ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പീരങ്കിപ്പട തകര്‍ത്തത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളും ബുക്കായോ സാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുടെ ഗോളുമാണ് ആഴ്‌സണലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
-
Five points clear. 13 matches to go.#ARSEVE | @Arsenal pic.twitter.com/6QH3vxRpKA
— Premier League (@premierleague) March 1, 2023 " class="align-text-top noRightClick twitterSection" data="
">Five points clear. 13 matches to go.#ARSEVE | @Arsenal pic.twitter.com/6QH3vxRpKA
— Premier League (@premierleague) March 1, 2023Five points clear. 13 matches to go.#ARSEVE | @Arsenal pic.twitter.com/6QH3vxRpKA
— Premier League (@premierleague) March 1, 2023
-
Liverpool move into the Top 6⃣#LIVWOL pic.twitter.com/cTW4UhFnXp
— Premier League (@premierleague) March 2, 2023 " class="align-text-top noRightClick twitterSection" data="
">Liverpool move into the Top 6⃣#LIVWOL pic.twitter.com/cTW4UhFnXp
— Premier League (@premierleague) March 2, 2023Liverpool move into the Top 6⃣#LIVWOL pic.twitter.com/cTW4UhFnXp
— Premier League (@premierleague) March 2, 2023
ഇതോടെ ആഴ്‌സണലിന് ലീഗിലെ 25 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ച് പോയിന്‍റ് മുന്നിലാണ് നിലവില്‍ പീരങ്കിപ്പട. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 24 മത്സരങ്ങളില്‍ നിന്നും 49 പോയിന്‍റാണുള്ളത്.
എവര്‍ട്ടണിനെതിരെ ആഴ്‌സണല്‍ കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ 40-ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബുക്കായോ സാക്കയായിരുന്നു ഗോള്‍ സ്‌കോറര്‍. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ ഒന്നാം പകുതിയുടെ വിസില്‍ മുഴങ്ങും മുന്‍പ് തന്നെ ആതിഥേയര്‍ ലീഡുയര്‍ത്തി.
-
A dominant display from the #PL leaders #ARSEVE pic.twitter.com/CdpD8PFlFL
— Premier League (@premierleague) March 1, 2023 " class="align-text-top noRightClick twitterSection" data="
">A dominant display from the #PL leaders #ARSEVE pic.twitter.com/CdpD8PFlFL
— Premier League (@premierleague) March 1, 2023A dominant display from the #PL leaders #ARSEVE pic.twitter.com/CdpD8PFlFL
— Premier League (@premierleague) March 1, 2023
ഇത്തവണ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് പന്ത് എവര്‍ട്ടണിന്‍റെ വലയിലെത്തിച്ചത്. ഇതോടെ രണ്ട് ഗോളിന്‍റെ ലീഡുമായി ആഴ്‌സണല്‍ ഒന്നാം പകുതി അവസാനിപ്പിച്ചു. 71-ാം മിനിട്ടിലാണ് പീരങ്കിപ്പട മൂന്നാം ഗോളടിച്ചത്.
-
💫 A magical night at Emirates Stadium
— Arsenal (@Arsenal) March 2, 2023 " class="align-text-top noRightClick twitterSection" data="
Relive our four-goal victory over Everton all over again 👇 pic.twitter.com/1Tl0ArttJP
">💫 A magical night at Emirates Stadium
— Arsenal (@Arsenal) March 2, 2023
Relive our four-goal victory over Everton all over again 👇 pic.twitter.com/1Tl0ArttJP💫 A magical night at Emirates Stadium
— Arsenal (@Arsenal) March 2, 2023
Relive our four-goal victory over Everton all over again 👇 pic.twitter.com/1Tl0ArttJP
മധ്യനിര താരം മാർട്ടിൻ ഒഡെഗാർഡിന്‍റെ വകയായിരുന്നു ഈ ഗോള്‍. തൊട്ടുപിന്നാലെ 80-ാം മിനിട്ടില്‍ ആഴ്‌സണല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. മാര്‍ട്ടിനെല്ലിയുടെ രണ്ടാം ഗോളായിരുന്നു ഇത്. മാര്‍ച്ച് നാലിന് ബോണ്‍മൗത്തിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്‍റെ അടുത്ത മത്സരം.
