ETV Bharat / sports

ഖേൽ രത്ന : ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെ ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം

17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും 35 പേരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്

PR Sreejesh  പി. ആർ ശ്രീജേഷ്  ഖേൽ രത്ന പുരസ്കാരം  നീരജ് ചോപ്ര  രവികുമാര്‍ ദഹിയ  മിതാലി രാജ്  സുനില്‍ ഛേത്രി  ധ്യാൻ ചന്ദ് ഖേൽ രത്ന
ഖേൽ രത്ന ; പി. ആർ ശ്രീജേഷ് ഉൾപ്പെടെ 11 താരങ്ങളെ ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം
author img

By

Published : Oct 27, 2021, 10:28 PM IST

ന്യൂഡൽഹി : ഹോക്കിയിലെ ഇന്ത്യൻ വൻമതിൽ, മലയാളി താരം പി. ആർ ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയ്‌ക്ക് ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം.

ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നീ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇവരെക്കൂടാതെ പാരാ ബാഡ്‌മിന്‍റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ സുമിത് അങ്കുല്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞ മനീഷ് നര്‍വാള്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കിയ അവാനി ലേഖര എന്നിവരും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

ALSO READ : ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ : കിഡംബി ശ്രീകാന്തിന് ആദ്യ റൗണ്ടിൽ തോൽവി

ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരം സുനില്‍ ഛേത്രിയും വനിത ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസം മിതാലി രാജും പട്ടികയിലുണ്ട്. ഇത് കൂടാതെ 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും 35 പേരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.