ETV Bharat / sports

പത്ത് വര്‍ഷം, അഞ്ച് പരിശീലകർ, സ്വപ്‌നകിരീടം മാത്രമില്ല: ആരാധകരും മറക്കുന്നോ 'മാൻയു'വിനെ - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2013ല്‍ ഇതിഹാസ പരിശീലകനായ അലക്‌സ് ഫെർഗൂസന്‍ പടിയറങ്ങിയതിന് ശേഷം യുണൈറ്റഡിന് തിളങ്ങാനായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച് സ്ഥിരം പരിശീലകരെത്തിയിട്ടും ഒരു ബില്ല്യണ്‍ ഡോളറിലേറെ ചിലവഴിച്ചിട്ടും ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും നേടാനാവാതെ വലയുകയാണ് സംഘം.

erik ten hag  Premier League  Manchester United  Alex Ferguson  Cristiano Ronaldo  ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  അലക്‌സ് ഫെർഗൂസന്‍  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  എറിക് ടെന്‍ ഹാഗ്
പത്ത് വര്‍ഷങ്ങളില്‍ കിരീടമില്ലാതെ യുണൈറ്റഡ്
author img

By

Published : Aug 5, 2022, 4:31 PM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിന് പന്തുരുളാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗിന് ആദ്യ മത്സരത്തിനിറങ്ങുന്നത്. വമ്പന്മാരെന്ന വിശേഷണമുണ്ടെങ്കിലും സമീപകാലത്തായി കളിക്കളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.

പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന സംഘത്തിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായില്ല. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 35 പോയിന്‍റ് പുറകിലായിരുന്നു യുണൈറ്റഡ് എന്നത് സംഘത്തിന്‍റെ മോശം പ്രടനത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്.

ഫെർഗൂസന്‍റെ നിഴലില്‍: 2013ല്‍ ഇതിഹാസ പരിശീലകനായ അലക്‌സ് ഫെർഗൂസന്‍ പടിയറങ്ങിയതിന് ശേഷം യുണൈറ്റഡിന് തിളങ്ങാനായിട്ടില്ല. ഫെർഗൂസന് ശേഷമുള്ള ഒമ്പത് വര്‍ഷങ്ങളില്‍ അഞ്ച് സ്ഥിരം പരിശീലകരെത്തിയിട്ടും ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ ഒരു ബില്ല്യണ്‍ ഡോളറാണ് യുണൈറ്റഡ് ചിലവഴിച്ചത്.

1986ല്‍ യുണൈറ്റഡിന്‍റെ പരിശീലകനായെത്തിയ ഫെര്‍ഗൂസിന് കീഴില്‍ 11 പ്രീമിയര്‍ ലീഗ്, 5 എഫ്എ കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യന്‍സ് ലീഗ് എന്നിവയുള്‍പ്പെടെയുള്ള കിരീടങ്ങള്‍ ഉയര്‍ത്താന്‍ ചുകന്ന ചെകുത്താന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കളിക്കാരെ ഒത്തിണക്കത്തോടെ കൂട്ടിച്ചേര്‍ത്താണ് ഫെര്‍ഗൂസന്‍ യുണൈറ്റഡിന്‍റെ വിജയ തന്ത്രം കണ്ടെത്തിയത്. തന്‍റെ കോച്ചിങ് കരിയറില്‍ നേടിയ 49 കിരീടങ്ങള്‍ നേടിയാണ് അദ്ദേഹം പടിയിറങ്ങിയത്. യൂറോപ്പില്‍ മറ്റേതൊരു പരിശീലകനും അവകാശപ്പെടാനാവാത്ത നേട്ടം കൂടിയാണിത്.

ഫെർഗൂസന് ശേഷമുള്ള വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങള്‍ മാത്രമാണ് യുണൈറ്റഡിന് ഷെല്‍ഫിലെത്തിക്കാന്‍ കഴിഞ്ഞത്. 2016 ലെ എഫ്‌എ കപ്പ്, 2017 ലെ ലീഗ് കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവയാണത്. ഫെര്‍ഗൂസന് ശേഷമെത്തിയ ഡേവിഡ് മോയസ് (2013-14), ലൂയി വാൻ ഗാല്‍ (2014-16), ഹോസെ മൗറീന്യോ (2016-18), ഒലെ ഗുണ്ണാർ സോൾഷ്യര്‍ (2018-21) എന്നിവര്‍ക്ക് വേഗം തന്നെ പടിയിറങ്ങേണ്ടി വന്നു.