രണ്ടടിച്ച് ലിവര്‍പൂള്‍ ജയം: ലീഗിലെ 24-ാം മത്സരത്തില്‍ വൂള്‍വ്‌സിനെ വീഴ്‌ത്തി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്തി. ആന്‍ഫീല്‍ഡ് വേദിയായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പട പോയിന്‍റ് പട്ടികയിലെ 15-ാം സ്ഥാനരക്കാരെ തോല്‍പ്പിച്ചത്. വിര്‍ജില്‍ വാന്‍ ഡിക്, മൊഹമ്മദ് സാല എന്നിവരുടെ ഗോളിനായിരുന്നു ലിവര്‍പൂള്‍ വിജയക്കൊടി പാറിച്ചത്. ജയത്തോടെ ലിവര്‍പൂളിന് 39 പോയിന്‍റായി.
-
Two goals in quick succession seal victory for @LFC 🔴#LIVWOL pic.twitter.com/M0hMAWm4Wb
— Premier League (@premierleague) March 1, 2023 " class="align-text-top noRightClick twitterSection" data="
">Two goals in quick succession seal victory for @LFC 🔴#LIVWOL pic.twitter.com/M0hMAWm4Wb
— Premier League (@premierleague) March 1, 2023Two goals in quick succession seal victory for @LFC 🔴#LIVWOL pic.twitter.com/M0hMAWm4Wb
— Premier League (@premierleague) March 1, 2023
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. തുടക്കം മുതലൊരുക്കിയ മികച്ച അവസരങ്ങള്‍ ലിവര്‍പൂളിന് ഗോളാക്കി മാറ്റാന്‍ സാധിച്ചിരുന്നില്ല. 67-ാം മിനിട്ടില്‍ നൂനസ് പന്ത് വൂള്‍വ്‌സിന്‍റെ വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ലിവര്‍പൂള്‍ ആദ്യ ഗോളടിച്ചത്. 71-ാം മിനിട്ടിലായിരുന്നു വാന്‍ ഡിക് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. ആന്‍ഫീല്‍ഡില്‍ ഈ ഗോളിന്‍റെ ആഘോഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ സാലയിലൂടെ ആതിഥേയര്‍ വീണ്ടും ലക്ഷ്യം കണ്ടു.
-
A 2️⃣0️⃣th goal of the season from @MoSalah to seal victory against Wolves 👌 pic.twitter.com/HOFcfxsuki
— Liverpool FC (@LFC) March 2, 2023 " class="align-text-top noRightClick twitterSection" data="
">A 2️⃣0️⃣th goal of the season from @MoSalah to seal victory against Wolves 👌 pic.twitter.com/HOFcfxsuki
— Liverpool FC (@LFC) March 2, 2023A 2️⃣0️⃣th goal of the season from @MoSalah to seal victory against Wolves 👌 pic.twitter.com/HOFcfxsuki
— Liverpool FC (@LFC) March 2, 2023
മത്സരത്തിന്‍റെ 76-ാം മിനിട്ടിലാണ് ലിവര്‍പൂളിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. അവസാന നിമിഷങ്ങളില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും രണ്ട് ടീമിന്‍റെയും ഭാഗത്ത് നിന്നുമുണ്ടായില്ല. ഒടുവില്‍ ആന്‍ഫീല്‍ഡില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് സീസണിലെ 11-ാം ജയം സ്വന്തമാക്കി.
-
Big VVD heading us into the lead in #LIVWOL 😁 pic.twitter.com/cetbc87wEg
— Liverpool FC (@LFC) March 2, 2023 " class="align-text-top noRightClick twitterSection" data="
">Big VVD heading us into the lead in #LIVWOL 😁 pic.twitter.com/cetbc87wEg
— Liverpool FC (@LFC) March 2, 2023Big VVD heading us into the lead in #LIVWOL 😁 pic.twitter.com/cetbc87wEg
— Liverpool FC (@LFC) March 2, 2023
മാര്‍ച്ച് 5-ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം. ആന്‍ഫീല്‍ഡിലാണ് ഈ പോരാട്ടം.