പാരിസ് : സൂപ്പർ താരങ്ങളായ മെസിയും നെയ്‌മറും ക്ലബ് വിട്ട ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് (Champions League) മത്സരത്തിൽ ജയത്തോടെ തുടങ്ങി ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജി. സ്വന്തം തട്ടകമായ പാർക് ഡി പ്രിൻസസിൽ ബൊറൂസിയ ഡോർട്‌മുണ്ടിനെ നേരിട്ട പിഎസ്‌ജി രണ്ട് ഗോളുകളുടെ ജയമാണ് നേടിയത് (PSG defeated Borussia Dortmund). രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ, അഷ്‌റഫ് ഹകീമി എന്നിവരുടെ ഗോളിലാണ് വിജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കിയത്.
കിലിയൻ എംബാപ്പെയ്‌ക്കൊപ്പം ഒസ്‌മാൻ ഡെംബലെ, കോലോ മൂവാനി എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തി 4-3-3 ഫോർമേഷനിലാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ പിഎസ്‌ജി വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും ഡോർട്‌മുണ്ട് പ്രതിരോധം മറികടന്ന് വലകുലുക്കാനായിരുന്നില്ല. 19-ാം മിനിറ്റിൽ വിറ്റിന്യയുടെ ഗോൾശ്രമം പോസ്റ്റിൽ തട്ടിമടങ്ങിയിരുന്നു. പിന്നാലെ കോലോ മുവാനിയുടെ ഗോൾശ്രമം പുറത്തേക്ക് പോയതോടെ ആദ്യ പകുതി ഗോൾരഹിതമായി തുടർന്നു.
-
Les Parisiens s'imposent 2⃣ buts à 0⃣ dans ce premier match de la phase de poules 🆚 Dortmund ! ✔️🔴🔵#UCL I @ChampionsLeague I #PSGBVB pic.twitter.com/4ViuA0WA25
— Paris Saint-Germain (@PSG_inside) September 19, 2023 " class="align-text-top noRightClick twitterSection" data="
">Les Parisiens s'imposent 2⃣ buts à 0⃣ dans ce premier match de la phase de poules 🆚 Dortmund ! ✔️🔴🔵#UCL I @ChampionsLeague I #PSGBVB pic.twitter.com/4ViuA0WA25
— Paris Saint-Germain (@PSG_inside) September 19, 2023Les Parisiens s'imposent 2⃣ buts à 0⃣ dans ce premier match de la phase de poules 🆚 Dortmund ! ✔️🔴🔵#UCL I @ChampionsLeague I #PSGBVB pic.twitter.com/4ViuA0WA25
— Paris Saint-Germain (@PSG_inside) September 19, 2023
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത പിഎസ്‌ജി 49-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ലീഡെടുത്തു. ഒസ്‌മാൻ ഡെംബലെയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഡോർട്‌മുണ്ട് ഡിഫൻഡർ നികോളസ് സുലെയുടെ കയ്യിൽ തട്ടി. വാർ പരിശോധനയുടെ സഹായത്തോടെ റഫറി പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത എംബാപ്പെയ്‌ക്ക് പിഴച്ചില്ല.
-
⏱ 49'
— Paris Saint-Germain (@PSG_inside) September 19, 2023 " class="align-text-top noRightClick twitterSection" data="
C'EST TRANSFORMÉ ! 🔥 @KMbappe ! ⚽️#UCL I #PSGBVB https://t.co/BfljcUKu3N pic.twitter.com/pHJZOMyym1
">⏱ 49'
— Paris Saint-Germain (@PSG_inside) September 19, 2023
C'EST TRANSFORMÉ ! 🔥 @KMbappe ! ⚽️#UCL I #PSGBVB https://t.co/BfljcUKu3N pic.twitter.com/pHJZOMyym1⏱ 49'
— Paris Saint-Germain (@PSG_inside) September 19, 2023
C'EST TRANSFORMÉ ! 🔥 @KMbappe ! ⚽️#UCL I #PSGBVB https://t.co/BfljcUKu3N pic.twitter.com/pHJZOMyym1
പത്ത് മിനിറ്റിനകം അഷ്‌റഫ് ഹകീമിയിലുടെ പിഎസ്‌ജി ലീഡ് ഇരട്ടിയാക്കി. വിറ്റിന്യയുടെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഹകീമി ഡോർട്‌മുണ്ട് പ്രതിരോധത്തെ വെട്ടയൊഴിഞ്ഞ് ലക്ഷ്യം കാണുകയായിരുന്നു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഏഴ് തവണ യൂറോപ്യൻ ചാമ്പ്യനായ എസി മിലാൻ ന്യൂകാസിൽ യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു. മിലാന്‍റെ മൈതാനമായ സാൻസിറോയിൽ നടന്ന മത്സരം ഗോൾരഹിതമായാണ് അവസാനിച്ചത് (AC Milan - Newcastle draw).
-
A point at the San Siro in our opening #UCL group stage fixture. 👊 pic.twitter.com/SpNEQIx2eM
— Newcastle United FC (@NUFC) September 19, 2023 " class="align-text-top noRightClick twitterSection" data="
">A point at the San Siro in our opening #UCL group stage fixture. 👊 pic.twitter.com/SpNEQIx2eM
— Newcastle United FC (@NUFC) September 19, 2023A point at the San Siro in our opening #UCL group stage fixture. 👊 pic.twitter.com/SpNEQIx2eM
— Newcastle United FC (@NUFC) September 19, 2023
സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച രീതിയിൽ തുടങ്ങിയ മിലാനെതിരെ കടുത്ത പ്രതിരോധമാണ് ന്യൂകാസിൽ പുറത്തെടുത്തത്. ഗോൾകീപ്പർ നിക് പോപിന്‍റെ തകർപ്പൻ സേവുകളും പ്രീമിയർ ലീഗ് ക്ലബിന് തുണയായി. മിലാന്‍റെ അവസാന രണ്ട് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ റാഫേല്‍ ലിയാവോ ഇടത് വിങ്ങില്‍ മിന്നിക്കളിച്ചെങ്കിലും ഗോൾ നേടാനായില്ല. മിലാനിൽ നിന്ന് ന്യൂകാസിലിലെത്തിയ ടൊണാലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തിൽ ഊന്നിക്കളിച്ച ന്യൂകാസിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമാണ് ഉതിർത്തത്.
യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ വമ്പൻമാരെല്ലാം നേർക്കുനേർ വരുമ്പോൾ ഓരോ പോയിന്‍റും നിർണായകമാണ്. ഒക്‌ടോബർ നാലിനാണ് ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ. രണ്ടാം മത്സരത്തിൽ ന്യൂകാസിൽ ഡോർട്‌മുണ്ടിനെയും മിലാൻ സ്വന്തം മൈതാനത്ത് പിഎസ്‌ജിയെയും നേരിടും.