ബെംഗളൂരു: പ്രൊ കബഡി ലീഗിന്‍റെ രണ്ടാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജനുവരി 20 മുതൽ ഫെബ്രുവരി 4 വരെയാണ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ഘട്ടം നടക്കുക. 33 മത്സരങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക.
തുടര്‍ന്ന് നോക്കൗട്ടും ഫൈനലുമുള്‍പ്പെടുന്ന മൂന്നാം ഘട്ടവും നടക്കും. 33 മത്സരങ്ങളാണ് അവസാന ഘട്ടത്തിലും നടക്കാനുള്ളത്.
ഡിസംബറില്‍ ആരംഭിച്ച എട്ടാം സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ 66 മത്സരങ്ങളാണ് പൂര്‍ത്തിയായത്. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ 12 ടീമുകള്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റും (132 മത്സരങ്ങള്‍) അവസാനിക്കും.
പോയിന്‍റ് പട്ടികയില്‍ മുന്നില്‍ ഇവര്‍
എട്ടാം സീസണിലെ ആദ്യഘട്ടത്തിലെ 66 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബംഗളൂരു ബുൾസ് (11 മത്സരങ്ങളില്‍ 39 പോയിന്‍റ്) , പട്‌ന പൈറേറ്റ്സ് (10 മത്സരങ്ങളില്‍ 39 പോയിന്‍റ്), ദബാങ് ഡല്‍ഹി (10 മത്സരങ്ങളില്‍ 37 പോയിന്‍റ്), ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് (10 മത്സരങ്ങളില്‍ 31 പോയിന്‍റ്) എന്നിവരാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.
ടോപ്പ് റെയ്‌ഡർമാർ
പവൻ കുമാർ ഷെഹ്‌രാവത് (ബംഗളൂരു ബുൾസ്- 10 മത്സരങ്ങള്‍ 141 റെയ്‌ഡ് പോയിന്‍റ് ), നവീൻ കുമാർ (ദബാങ് ഡല്‍ഹി 8 മത്സരങ്ങള്‍ 130 റെയ്‌ഡ് പോയിന്‍റ് ), മനീന്ദർ സിങ് (ബംഗാൾ വാരിയേഴ്സ് 9 മത്സരങ്ങള്‍ 111 റെയ്‌ഡ് പോയിന്‍റ്) അർജുൻ ദേശ്‌വാൾ ( ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് - 9 മത്സരങ്ങള്‍ 108 പോയിന്‍റ്) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ള റെയ്‌ഡർമാര്‍.
ടോപ് ഡിഫന്‍റര്‍മാര്‍
സുര്‍ജീത് സിങ് (തമിഴ് തലൈവാസ് 9 മത്സരങ്ങള്‍ 35 പോയിന്‍റ്), സാഗർ (തമിഴ് തലൈവാസ് 9 മത്സരങ്ങള്‍ 31 പോയിന്‍റ്) ജയ്‌ദീപ് (പട്ന പൈറേറ്റ്സ് 9 മത്സരങ്ങള്‍ 29 പോയിന്‍റ് ), ഷാഹുല്‍ കുമാര്‍ ( ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് - 8 മത്സരങ്ങള്‍ 28 പോയിന്‍റ്) എന്നിവരാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.