ഓരോ പരിശീലകരും അവരുടെ കളി ശൈലിക്ക് അനുസൃതമായി വ്യത്യസ്ത താരങ്ങളെ കൊണ്ടുവരാൻ ശ്രമിച്ചതും ആക്രമണ ഫുട്‌ബോളും, പൊസിഷന്‍ ഫുട്‌ബോളും, കൗണ്ടര്‍ അറ്റാക്കിങ് ശൈലിയും മാറി മാറി പരീക്ഷിക്കപ്പെട്ടതും സ്വന്തം ശൈലി രൂപീകരിക്കാനാവാതെ യുണൈറ്റഡിനെ തളര്‍ത്തി. ഇതിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉയര്‍ച്ചയും യുണൈറ്റഡിനെ കാരമായി സ്വാധീനിച്ചിട്ടുണ്ട്.

2013 മുതൽ 27 ആഭ്യന്തര ട്രോഫികളിൽ 12 എണ്ണവും നേടിയാണ് സിറ്റി യുണൈറ്റഡിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത്. കൂടാതെ കഴിഞ്ഞ സീസണ്‍ വരെ റോമൻ അബ്രമോവിച്ചിന്‍റെ സമ്പത്തിന്‍റെ കൊഴുപ്പില്‍ വളര്‍ന്ന ചെല്‍സിയും സമീപകാലത്തായി മിന്നുന്ന പ്രകടനം നടത്തുന്ന ലിവര്‍പൂളും യുണൈറ്റഡിന്‍റെ ആധിപത്യം അവസാനിക്കുന്നതിന് കാരണമായി മാറി.

പുതിയ സീസണിന്‍റെ പ്രതീക്ഷകള്‍: ടെന്‍ ഹാഗിന് കീഴില്‍ പുതിയ തുടക്കമാണ് യുണൈറ്റഡ് ലക്ഷ്യം വെയ്‌ക്കുന്നത്. എന്നാല്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള ക്ലബുകളിലൊന്നായ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഫോബ്‌സിന്‍റെ ഈ വര്‍ഷത്തെ കണക്ക് പ്രകാരം 4.6 ബില്ല്യന്‍ ഡോളറിന്‍റെ മൂല്യത്തോടെ ലോകത്തെ വലിയ മൂന്നാമത്തെ ക്ലബാണ് യുണൈറ്റഡ്.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാവാത്ത ക്ലബിനോട് പല പ്രമുഖ താരങ്ങളും മുഖം തിരിച്ചു. ഇതോടെ ഡച്ച് ലീഗിൽ നിന്നാണ് അവിടെ പരിശീലകനായും കളിക്കാരനായും പ്രവർത്തിച്ച ടെന്‍ ഹാഗ് കളിക്കാരെ തേടിയത്. ഫെയെനൂർഡിൽ നിന്നും ലെഫ്റ്റ് ബാക്ക് ടൈറൽ, അയാക്‌സിൽ നിന്നും സെന്‍റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് കൂടാതെ ബ്രെന്‍റ്‌ഫോര്‍ഡില്‍ നിന്നും പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്‌സണ്‍ തുടങ്ങിയവരാണ് ടെന്‍ ഹാഗിന്‍റെ ആവനാഴിയിലെ പുതിയ പേരുകള്‍.

ബാഴ്‌സ ഫോര്‍വേഡ്‌ ആന്‍റണിയ്‌ക്കായും യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്. ക്ലബിനൊപ്പം തുടരുന്നതില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയ്‌ക്ക് അതൃപ്‌തിയുണ്ട്. പുതിയ സീസണിനായി താരം മറ്റൊരു ക്ലബിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയത് പരസ്യമായ രഹസ്യമാണ്. റൊണാള്‍ഡോയുമായ ബന്ധപ്പെട്ട തീരുമാനങ്ങള്‍ ടെന്‍ ഹാഗിന് വെല്ലുളിയാവും. പ്രീ സീസണ്‍ മത്സരത്തില്‍ സബ് ചെയ്യപ്പെട്ടപ്പോള്‍ റൊണാള്‍ഡോ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചത് ചര്‍ച്ചയായിരുന്നു.

പ്രീമിയര്‍ ലീഗ് കിരീടം തന്നെയാണ് യുണൈറ്റഡ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന പദ്ധതികള്‍ യുണൈറ്റഡിനായി നടപ്പിലാക്കാനാവും ടെന്‍ ഹാഗ് ശ്രമം നടത്തുക. ഇതിനായി ക്ലബ് അദ്ദേഹത്തില്‍ വിശ്വസിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതിനുമൊപ്പം ട്രാൻസ്ഫർ മാർക്കറ്റിലെ തന്ത്രപരമായ പ്രവർത്തനവും ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.