ETV Bharat / sports

ഇനി അങ്കം രാഷ്‌ട്രീയത്തിൽ ; ബോക്‌സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു

കരിയറിലുടനീളം 12 ലോക കിരീടങ്ങൾ മാന്നി പാക്വിയാവോ സ്വന്തമാക്കിയിട്ടുണ്ട്

author img

By

Published : Sep 29, 2021, 8:38 PM IST

മാന്നി പാക്വിയാവോ  Manny Pacquiao  Boxing  Manny Pacquiao Quits Boxing  മാന്നി പാക്വിയാവോ ബോക്‌സിങിൽ നിന്ന് വിരമിച്ചു  മാന്നി പാക്വിയാവോ വിരമിച്ചു  Philippine Icon Manny Pacquiao Quits Boxing
ഇനി അങ്കം രാഷ്‌ട്രീയത്തിൽ ; ബോക്‌സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു

മനില : ഫിലിപ്പീൻസിന്‍റെ ഇതിഹാസ താരം മാന്നി പാക്വിയാവോ ബോക്‌സിങിൽ നിന്ന് വിരമിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനാണ് 42 കാരനായ താരത്തിന്‍റെ തീരുമാനം. 2016 മുതൽ ഫിലിപ്പീൻസിന്‍റെ സെനറ്ററായി പ്രവർത്തിച്ചുവരുന്ന താരം ഇത്തവണത്തെ പി.ഡി.പി ലബാന്‍ പാര്‍ട്ടിക്കുവേണ്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിന് മുന്നോടിയായാണ് റിങ്ങിൽ നിന്നുള്ള വിടവാങ്ങൽ.

പാക്‌മാൻ എന്ന പേരിൽ അറിയപ്പെടുന്ന പാക്വിയാവോ ബോക്‌സിങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. കരിയറിലുടനീളം 12 ലോക കിരീടങ്ങളാണ് താരം ഇടിക്കൂട്ടിൽ സ്വന്തമാക്കിയത്. ഫ്‌ളൈ വെയ്റ്റ്, ഫെതര്‍വെയ്റ്റ്, ലൈറ്റ്‌വെയ്റ്റ്, വെല്‍ട്ടര്‍ വെയ്റ്റ് എന്നീ വിഭാഗങ്ങളില്‍ കിരീടം നേടുന്ന ലോകത്തെ ആദ്യത്തെ താരവുമാണ് പാക്വിയാവോ.

  • To the greatest fans and the greatest sport in the world, thank you! Thank you for all the wonderful memories. This is the hardest decision I’ve ever made, but I’m at peace with it. Chase your dreams, work hard, and watch what happens. Good bye boxing. https://t.co/Bde4wO82sA

    — Manny Pacquiao (@MannyPacquiao) September 29, 2021 " class="align-text-top noRightClick twitterSection" data=" ">
  • " class="align-text-top noRightClick twitterSection" data="">

ALSO READ : ചാമ്പ്യൻസ് ലീഗ് : അഞ്ചടിച്ച് ലിവർപൂൾ, പോർട്ടോക്കെതിരെ തകർപ്പൻ ജയം

41-ാം വയസില്‍ താരം ലോകകിരീടം സ്വന്തമാക്കി ഇതുനേടുന്ന പ്രായം കൂടിയ താരം എന്ന ബഹുമതിയും നേടിയിരുന്നു. കഴിഞ്ഞ മാസം ലാസ്‌വെഗാസില്‍ നടന്ന പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലാണ് പാക്വിയാവോ അവസാനമായി മത്സരിക്കാനിറങ്ങിയത്. എന്നാൽ എതിരാളിയായ ക്യൂബയുടെ യോര്‍ഡനിസ് യൂഗാസിനോട് പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.