ലണ്ടന്‍: ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ചെല്‍സിയും ആഴ്‌സണലും. ന്യൂകാസിലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ ജയം. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ കായ് ഹാവര്‍ട്‌സാണ് നീലക്കുപ്പായക്കാരുടെ വിജയ ഗോള്‍ നേടിയത്.
-
A day of big wins and the top and bottom of the table pic.twitter.com/ouZ2SU2KyG
— Premier League (@premierleague) March 13, 2022 " class="align-text-top noRightClick twitterSection" data="
">A day of big wins and the top and bottom of the table pic.twitter.com/ouZ2SU2KyG
— Premier League (@premierleague) March 13, 2022A day of big wins and the top and bottom of the table pic.twitter.com/ouZ2SU2KyG
— Premier League (@premierleague) March 13, 2022
മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശംവെച്ചുവെങ്കിലും 89ാം മിനിട്ടിലാണ് ചെല്‍സിക്ക് ഗോള്‍ നേടാനായത്. ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 28 മത്സരങ്ങളില്‍ നിന്നും 59 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് സംഘമുള്ളത്. 28 മത്സരങ്ങളില്‍ 31 പോയിന്‍റുമായി ന്യൂകാസില്‍ 14ാം സ്ഥാനത്താണ്.
ആഴ്‌സണല്‍ ആദ്യ നാലില്‍
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 11ാം മിനിട്ടില്‍ തോമസ് പാര്‍ട്ടിയും, 59ാം മിനിട്ടില്‍ അലസാന്ദ്രേ ലകാസറ്റെയുമാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്.
-
Arsenal retake fourth spot 💪#ARSLEI pic.twitter.com/mjdRwTKTod
— Premier League (@premierleague) March 13, 2022 " class="align-text-top noRightClick twitterSection" data="
">Arsenal retake fourth spot 💪#ARSLEI pic.twitter.com/mjdRwTKTod
— Premier League (@premierleague) March 13, 2022Arsenal retake fourth spot 💪#ARSLEI pic.twitter.com/mjdRwTKTod
— Premier League (@premierleague) March 13, 2022
വിജയത്തോടെ 26 കളിയില്‍ നിന്നും 51 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്തെത്താന്‍ ആഴ്‌സണലിനായി. 26 മത്സരങ്ങളില്‍ 33 പോയിന്‍റുള്ള ലെസ്റ്റര്‍ സിറ്റി 12ാം സ്ഥാനത്താണ്.