ETV Bharat / sports

ഐടിടിഎഫ് അണ്ടര്‍-19 റാങ്കിങ് : ഇന്ത്യന്‍ താരം പയസ് ജെയ്ന് ചരിത്ര നേട്ടം - ഇന്‍റര്‍നാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ

2019 സെപ്റ്റംബറില്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ കാഡെറ്റ് ആന്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാന്‍ പയസിനായിരുന്നു.

sports  table tennis  ITTF  ഐടിടിഎഫ്  പയസ് ജെയ്ന്‍  മംഗോളിയ  ഇന്‍റര്‍നാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ  മാനവ് ഥാക്കര്‍
ഐടിടിഎഫ് അണ്ടര്‍-19 റാങ്കിങ്: ഇന്ത്യന്‍ താരം പയസ് ജെയ്ന് ചരിത്ര നേട്ടം
author img

By

Published : Apr 15, 2021, 7:17 PM IST

ന്യൂഡല്‍ഹി: ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ ഇന്ത്യന്‍ കൗമാരതാരം പയസ് ജെയ്ന് ചരിത്ര നേട്ടം. ഇന്‍റര്‍നാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ (ഐടിടിഎഫ്) പുറത്തുവിട്ട പുതിയ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പയസ് ജെയ്നായി. 268 പോയിന്‍റോടെയാണ് ഡല്‍ഹി സ്വദേശിയായ താരം രണ്ടാം സ്ഥാനത്തെത്തിയത്.

ചൈനയുടെ യുവാന്‍യു ചെന്നാണ് പട്ടികയില്‍ ഒന്നാമത്. പ്യൂട്ടോറിക്കയുടെ എയ്ഞ്ചല്‍ നരാഞ്ചോവാണ് മൂന്നാം സ്ഥാനത്ത്. 2019 സെപ്റ്റംബറില്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ കാഡെറ്റ് ആന്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാന്‍ പയസിനായിരുന്നു. യുവാന്‍യു ചെന്നാണ് മത്സരത്തില്‍ സ്വര്‍ണം നേടിയത്.

അതേസമയം പയസിന് മുന്‍പ് മറ്റൊരു ഇന്ത്യന്‍ താരമായ മാനവ് ഥാക്കര്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അണ്ടര്‍ 18 വിഭാഗത്തില്‍ 2018-ലായിരുന്നു താരത്തിന്‍റെ നേട്ടം. നിലവില്‍ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ റാങ്കിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സുഹാന സെയ്‌നി ഏഴാം സ്ഥാനത്തുണ്ട്. ഹരിയാന സ്വദേശിനിയാണ് സുഹാന.

അണ്ടര്‍ 15 ആണ്‍കുട്ടികളുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരമായ പ്രയേഷ് രാജ് സുരേഷ് ആറാം സ്ഥാനത്തുണ്ട്. തമിഴ്നാട് സ്വദേശിയാണ് താരം. അണ്ടര്‍ 19 കാറ്റഗറിയില്‍ ഇന്ത്യന്‍ താരം സ്വാസ്തിക ഘോഷ് ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹരിയാന സ്വദേശിയായ സ്വാസ്തിക നാഷണല്‍ ജീനിയര്‍ ചാമ്പ്യന്‍ കൂടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.