാൽ അവരുടെ കളി കാണാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. പക്ഷേ കളിക്കാരും പരിശീലകനും ഡാന്‍സ് ചെയ്യുമ്പോൾ അത് മാന്യമല്ല", റോയ് കീന്‍ പറഞ്ഞു.
"ഒരു പരിശീലകന്‍ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ വെറും 10 യാർഡ് അകലെ എതിര്‍ ടീമിന്‍റെ പരിശീലകനുണ്ടെന്നത് നിങ്ങള്‍ കാണണം. മത്സരങ്ങളില്‍ എതിരാളികള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ട്.
അതിനുശേഷം ഡ്രസിങ് റൂമിലോ നൈറ്റ് ക്ലബ്ബിലോ ഡാന്‍സ് ചെയ്യുക, അതൊരു പ്രശ്‌നമല്ല. കളിക്കിടെ ബ്രസീൽ അത് ചെയ്യുന്നത് എന്തുകൊണ്ട് ശരിയാവുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരോ ഗോളിന് ശേഷവും എല്ലാവരും ഡാന്‍ ചെയ്‌താൽ, കളികൾ മൂന്ന് ദിവസം നീണ്ടുനിൽക്കും", റോയ് കീന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: അര്‍ജന്‍റീനയോട് കണക്ക് തീര്‍ക്കും, മെസിയെ പൂട്ടാനുള്ള വഴിയുണ്ടെന്നും ലൂയിസ് വാൻ ഗാൽ