ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്കോട്ട് മക്ടോമിനെയുടെ (Scott McTominay Goals Against Chelsea) ഇരട്ടഗോള്‍ മികവില്‍ ചെല്‍സിയെ 2-1 എന്ന സ്കോറിനാണ് യുണൈറ്റഡ് തകര്‍ത്തത് (Manchester United vs Chelsea Match Result). ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാന്‍ ചെകുത്താന്മാര്‍ക്കായി (Manchester United In Premier League Points Table).
തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം അവസാന മത്സരത്തില്‍ ന്യൂകാസിലിനോട് (Newcastle United) തോല്‍വി വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ നേരിടാന്‍ ഇറങ്ങിയത്. യുണൈറ്റഡിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടാനുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ (Bruno Fernandes) ശ്രമം പാളിപ്പോയിരുന്നു.
-
UP THE REDSSSSSS!!! ❤️🔥#MUFC || #MUNCHE
— Manchester United (@ManUtd) December 6, 2023 " class="align-text-top noRightClick twitterSection" data="
">UP THE REDSSSSSS!!! ❤️🔥#MUFC || #MUNCHE
— Manchester United (@ManUtd) December 6, 2023UP THE REDSSSSSS!!! ❤️🔥#MUFC || #MUNCHE
— Manchester United (@ManUtd) December 6, 2023
പിന്നാലെ ഹോയ്‌ലണ്ടിന്‍റെ (Hojlund) മുന്നേറ്റം ചെല്‍സി ഗോള്‍ കീപ്പര്‍ സാഞ്ചസ് തടഞ്ഞിട്ടു. മത്സരത്തിന്‍റെ 7-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താന്‍ യുണൈറ്റഡിന് അവസരം. എന്നാല്‍, അവിടെയും ചെല്‍സിയുടെ രക്ഷകനായി റോബര്‍ട്ട് സാഞ്ചസ് (Robert Sanchez).
-
Listen to that roar 😍🔊 pic.twitter.com/aVxoDvdC2m
— Manchester United (@ManUtd) December 7, 2023 " class="align-text-top noRightClick twitterSection" data="
">Listen to that roar 😍🔊 pic.twitter.com/aVxoDvdC2m
— Manchester United (@ManUtd) December 7, 2023Listen to that roar 😍🔊 pic.twitter.com/aVxoDvdC2m
— Manchester United (@ManUtd) December 7, 2023
ആന്‍റണിയെ (Antony) എന്‍സോ (Enzo Fernandez) ഫൗള്‍ ചെയ്‌തതിനായിരുന്നു തുടക്കത്തില്‍ തന്നെ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഷോട്ടായിരുന്നു സാഞ്ചസ് രക്ഷപ്പെടുത്തിയത്. ഇതിന് ശേഷമായിരുന്നു യുണൈറ്റഡ് ആദ്യ ഗോള്‍ നേടുന്നത്.
-
Winning at Old Trafford.
— Manchester United (@ManUtd) December 6, 2023 " class="align-text-top noRightClick twitterSection" data="
There’s nothing quite like it! ❤️@TeamViewer ↔️ #FindYourBetter pic.twitter.com/jJn7bB1UCQ
">Winning at Old Trafford.
— Manchester United (@ManUtd) December 6, 2023
There’s nothing quite like it! ❤️@TeamViewer ↔️ #FindYourBetter pic.twitter.com/jJn7bB1UCQWinning at Old Trafford.
— Manchester United (@ManUtd) December 6, 2023
There’s nothing quite like it! ❤️@TeamViewer ↔️ #FindYourBetter pic.twitter.com/jJn7bB1UCQ
19-ാം മിനിറ്റില്‍ പ്രതിരോധനിര താരം ഹാരി മാഗ്വയര്‍ ചെല്‍സി ഗോള്‍മുഖം ലക്ഷ്യമാക്കിയൊരു ഷോട്ട് പായിക്കുന്നു. ആ ഷോട്ട് ചെല്‍സിയുടെ വിങ് ബാക്ക് മാര്‍ക്ക് കുക്കുറെയ്യ (Marc Cucurella) ബ്ലോക്ക് ചെയ്‌തിട്ടു. ഇതില്‍ നിന്നും ലഭിച്ച അവസരം മുതലെടുത്താണ് യുണൈറ്റഡിന്‍റെ സ്കോട്ടിഷ് താരം മാക്ടോമിനെ ആദ്യ ഗോള്‍ നേടുന്നത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡിനൊപ്പം പിടിക്കാന്‍ ചെല്‍സിക്കുമായി. മധ്യനിര താരം കോള്‍ പാമറാണ് (Cole Palmer) സന്ദര്‍ശകര്‍ക്കായി സമനില ഗോള്‍ നേടിയത്. 45-ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ സമനില ഗോള്‍ പിറന്നത്.
രണ്ടാം പകുതിയിലും യുണൈറ്റഡിനായിരുന്നു മുന്‍തൂക്കം. മത്സരത്തിന്‍റെ 69-ാം മിനിറ്റിലാണ് അവര്‍ രണ്ടാം ഗോള്‍ നേടിയത്. അലജാന്‍ഡ്രോ ഗര്‍നാച്ചോ നല്‍കിയ ക്രോസ് ഹെഡ് ചെയ്‌താണ് മക്ടോമിനെ ചെല്‍സിയുടെ വലയിലെത്തിച്ചത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇരു ടീമിനും ഗോളുകളൊന്നും നേടാനായിരുന്നില്ല.
Also Read : 'കോട്ട കെട്ടി' ആസ്റ്റണ്‍ വില്ല, 'പാടുപെട്ട്' മാഞ്ചസ്റ്റര്‍ സിറ്റി; വില്ലാ പാര്‍ക്കില്‍ ചാമ്പ്യന്മാര്‍ വീണു