ETV Bharat / sports

Watch : മെസിയുടെ ഗോള്‍ നേട്ടത്തില്‍ മതിമറന്ന് ഭാര്യയും മക്കളും ; വീഡിയോയില്‍ നിന്ന് കണ്ണെടുക്കാതെ താരം - അന്‍റോണെല റൊക്കുസോ

ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെ തന്‍റെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഭാര്യയുടെയും മക്കളുടെയും വീഡിയോയില്‍ നിന്നും കണ്ണെടുക്കാതെ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി

Qatar world cup  FIFA world cup  FIFA world cup 2022  Lionel Messi  Lionel Messi wife Antonela Roccuzzo  Antonela Roccuzzo  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ലയണല്‍ മെസി  അന്‍റോണെല റൊക്കുസോ
Watch: മെസിയുടെ ഗോള്‍ നേട്ടം ആഘോഷമാക്കി ഭാര്യയും മക്കളും; കണ്ണെടുക്കാതെ താരം
author img

By

Published : Dec 5, 2022, 2:18 PM IST

Updated : Dec 5, 2022, 2:23 PM IST

ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന വിജയിച്ചത്. കളം നിറഞ്ഞ് കളിച്ച നായകന്‍ ലയണല്‍ മെസിയുടെ പ്രകടനമാണ് ലാറ്റിനമേരിക്കാന്‍ ചാമ്പ്യന്മാരുടെ വിജയത്തില്‍ നിര്‍ണായകമായത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക തുറന്നതും മെസിയാണ്.

കരിയറില്‍ തന്‍റെ ആയിരാമത്തെ മത്സരം കളിക്കാനിറങ്ങിയ താരം ഓസീസിന്‍റെ പ്രതിരോധക്കോട്ടയുടെ മാറ് പിളര്‍ന്നാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ഈ സമയം ഗാലറിയിലുണ്ടായിരുന്ന മെസിയുടെ കുടുംബം തുള്ളിച്ചാടുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ അന്‍റോണെല റൊക്കുസോ, മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവര്‍ സന്തോഷത്താല്‍ മതി മറന്നതായിരുന്നു ദൃശ്യം.

മത്സരശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഈ കാഴ്‌ച മെസിക്ക് കാണിച്ച് കൊടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ തന്‍റെ ഫോണിലൂടെയാണ് കുടുംബത്തിന്‍റെ ആഘോഷത്തിന്‍റെ നിമിഷങ്ങള്‍ മെസിയെ കാണിച്ചത്. ഇതില്‍ നിന്നും കണ്ണെടുക്കാതിരുന്ന മെസി ഹൃദ്യമായി ചിരിക്കുന്നതാണ് വീഡിയോ.

Also read: റഹീം സ്റ്റെർലിങ് നാട്ടിലേക്ക്; വീട് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ലോകകപ്പില്‍ തന്‍റെ ഒമ്പതാമത്തെയും നോക്കൗട്ട് ഘട്ടത്തില്‍ ആദ്യത്തേയും ഗോളാണ് മെസി ഓസീസിനെതിരെ നേടിയത്. അതേസമയം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളി. ഡിസംബര്‍ 10ന് രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Last Updated : Dec 5, 2022, 2:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.