ETV Bharat / sports

സണ്‍ ഹ്യും മിന്നിന് 'ഓഫ്‌സൈഡ് ഹാട്രിക്', ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആദ്യ നാലിലേക്ക് എത്തി ആസ്റ്റണ്‍ വില്ല - ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ല ഗോളുകള്‍

Tottenham vs Aston Villa Match Result: പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി.

Premier League  Tottenham vs Aston Villa  Tottenham vs Aston Villa Match Result  Premier League Points Table  Aston Villa In EPL  പ്രീമിയര്‍ ലീഗ്  ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ല  പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടിക  ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ല ഗോളുകള്‍  സണ്‍ ഹ്യും മിന്‍
Tottenham vs Aston Villa Match Result
author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:52 AM IST

ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League) തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ടോട്ടന്‍ഹാം (Tottenham). തങ്ങളുടെ സ്വന്തം തട്ടകത്തില്‍ ആസ്റ്റണ്‍ വില്ലയാണ് സ്‌പര്‍സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല ജയം പിടിച്ചത് (Tottenham vs Aston Villa Match Result).

ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചായ രണ്ടാമത്തെ ജയമാണിത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ കടക്കാനും അവര്‍ക്കായി. അതേസമയം, നേരത്തെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടന്‍ഹാം തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വി വഴങ്ങിയതോടെ അഞ്ചാം സ്ഥാനത്തേക്കും വീണു (Premier League Points Table).

ടോട്ടന്‍ഹാമിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളിലെല്ലാം സന്ദര്‍ശകരായ ആസ്റ്റണ്‍ വില്ലയെ വിറപ്പിക്കാന്‍ സ്‌പര്‍സിന് സാധിച്ചു. ഗോളിന് വേണ്ടി മത്സരത്തിന്‍റെ തുടക്കം മുതല്‍ സ്‌പര്‍സ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടത് മത്സരത്തിന്‍റെ 22-ാം മിനറ്റില്‍.

മധ്യനിരതാരം ജിയോവനി ലോ സെല്‍സോയാണ് (Giovani Lo Celso) ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. പോറോയുടെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ആതിഥേയര്‍ ലീഡ് പിടിച്ചത്. ആദ്യ പകുതിയുടെ നിശ്ചിത സമയത്തുടനീളം ഈ ഗോളിന്‍റെ കരുത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ടോട്ടന്‍ഹാമിനായി.

എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നത് മുന്‍പ് തന്നെ ആസ്റ്റണ്‍ വില്ല മത്സരത്തില്‍ സമനില പിടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ പിറന്നത്. പോ ടോറസായിരുന്നു (Pau Torres) സന്ദര്‍ശകരെ മത്സരത്തില്‍ ഒപ്പമെത്തിച്ചത്.

ഡഗ്ലസ് ലൂയിസിന്‍റെ ഫ്രീ കിക്ക് കൃത്യമായി തലകൊണ്ട് ടോറസ് ടോട്ടന്‍ഹാമിന്‍റെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി 1-1 എന്ന സ്കോര്‍ ലൈനിലാണ് അവസാനിച്ചത്.

രണ്ടാം പകുതി തുടങ്ങി 20 മിനിറ്റ് പിന്നിടുന്നതിന് മുന്‍പ് തന്നെ ആസ്റ്റണ്‍ വില്ല രണ്ടാം ഗോളും നേടി. മത്സരത്തിന്‍റെ 61-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്. മുന്നേറ്റനിര താരം ഒലീ വാറ്റ്‌കിന്‍സാണ് (Ollie Watkins) ആസ്റ്റണ്‍ വില്ലയുടെ വിജയഗോള്‍ നേടിയത്.

തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ടോട്ടന്‍ഹാം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. അതേസമയം, ടോട്ടന്‍ഹാം സൂപ്പര്‍ താരം സണ്‍ ഹ്യും മിന്‍ (Son Heung Min) മൂന്ന് പ്രാവശ്യം മത്സരത്തില്‍ പന്ത് ആസ്റ്റണ്‍ വില്ലയുടെ വലയിലെത്തിച്ചിരുന്നു. എന്നാല്‍, മൂന്ന് തവണയും താരം ഓഫ്‌സൈഡ് ട്രാപ്പില്‍ കുടുങ്ങിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.

Also Read: 'പറക്കും ഗര്‍നാച്ചോ', എവര്‍ട്ടണിനെതിരെ 'സൂപ്പര്‍' ഗോള്‍; വിജയത്തേരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.