കൊല്‍ക്കത്ത: ഇന്ത്യന്‍ ഷൂട്ടര്‍ കൊണിക ലായകിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡില്‍ നിന്നുള്ള 26കാരിയായ കൊണികയെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാന തലത്തിൽ നാല് സ്വർണവും ഒരു വെള്ളിയും നേടിയ താരമാണ് കൊണിക. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും റൈഫിളിന്‍റെ അഭാവം മൂലം മത്സരിക്കാന്‍ കഴിയാതിരുന്ന താരത്തിന് ബോളിവുഡ് നടന്‍ സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
also read: റോഡില്ല, ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് ആറ് കിലോമീറ്റർ ഡോളിയില്‍ ചുമന്ന്... ദൃശ്യങ്ങൾ കാണാം
ജോയ്‌ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. അതേസമയം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക. ഖുഷ് സീറത് കൗര്‍, ഹുനര്‍ദീപ് സിങ്, നമന്‍വീര്‍ സിങ് ബ്രാര്‍ എന്നീ താരങ്ങളാണ് നേരത്തെ ജീവനൊടുക്കിയിരുന്നത്.