ETV Bharat / sports

WATCH: ചുവപ്പ് കാര്‍ഡിനെ ചിരിയോടെ വരവേറ്റ് വിന്‍സന്‍റ് അബൂബക്കര്‍, തലയില്‍ തട്ടി അഭിനന്ദിച്ച് റഫറി- വീഡിയോ കാണാം

ബ്രസീലിനെതിരായ മത്സരത്തിലെ ഗോള്‍ നേട്ടം ജഴ്‌സി ഊരി ആഘോഷിച്ച കാമറൂണ്‍ നായകന്‍ വിന്‍സന്‍റ് അബൂബക്കറിന് നേരെ ചുവപ്പുയര്‍ത്തും മുമ്പ് അഭിനന്ദിച്ച് റഫറി ഇസ്‌മയില്‍ ഇല്‍ഫാത്ത്.

Ismail Elfath applauds Vincent Aboubakar  Ismail Elfath  Vincent Aboubakar  Qatar world cup  FIFA world cup 2022  FIFA world cup  cameroon vs brazil  ഖത്തര്‍ ലോകകപ്പ്  ബ്രസീല്‍ vs കാമറൂണ്‍  വിന്‍സന്‍റ് അബൂബക്കര്‍  ബ്രസീലിനെതിരെ വിന്‍സന്‍റ് അബൂബക്കര്‍ ഗോള്‍ നേടി  Vincent Aboubakar scores against brazil  ഇസ്‌മയില്‍ ഇല്‍ഫാത്ത്
WATCH: ചുവപ്പ് കാര്‍ഡിനെ ചിരിയോടെ വരവേറ്റ് വിന്‍സന്‍റ് അബൂബക്കര്‍, തലയില്‍ തട്ടി അഭിനന്ദിച്ച് റഫറി- വീഡിയോ കാണാം
author img

By

Published : Dec 3, 2022, 1:51 PM IST

ദോഹ: ഖത്തറില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ബ്രസീലിനെതിരായ വിജയം കാമറൂണിനെ എന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്. ഗോള്‍ രഹിത സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ നായകന്‍ വിന്‍സന്‍റ് അബൂബക്കറിന്‍റെ ഗോളിലാണ് കാമറൂണ്‍ കാനറികളെ വീഴ്‌ത്തിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ ചുവപ്പുകാര്‍ഡ് കിട്ടിയെങ്കിലും ആരാധകരുടെ മനം കവര്‍ന്നാണ് വിന്‍സന്‍റ് അബൂബക്കര്‍ തിരിച്ച് നടന്നത്.

ഒരു പക്ഷെ മാര്‍ച്ചിങ് ഓര്‍ഡറിനെ ഇത്രയേറെ ചിരിയോടെയും സന്തോഷത്തോടെയും വരവേറ്റ മറ്റൊരു താരം ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടാവില്ലെന്ന് തീര്‍ച്ച. ചുവപ്പ് കാര്‍ഡുയര്‍ത്തുമ്പോള്‍ റഫറിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മറ്റൊരു താരമുണ്ടോയെന്നതും സംശയം തന്നെ. മത്സരത്തിന്‍റെ 92-ാം മിനിട്ടില്‍ തലപ്പാകത്തിനെത്തിയ എംബെക്കലിയുടെ ക്രോസാണ് കാമറൂണ്‍ ക്യാപ്റ്റന്‍ കാനറികളുടെ വലയില്‍ കയറ്റിയത്.

തുടര്‍ന്ന് ജഴ്‌സി ഊരിയുള്ള താരത്തിന്‍റെ ഗോള്‍ ആഘോഷമാണ് മാര്‍ച്ചിങ്‌ ഓര്‍ഡറിന് കാരണമായത്. കളിക്കിടെ നേരത്തെ ഒരു മഞ്ഞ കാര്‍ഡ് കണ്ട അബൂബക്കറിന് ജഴ്‌സിയുള്ള ആഘോഷത്തിന് റഫറി വീണ്ടും മഞ്ഞക്കാര്‍ഡ് നല്‍കുകയായിരുന്നു. ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും മുമ്പ് മുമ്പ് റഫറി ഇസ്‌മയില്‍ ഇല്‍ഫാത്ത് താരത്തെ അഭിനന്ദിച്ച രംഗം ഫുട്‌ബോളിലെ മനോഹരക്കാഴ്‌ചകളില്‍ ഒന്നായി മാറുകയും ചെയ്‌തു.

അബൂബക്കറിന് കൈകൊടുത്തും തലയില്‍ തട്ടിയും അഭിനന്ദിക്കുന്ന റഫറിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാനറികള്‍ക്കെതിരായ വിജയത്തോടെ ഖത്തറില്‍ നിന്നും തല ഉയര്‍ത്തിത്തന്നെ മടങ്ങാന്‍ കാമറൂണിന് കഴിഞ്ഞു. നേരത്തെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002ലായിരുന്നു ഇതിന് മുമ്പ് കാമറൂണ്‍ അവസാനമായി ഒരു ലോകകപ്പ് മത്സരം ജയിച്ചത്.

വിജയത്തോടെ ലോകകപ്പില്‍ ബ്രസീലിനെ കീഴടക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാവാനും കാമറൂണിന് കഴിഞ്ഞു. ഇതോടൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിനെതിരെ ഗോള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരമായും അബൂബക്കര്‍ മാറി.

ALSO READ: 'കരുത്ത് കാട്ടി മടങ്ങി കാമറൂണ്‍', ബ്രസീലിനെതിരെ ഒരു ഗോള്‍ ജയം; സെര്‍ബിയയെ തകര്‍ത്ത സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.