ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ (Premier League) മാഞ്ചസ്റ്റർ സിറ്റിയ്ക്ക് (Manchester City) ജയം. എവേ മത്സരത്തിൽ എവെർട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വീഴ്ത്തിയത് (Everton vs Manchester City Match Result). ഫിൽ ഫോഡൻ (Phil Foden), ഹൂലിയൻ അൽവാരസ് (Julian Alvarez), ബെർണാഡേ സിൽവ (Bernado Silva) എന്നിവർ സിറ്റിക്കായി ഗോൾ നേടി.
-
Goals from @PhilFoden, @BernardoCSilva and Alvarez unwrap Everton’s defence to secure a second-half comeback! 🎁💪
— Manchester City (@ManCity) December 28, 2023 " class="align-text-top noRightClick twitterSection" data="
Highlights 👇 pic.twitter.com/sKlM5zJIU3
">Goals from @PhilFoden, @BernardoCSilva and Alvarez unwrap Everton’s defence to secure a second-half comeback! 🎁💪
— Manchester City (@ManCity) December 28, 2023
Highlights 👇 pic.twitter.com/sKlM5zJIU3Goals from @PhilFoden, @BernardoCSilva and Alvarez unwrap Everton’s defence to secure a second-half comeback! 🎁💪
— Manchester City (@ManCity) December 28, 2023
Highlights 👇 pic.twitter.com/sKlM5zJIU3
സീസണിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 11-ാം ജയമാണിത്. നിലവിൽ നാലാം സ്ഥാനക്കാരായ സിറ്റിക്ക് 37 പോയിന്‍റ് ആണ് ഉള്ളത് (Manchester City Points In PL). ഒന്നാമതുള്ള ലിവർപൂളിനെക്കാൾ അഞ്ച് പോയിന്‍റ് പിന്നിലാണ് പെപ് ഗ്വാർഡിയോളയും സംഘവും (EPL Points Table)
ഗുഡിസണ്‍ പാര്‍ക്കില്‍ ആതിഥേയരായ എവെര്‍ട്ടണെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്കുതന്നെ എവെര്‍ട്ടണ്‍ ബോക്‌സിലേക്ക് സിറ്റി താരങ്ങള്‍ പന്തുമായി ഇരച്ചെത്തി. നാലാം മിനിറ്റില്‍ അല്‍വാരസിന്‍റെ ഗോള്‍ ശ്രമം എവെര്‍ട്ടണ്‍ ഗോളി രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ വാള്‍ക്കറുടെ ഷോട്ട് പുറത്തേക്ക്.
-
A phenomenal strike from @PhilFoden to spark the comeback! 💥🤯 pic.twitter.com/0Jb0J9YPay
— Manchester City (@ManCity) December 28, 2023 " class="align-text-top noRightClick twitterSection" data="
">A phenomenal strike from @PhilFoden to spark the comeback! 💥🤯 pic.twitter.com/0Jb0J9YPay
— Manchester City (@ManCity) December 28, 2023A phenomenal strike from @PhilFoden to spark the comeback! 💥🤯 pic.twitter.com/0Jb0J9YPay
— Manchester City (@ManCity) December 28, 2023
13-ാം മിനിറ്റില്‍ വീണ്ടും അല്‍വാരസിന്‍റെ ഗോള്‍ ശ്രമം. എന്നാല്‍, ഇത്തവണെയും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റി ഫോര്‍വേഡിന് സാധിച്ചില്ല. സിറ്റിയുടെ ഗോള്‍ ശ്രമങ്ങള്‍ തുടര്‍ച്ചയായ പരാജയപ്പെട്ട സാഹചര്യത്തില്‍ എവെര്‍ട്ടണ്‍ മറുവശത്ത് ആദ്യം തന്നെ ലീഡ് പിടിച്ചു മത്സരത്തിന്‍റെ 29-ാം മിനിറ്റില്‍ സിറ്റി താരങ്ങളുട പിഴവ് മുതലെടുത്ത് നടത്തിയ നീക്കത്തിലൂടെ ജാക്ക് ഹാരിസണ്‍ (Jack Harrison) ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു.
-
Araña fires home from the spot! 🕸️🤟 pic.twitter.com/LyKvrAoKaT
— Manchester City (@ManCity) December 28, 2023 " class="align-text-top noRightClick twitterSection" data="
">Araña fires home from the spot! 🕸️🤟 pic.twitter.com/LyKvrAoKaT
— Manchester City (@ManCity) December 28, 2023Araña fires home from the spot! 🕸️🤟 pic.twitter.com/LyKvrAoKaT
— Manchester City (@ManCity) December 28, 2023
ലീഡ് പിടിച്ചതിന് പിന്നാലെ എവെര്‍ട്ടണിന്‍റെ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി. എന്നാല്‍, ഗോള്‍ മാത്രം അവര്‍ക്ക് നേടാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്നു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി.
-
A chef's kiss from @BernardoCSilva to secure the victory! 👨🍳🤌 pic.twitter.com/9p00vEnuJB
— Manchester City (@ManCity) December 28, 2023 " class="align-text-top noRightClick twitterSection" data="
">A chef's kiss from @BernardoCSilva to secure the victory! 👨🍳🤌 pic.twitter.com/9p00vEnuJB
— Manchester City (@ManCity) December 28, 2023A chef's kiss from @BernardoCSilva to secure the victory! 👨🍳🤌 pic.twitter.com/9p00vEnuJB
— Manchester City (@ManCity) December 28, 2023
രണ്ടാം പകുതി തുടങ്ങി 53-ാം മിനിറ്റില്‍ തന്നെ ഫില്‍ ഫോഡന്‍ സിറ്റിക്കായി സമനില ഗോള്‍ കണ്ടെത്തി. മൈതാനത്തിന്‍റെ വലതുഭാഗത്ത് നിന്നും ഫോഡന്‍ ഒരു ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയാണ് ഗോള്‍ നേടിയത് പിന്നാലെ 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അല്‍വാരസ് സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തി. 86-ാം മിനിറ്റിലാണ് ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി മൂന്നാം ഗോള്‍ നേടുന്നത് (Man City Goals Against Everton).
Also Read : കൊമ്പന്മാര്‍ ഇടഞ്ഞുതന്നെ...! മോഹന്‍ ബഗാനെയും തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പ്