ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ (World Athletics Championships) പുതിയ ഏഷ്യൻ റെക്കോഡ് തീര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യന്‍ പുരുഷ റിലേ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi congratulated Indian men's relay team). അവിശ്വസനീയമായ ടീം വര്‍ക്കാണിത്. ഇന്ത്യൻ അത്‌ലറ്റിക്‌സിനെ സംബന്ധിച്ച് ശരിക്കും ചരിത്രപരമായ നിമിഷമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
"ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ അവിശ്വസനീയമായ ടീം വർക്ക്. അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്‌മൽ എന്നിവർ ഫൈനലിലേക്ക് കുതിച്ചെത്തി. പുരുഷന്മാരുടെ 4X400 മീറ്റർ റിലേയിൽ ഒരു പുതിയ ഏഷ്യൻ റെക്കോഡാണ് അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു വിജയകരമായ തിരിച്ചുവരവായി എക്കാലവും ഓർമിക്കപ്പെടും. ഇന്ത്യൻ അത്‌ലറ്റിക്‌സിന് ചരിത്രപരമായ നിമിഷമാണത്", നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
-
Incredible teamwork at the World Athletics Championships!
— Narendra Modi (@narendramodi) August 27, 2023 " class="align-text-top noRightClick twitterSection" data="
Anas, Amoj, Rajesh Ramesh and Muhammed Ajmal sprinted into the finals, setting a new Asian Record in the M 4X400m Relay.
This will be remembered as a triumphant comeback, truly historical for Indian athletics. pic.twitter.com/5pRkmOoIkM
">Incredible teamwork at the World Athletics Championships!
— Narendra Modi (@narendramodi) August 27, 2023
Anas, Amoj, Rajesh Ramesh and Muhammed Ajmal sprinted into the finals, setting a new Asian Record in the M 4X400m Relay.
This will be remembered as a triumphant comeback, truly historical for Indian athletics. pic.twitter.com/5pRkmOoIkMIncredible teamwork at the World Athletics Championships!
— Narendra Modi (@narendramodi) August 27, 2023
Anas, Amoj, Rajesh Ramesh and Muhammed Ajmal sprinted into the finals, setting a new Asian Record in the M 4X400m Relay.
This will be remembered as a triumphant comeback, truly historical for Indian athletics. pic.twitter.com/5pRkmOoIkM
മലയാളികള്‍ക്ക് പ്രത്യേക സന്തോഷം: ജപ്പാന്‍ താരങ്ങള്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോഡാണ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്സ് 4x400 മീറ്റർ റിലേയില്‍ ഇന്ത്യന്‍ ടീം തകര്‍ത്തത്. സെമി ഫൈനല്‍ മത്സരത്തില്‍ 2 മിനിട്ട് 59.05 സെക്കന്‍ഡിലായിരുന്നു ടീം ഇന്ത്യ ഫിനിഷ് ചെയ്‌തത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഒറിഗണില്‍ 2 മിനിട്ട് 59.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ജപ്പാന്‍റെ ഏഷ്യന്‍ റെക്കോഡ് ആണ് പഴങ്കഥയായത്.
മലയാളികളായ മുഹമ്മദ് അജ്‌മൽ (Muhammed Ajmal), അമോജ് ജേക്കബ് (Amoj Jacob), മുഹമ്മദ് അനസ് (Muhammed Anas), തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരാണ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കായി ട്രാക്കില്‍ ഇറങ്ങിയിരുന്നത്. കൂടാതെ മലയാളിയായ മിജോ ചാക്കോ കുര്യൻ (Mijo Chacko Kurian), തമിഴ്‌നാട്ടുകാരനായ അനിൽ രാജലിംഗം എന്നിവരും ടീമിന്‍റെ ഭാഗമാണ്.
-
Who saw this coming 😳
— World Athletics (@WorldAthletics) August 26, 2023 " class="align-text-top noRightClick twitterSection" data="
India punches its ticket to the men's 4x400m final with a huge Asian record of 2:59.05 👀#WorldAthleticsChamps pic.twitter.com/fZ9lBqoZ4h
">Who saw this coming 😳
— World Athletics (@WorldAthletics) August 26, 2023
India punches its ticket to the men's 4x400m final with a huge Asian record of 2:59.05 👀#WorldAthleticsChamps pic.twitter.com/fZ9lBqoZ4hWho saw this coming 😳
— World Athletics (@WorldAthletics) August 26, 2023
India punches its ticket to the men's 4x400m final with a huge Asian record of 2:59.05 👀#WorldAthleticsChamps pic.twitter.com/fZ9lBqoZ4h
ബ്രിട്ടന്‍ പിന്നില്‍: പുരുഷന്മാരുടെ 4X400 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന 16 ടീമുകളെ എട്ട് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സെമി ഫൈനല്‍ നടന്നത്. ഒന്നാം സെമി ഫൈനലില്‍ വമ്പന്മാരായ ബ്രിട്ടനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നു. 2 മിനിട്ട് 58.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അമേരിക്കയാണ് ഒന്നാമതെത്തിയത്. ഇന്ത്യയ്‌ക്ക് പിന്നില്‍ 2 മിനിട്ട് 59.42 സെക്കന്‍ഡിലാണ് ബ്രിട്ടന്‍ ടീം മത്സരം പൂര്‍ത്തിയാക്കിയത്.
മെഡല്‍ പ്രതീക്ഷ: എട്ട് ടീമുകള്‍ വീതം മത്സരിച്ച രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ഫൈനലില്‍ എത്തിയത് ഒമ്പത് ടീമുകളാണ്. ഇതില്‍ മികച്ച രണ്ടാമത്തെ സമയം ഇന്ത്യയുടേതാണ്. ഇനി ഫൈനലിലും മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്‌ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ന് രാത്രി ഒരു മണിക്കാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 4x400 മീറ്റർ പുരുഷ റിലേ ഫൈനല്‍ നടക്കുക.
അതേസമയം 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, ആരോകിയ രാജീവ്, അമോജ് ജേക്കബ് എന്നിവർ സ്ഥാപിച്ച 3:00.25 മിനിട്ടായിരുന്നു ഇതുവരെയുള്ള ദേശീയ റെക്കോഡ്.