ന്യൂഡല്‍ഹി: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണില്‍ കന്നി കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് അഭിമാന നിമിഷമാണ് ഇതെന്നും, താരത്തിന്‍റെ നേട്ടം വരും തലമുറയ്‌ക്ക് പ്രചോദനമാവുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
''സിംഗപ്പൂർ ഓപ്പണില്‍ ആദ്യ കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനങ്ങള്‍. അവൾ വീണ്ടും തന്‍റെ അസാധാരണമായ കായിക കഴിവുകൾ പ്രകടിപ്പിക്കുകയും വിജയം നേടുകയും ചെയ്‌തു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്, വരാനിരിക്കുന്ന കളിക്കാർക്ക് ഇത് പ്രചോദനം നൽകും'', പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
-
I congratulate @Pvsindhu1 on winning her first ever Singapore Open title. She has yet again demonstrated her exceptional sporting talent and achieved success. It is a proud moment for the country and will also give inspiration to upcoming players. https://t.co/VS8sSU7xdn
— Narendra Modi (@narendramodi) July 17, 2022 " class="align-text-top noRightClick twitterSection" data="
">I congratulate @Pvsindhu1 on winning her first ever Singapore Open title. She has yet again demonstrated her exceptional sporting talent and achieved success. It is a proud moment for the country and will also give inspiration to upcoming players. https://t.co/VS8sSU7xdn
— Narendra Modi (@narendramodi) July 17, 2022I congratulate @Pvsindhu1 on winning her first ever Singapore Open title. She has yet again demonstrated her exceptional sporting talent and achieved success. It is a proud moment for the country and will also give inspiration to upcoming players. https://t.co/VS8sSU7xdn
— Narendra Modi (@narendramodi) July 17, 2022
താരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖരും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. എല്ലാ മത്സരങ്ങളും ജയിക്കാനുള്ള സിന്ധുവിന്‍റെ മനോഭാവവും ഉത്സാഹവും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് എന്നാണ് സച്ചിന്‍ കുറിച്ചത്.
-
Many congratulations @Pvsindhu1 on winning the #SingaporeOpen2022 Women's Singles title.
— Sachin Tendulkar (@sachin_rt) July 17, 2022 " class="align-text-top noRightClick twitterSection" data="
Your attitude and spirit to win every game is something that inspires everyone!
Many more to follow. 🇮🇳 pic.twitter.com/0HfHtsRNQD
">Many congratulations @Pvsindhu1 on winning the #SingaporeOpen2022 Women's Singles title.
— Sachin Tendulkar (@sachin_rt) July 17, 2022
Your attitude and spirit to win every game is something that inspires everyone!
Many more to follow. 🇮🇳 pic.twitter.com/0HfHtsRNQDMany congratulations @Pvsindhu1 on winning the #SingaporeOpen2022 Women's Singles title.
— Sachin Tendulkar (@sachin_rt) July 17, 2022
Your attitude and spirit to win every game is something that inspires everyone!
Many more to follow. 🇮🇳 pic.twitter.com/0HfHtsRNQD
അതേസമയം ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വാങ് ഷി യി-യെ ആണ് സിന്ധു തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വാങ് ഷി സിന്ധുവിന് മുന്നില്‍ കീഴടങ്ങിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ സിന്ധുവിന് കഴിഞ്ഞു.
എന്നാല്‍ രണ്ടാം സെറ്റ് പിടിച്ച വാങ് ഷി ഒപ്പമെത്തി. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് സിന്ധു മത്സരം പിടിച്ചത്. സ്‌കോര്‍: 21-9, 11-21, 21-15.
സീസണില്‍ സിന്ധുവിന്‍റെ ആദ്യ സൂപ്പര്‍ 500 സീരീസ് കിരീടമാണിത്. ഇതോടെ സൈന നെഹ്‌വാളിന് ശേഷം സിംഗപ്പൂർ ഓപ്പണ്‍ നേടുന്ന ഇന്ത്യന്‍ താരമാവാനും സിന്ധുവിന് കഴിഞ്ഞു.
അതേസമയം ഈ വര്‍ഷം സിന്ധുവിന്‍റെ മൂന്നാം കിരീടമാണിത്. നേരത്തെ സയ്യിദ് മോദി ഇന്‍റർനാഷണൽ, സ്വിസ് ഓപ്പണ്‍ എന്നീ സൂപ്പർ 300 സീരീസ് കിരീടങ്ങൾ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.