ETV Bharat / sports

പ്രീമിയർ ലീഗ്: ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം, ചെല്‍സിയും വിജയവഴിയില്‍ - ചെൽസി ക്രിസ്റ്റൽ പാലസ്

ലിവർപൂളിനായി സലായുടെ 150-ാം ഗോൾ പിറന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ചത്.

പ്രീമിയർ ലീഗ് ഫുട്ബോൾ  Premier League  liverpool vs norwich city  chelsea vs crystal palace  arsenal vs brentford  ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം  ചെല്‍സിയും വിജയവഴിയില്‍  ലിവര്‍പൂള്‍ നോര്‍വിച്ച്  ചെൽസി ക്രിസ്റ്റൽ പാലസ്  ആഴ്‌സണൽ ബ്രന്‍റ്‌ഫോർഡ്
പ്രീമിയർ ലീഗ്: ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം, ചെല്‍സിയും വിജയവഴിയില്‍
author img

By

Published : Feb 20, 2022, 11:27 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ചത്. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി കുറക്കാനായി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ റഷീക്കയിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു നോര്‍വിച്ചിന്‍റെ തോല്‍വി. റഷീക്കയുടെ ഷോട്ട് ലിവർപൂൾ പ്രതിരോധ താരം മാറ്റിപ്പിന്‍റെ കാലിൽ തട്ടി വലയിൽ കയറുന്നത് നിസ്സാഹയനായി നോക്കി നിൽക്കാനെ ഗോൾകീപ്പർ അലിസണു കഴിഞ്ഞുള്ളു.

സാദിയോ മാനേയാണ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചത്. 64-ാം മിനിറ്റിലായിരുന്നു മാനേയുടെ സമനിലഗോള്‍. സിമിക്കാസിന്‍റെ ഹെഡർ പാസിൽ നിന്നും ഓവർ ഹെഡ് കിക്കിലൂടെയാണ് സാദിയോ മാനെ ഗോൾ നേടിയത്.

മൂന്ന് മിനിറ്റിനകം ആലിസന്‍റെ നെടുനീളൻ പാസിൽ നിന്നു മുഹമ്മദ് സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ലിവർപൂളിനായി സലായുടെ 150-ാം ഗോൾ ആയിരുന്നു ഇത്. ജോർദൻ ഹെൻഡേഴ്‌സന്‍റെ പാസിൽ നിന്നു തന്‍റെ ആദ്യ ലിവർപൂൾ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ലിവർപൂൾ ജയം ഉറപ്പിച്ചു. 25 കളിയില്‍ 57 പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.

ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് ചെൽസി

ലണ്ടൻ ഡാർബിയിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ചെൽസി. സമനില എന്നു ഉറപ്പിച്ച മത്സരത്തിന്‍റെ 89-ാം മിനിറ്റിൽ മാർകോസ് അലോൺസോയുടെ ക്രോസിൽ നിന്ന് ഹക്കിം സിയെച്ചാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ഇതോടെ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കണ്ടത്താൻ സിയെച്ചിനായി.

അവസാന മിനിറ്റുകളിൽ സാഹയുടെ ശ്രമം ഗോൾ പോസ്റ്റിനെ തൊട്ടു തലോടി പുറത്ത് പോയത് ചെൽസിക്ക് ആശ്വാസമായി. 25 കളിയില്‍ 50 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ചെല്‍സി.

ALSO READ: പ്രീമിയർ ലീഗ്: ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ സിറ്റിയെ തോൽപിച്ച് ടോട്ടൻഹാം

ബ്രന്‍റ്‌ഫോർഡിനോട് പ്രതികാരം ചെയ്‌ത് ആഴ്‌സണൽ

സീസണിലെ ആദ്യ മത്സരത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ബ്രന്‍റ്‌ഫോർഡിനോട് പ്രതികാരം ചെയ്‌ത് ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രന്‍റ്‌ഫോർഡിനെ തോൽപ്പിച്ചത്. ജയത്തോടെ ആഴ്‌സണൽ ടോപ്പ് ഫോർ പ്രതീക്ഷകൾ സജീവമാക്കി.

  • Emile Smith Rowe netted his ninth #PL goal this season 🙌

    The only player to score more in a single campaign in the competition for @Arsenal when aged 21 or younger was Nicolas Anelka in 1998/99 (17)#ARSBRE pic.twitter.com/MhYxueyFum

    — Premier League (@premierleague) February 19, 2022 " class="align-text-top noRightClick twitterSection" data=" ">

നിലവിൽ ലീഗിൽ ആറാമതുള്ള ആഴ്‌സണൽ നാലാമതുള്ള രണ്ടു മത്സരങ്ങൾ അധികം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡും ആയി വെറും ഒരു പോയിന്‍റ് മാത്രം പിന്നിലാണ്.

എമിൽ സ്മിത്ത് റോയും ബുകയോ സാക്കയുമാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. അവസാന മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നോർഗാർഡ് ബ്രന്‍റ്‌ഫോർഡിന്‍റെ ആശ്വാസ ഗോൾ നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.