ETV Bharat / sports

നെഞ്ചിടിഞ്ഞ് കണ്ണീരോടെ നെയ്‌മര്‍, ആശ്വാസവാക്കുകളുമായി ഓടിയെത്തി ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്‍റെ മകന്‍ ; സ്നേഹാര്‍ദ്ര നിമിഷം - ബ്രസീല്‍

ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മൈതാനത്ത് വിങ്ങിപ്പൊട്ടിയ ബ്രസീല്‍ സൂപ്പര്‍ താരത്തെ ആശ്വസിപ്പിക്കാന്‍ ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്‍റെ മകന്‍ ലിയോ ഓടിയെത്തി

Etv Bharat
perisic son console Neyma
author img

By

Published : Dec 10, 2022, 9:26 AM IST

ദോഹ : ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരായ പരാജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ താരം നെയ്‌മറിനെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഒന്നടങ്കം കണ്ടത്. അധിക സമയത്ത് ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചിട്ടും ഷൂട്ടൗട്ടില്‍ കൈവിട്ട് പോയ ജയത്തില്‍ വിങ്ങിപ്പൊട്ടുന്ന താരത്തെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങള്‍ പാടുപെട്ടിരുന്നു. ഈ സമയത്താണ് താരത്തിന് ആശ്വാസവാക്കുകളുമായി ഒരു കുട്ടി ഓടിയെത്തിയത്.

ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്‍റെ മകന്‍ ലിയോ ആയിരുന്നു അത്. തന്‍റെ രാജ്യത്തിന്‍റെ വിജയാഘോഷങ്ങളില്‍ നിന്നും മാറി കുഞ്ഞ് പെരിസിച്ച് കാനറിപ്പടയുടെ സൂപ്പര്‍ താരത്തിനടുത്തേക്കെത്തി. നെയ്‌മറിനടുത്തുള്ള ഒഫീഷ്യല്‍ കുട്ടിയെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നെയ്‌മര്‍ കൈനീട്ടി അവനെ വിളിക്കുന്നു. തുടര്‍ന്ന് ചേര്‍ത്തണച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കുട്ടി പെരിസിച്ചിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിലാണ് ബ്രസീല്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലും അധിക സമയത്ത് ഒരു ഗോള്‍ സമനിലയിലും അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ നാല് തവണ വല കുലുക്കിയപ്പോള്‍ ബ്രസീലിന് രണ്ട് പ്രാവശ്യം മാത്രമാണ് ലക്ഷ്യം കാണാന്‍ സാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.