ETV Bharat / sports

'ആരും പ്രണയാഭ്യർഥന നടത്തിയിട്ടില്ല, കാരണം അച്ഛൻ'... പറയുന്നത് ഇന്ത്യയുടെ സൂപ്പർതാരം - പിവി സിന്ധു ഡേറ്റിങ്

PV Sindhu on relationship status: തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു.

PV Sindhu on relationship status  PV Sindhu  Who is PV Sindhu Dating Now  പിസി സിന്ധു  പിസി സിന്ധു റിലേഷന്‍ഷിപ്പ്  PV Sindhu Boyfriend  പിവി സിന്ധു കാമുകന്‍  പിവി സിന്ധു ഡേറ്റിങ്  Paris Olympics 2024
PV Sindhu on relationship status
author img

By ETV Bharat Kerala Team

Published : Dec 5, 2023, 3:13 PM IST

Updated : Dec 5, 2023, 5:18 PM IST

ഹൈദരാബാദ്: അധികം ആമുഖം ആവശ്യമില്ലാത്ത പേരാണ് പിവി സിന്ധുവിന്‍റേത് (PV Sindhu). ബാഡ്‌മിന്‍റണ്‍ ലോകത്ത് സിന്ധു രാജ്യത്തിനായി സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇതിന്‍റെ അടിത്തറ. ഏഷ്യൻ ഗെയിംസിനും കോമൺ‌വെൽത്ത് ഗെയിംസിനും പുറമെ രണ്ട് ഒളിമ്പിക് മെഡലുകളും ഒരു ലോക ചാമ്പ്യൻഷിപ്പ് സ്വർണവും സിന്ധുവിലുടെ രാജ്യം സ്വന്തമാക്കിയിട്ടുണ്ട്.

28 -വയസ് കാരിയായ സിന്ധുവിനെ കാത്ത് കായിക ലോകത്ത് ഇനിയുമേറെ നേട്ടങ്ങളുണ്ട്. ഇപ്പോഴിതാ കളിക്കളത്തിന് പുറത്തുള്ള തന്‍റെ വ്യക്തിഗത ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. (PV Sindhu on relationship status) ഒരു പോഡ്‌കാസ്റ്റ് ഷോയില്‍ അവതാരകന്‍റെ ചോദ്യങ്ങളോടാണ് സിന്ധു പ്രതികരിച്ചത്.

റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. ഇതു സംബന്ധിച്ച് ഏറെ പേര്‍ ഇന്‍റര്‍ നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നുവെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ താന്‍ സിംഗിളാണെന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

"ഇപ്പോള്‍ എന്നെ സംബന്ധിച്ച് എല്ലാം ബാഡ്‌മിന്‍റണ്‍ മാത്രമാണ്. നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മാത്രമാണ് എന്‍റെ ആത്യന്തിക ലക്ഷ്യം" സിന്ധു പറഞ്ഞു.

ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോടുള്ള താരത്തിന്‍റെ പ്രതികരണമിങ്ങനെ.. "അതിനെക്കുറിച്ച് ഒരിക്കലും ഞാന്‍ അത്ര കാര്യമായി ചിന്തിച്ചിട്ടേയില്ല. നോക്കൂ... ബാക്കിയെല്ലാം നമ്മുടെ വിധിയാണ്. എന്താണ് ഇവിടെ എഴുതിയതെന്ന് നോക്കാം" നെറ്റിയില്‍ കയ്യോടിച്ചുകൊണ്ട് സിന്ധു പറഞ്ഞു.

ആരെയെങ്കിലും ഡേറ്റ് ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നും താരം മറുപടി നല്‍കി. ഡേറ്റിങ്ങിനെക്കുറിച്ച് എന്തു തോന്നുന്നുവെന്ന അടുത്ത ചോദ്യത്തോട്, 'അതിനെക്കുറിച്ച് നല്ലതോ ചീത്തയോ പറയുന്നില്ല. സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ. ഞാന്‍ എന്‍റെ ജീവിതം ആസ്വദിക്കുകയാണ് എന്നാണ്' താരം പ്രതികരിച്ചത്. (Who is PV Sindhu Dating Now)

ആരെങ്കിലും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല, എന്‍റെ അച്ഛന്‍ കാരണം അങ്ങനെ ഒരു സന്ദര്‍ഭം നേരിടേണ്ടി വന്നിട്ടില്ല. അദ്ദേഹം ഏറെ കര്‍ക്കശക്കാരനാണ്' എന്നാണ് സിന്ധു മറുപടി പറഞ്ഞത്.

അതേസമയം 2024-ലെ പാരീസ് ഒളിമ്പിക്‌സിനായുള്ള (Paris Olympics 2024) തയ്യാറെടുപ്പിലാണ് നിലവില്‍ സിന്ധുവുള്ളത്. പാരീസില്‍ തന്‍റെ മൂന്നാം ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യം വയ്‌ക്കുന്ന സിന്ധു ഇതിഹാസതാരം പ്രകാശ് പദുക്കോണിന്‍റെ കീഴിലാണ് നിലവില്‍ പരിശീലനം നടത്തുന്നത്. ഇതിനായി ഹൈദരാബാദിൽ നിന്നും താരം ബെംഗളൂരുവിലേക്ക് തന്‍റെ ബേസ് മാറ്റും.

അതേസമയം കണങ്കാലിന് പരിക്കില്‍ നിന്നും സമീപകാലത്ത് തിരികെ വന്നെങ്കിലും കളിക്കളത്തില്‍ തന്‍റെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ 28-കാരിക്ക് കഴിഞ്ഞിട്ടില്ല. ഇതിന്‍റെ ഭാഗമായി റാങ്കിങ്ങില്‍ നിന്നും താരം ഏറെ പിന്നോട്ട് പോവുകയും ചെയ്‌തിരുന്നു. ഇതിനിടെ

ഡെന്മാ‍ർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്‍റണ്‍ (Denmark Open Super 750 Badminton) ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ സ്പെയിനിന്‍റെ കരോലിന മാരിനോട് (Carolina Marin) തമ്മിലടിച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ALSO READ: യുണൈറ്റഡ് പേരില്‍ മാത്രം, സ്വരം ചേരാതെ ചുവന്ന ചെകുത്താൻമാർ...പലവഴിയേ താരങ്ങളും പരിശീലകനും

Last Updated : Dec 5, 2023, 5:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.