പാരിസ്: മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഗോൾ കണ്ടെത്തിയ മത്സരത്തിൽ പിഎസ്‌ജിക്ക് ഗംഭീര ജയം. ആദ്യമായിട്ടാണ് ഈ താരങ്ങൾ പിഎസ്‌ജിക്കായി ഒരേ മത്സരത്തിൽ സ്‌കോർ ചെയ്യുന്നത്. ഈ ജയത്തോടെ പിഎസ്‌ജി കിരീടത്തോട് കൂടുതൽ അടുത്തു. 30 മത്സരങ്ങളിൽ നിന്ന് 68 പോയിന്‍റുമായി പിഎസ്‌ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.
-
⏱ 3 more points after an amazing performance from the team! ❤️💙#PSGFCL pic.twitter.com/kG3fgsVBfy
— Paris Saint-Germain (@PSG_English) April 3, 2022 " class="align-text-top noRightClick twitterSection" data="
">⏱ 3 more points after an amazing performance from the team! ❤️💙#PSGFCL pic.twitter.com/kG3fgsVBfy
— Paris Saint-Germain (@PSG_English) April 3, 2022⏱ 3 more points after an amazing performance from the team! ❤️💙#PSGFCL pic.twitter.com/kG3fgsVBfy
— Paris Saint-Germain (@PSG_English) April 3, 2022
സൂപ്പർ താരങ്ങൾ തിളങ്ങിയ മത്സരത്തിൽ ലൊറിയന്‍റിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി നേടിയത്. ഇരട്ട ഗോളുകളും മൂന്ന് അസിസ്റ്റും നേടിയ എംബാപ്പെയാണ് പിഎസ്‌ജിയുടെ വിജയശിൽപ്പി. 12-ാം മിനുട്ടിൽ മെസിയുടെ പാസ് സ്വീകരിച്ച എംബാപ്പെയാണ് നെയ്‌മറിന്‍റെ ഗോളിന് വഴിയൊരുക്കിയത്.
-
⚽️ 𝕃𝕖𝕠 𝕄𝕖𝕤𝕤𝕚 ⚽️#PSGFCL pic.twitter.com/6qM9R8deZS
— Paris Saint-Germain (@PSG_English) April 3, 2022 " class="align-text-top noRightClick twitterSection" data="
">⚽️ 𝕃𝕖𝕠 𝕄𝕖𝕤𝕤𝕚 ⚽️#PSGFCL pic.twitter.com/6qM9R8deZS
— Paris Saint-Germain (@PSG_English) April 3, 2022⚽️ 𝕃𝕖𝕠 𝕄𝕖𝕤𝕤𝕚 ⚽️#PSGFCL pic.twitter.com/6qM9R8deZS
— Paris Saint-Germain (@PSG_English) April 3, 2022
28-ാം മിനിട്ടിൽ ഇദ്രിസ് ഗുയെ നൽകിയ പാസ് സ്വീകരിച്ച് എംബാപ്പെയും വല കുലുക്കി. 56-ാം മിനിട്ടിൽ മൊഫിയിലൂടെ ഒരു ഗോൾ മടക്കി. 67-ാം മിനിട്ടിൽ എംബാപ്പെ തന്‍റെ രണ്ടാം ഗോൾ കണ്ടെത്തി ലീഡ് ഇരട്ടിയാക്കി. 73-ാം മിനുട്ടിൽ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസി കൂടെ ഗോൾ നേടിയതോടെ പിഎസ്‌ജി ജയം ഉറപ്പിച്ചു. പിന്നാലെ എംബാപ്പെയുടെ പാസിൽ നിന്ന് നെയ്‌മർ ഡബിൾ തികച്ചു.
ALSO READ: La Liga | അജയ്യരായി ബാഴ്‌സ; സെവിയ്യയെ തകർത്തത് പെഡ്രിയുടെ ഗോളിൽ
സീരി എയിൽ യുവന്‍റസിന് തോൽവി; സീരി എയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്‍റർ മിലാന് വിജയം. യുവന്‍റസിന്‍റെ മൈതാനമായ ടൂറിനിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്‍ററിന്‍റെ ജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി പെനാൾട്ടിയിൽ നിന്ന് ചാഹനൊഹ്ലുവാണ് ഇന്‍ററിന് ജയം സമ്മാനിച്ചത്.
-
🙌🏻 @Inter_en wins the "Derby d'Italia" ✨@hakanc10 scores the winning goal 🎯#JuveInter #SerieA💎 #WeAreCalcio pic.twitter.com/d0QK4i2fZy
— Lega Serie A (@SerieA_EN) April 3, 2022 " class="align-text-top noRightClick twitterSection" data="
">🙌🏻 @Inter_en wins the "Derby d'Italia" ✨@hakanc10 scores the winning goal 🎯#JuveInter #SerieA💎 #WeAreCalcio pic.twitter.com/d0QK4i2fZy
— Lega Serie A (@SerieA_EN) April 3, 2022🙌🏻 @Inter_en wins the "Derby d'Italia" ✨@hakanc10 scores the winning goal 🎯#JuveInter #SerieA💎 #WeAreCalcio pic.twitter.com/d0QK4i2fZy
— Lega Serie A (@SerieA_EN) April 3, 2022
ചാഹനൊഹ്ലുവിന്‍റെ ആദ്യ കിക്ക് ഗോൾകീപ്പർ ചെച്‌നി തടഞ്ഞെങ്കിലും പെനാൾട്ടി എടുക്കും മുമ്പ് യുവന്‍റസ് താരങ്ങൾ ബോക്‌സിൽ കയറിയതിനാൽ പെനാൾട്ടി വീണ്ടും എടുത്തു. വീണ്ടും കിക്കെടുത്ത ചാഹനൊഹ്ലുവിന് പിഴച്ചില്ല. ഈ ജയത്തോടെ ഇന്‍റർ മിലാൻ 63 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.