കൊൽക്കത്ത: ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്‌ബയുടെ സഹോദരൻ ഫ്ലോറന്‍റീൻ പോഗ്ബ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും. ഐ.എസ്.എല്ലിലെ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനാണ് താരത്തെ ടീമില്‍ എത്തിച്ചത്. ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ്‌സി സൊഷൂക്‌സിൽ നിന്നാണ് ഫ്ലോറന്‍റീൻ പോഗ്‌ബയെ എ.ടി.കെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.
-
Messages pouring in for our new signing, led by main man @paulpogba! 🔥 #ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/cRPtwstWhV
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022 " class="align-text-top noRightClick twitterSection" data="
">Messages pouring in for our new signing, led by main man @paulpogba! 🔥 #ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/cRPtwstWhV
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022Messages pouring in for our new signing, led by main man @paulpogba! 🔥 #ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/cRPtwstWhV
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022
31-കാരനായ പ്രതിരോധ താരത്തെ രണ്ട് വർഷത്തെ കരാറിലാണ് എ.ടി.കെ കൊൽക്കത്തയില്‍ എത്തിക്കുന്നത്. പോഗ്‌ബ ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി കളിച്ച് ലോകകപ്പ് നേടിയിട്ടുള്ള താരമാണ്. എന്നാൽ ഫ്ലോറന്‍റീനും, മറ്റൊരു സഹോദരനായ മാത്തിയാസും ഗിനിയ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. 2010-ൽ ഗിനിയക്കായി അരങ്ങേറിയ ഫ്ലോറന്‍റീൻ 30 മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
സെപ്‌റ്റംബറിൽ നടക്കാനിരിക്കുന്ന എ.എഫ്.സി കപ്പ് സെമി ഫൈനലിന് മുന്നോടിയായി ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫ്ലോറന്‍റീൻ പോഗ്‌ബയെ എ.ടി.കെ ടീമില്‍ എത്തിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ സ്‌പാനിഷ് പ്രതിരോധ താരമായ തിരി പരിക്ക് പറ്റി പുറത്തു പോയതും മറ്റൊരു പ്രതിരോധതാരത്തെ സ്വന്തമാക്കുന്നതിന് വേഗത കൂട്ടി.
-
F. Pogba is Green Maroon 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/diuxLL9j1N
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022 " class="align-text-top noRightClick twitterSection" data="
">F. Pogba is Green Maroon 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/diuxLL9j1N
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022F. Pogba is Green Maroon 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/diuxLL9j1N
— ATK Mohun Bagan FC (@atkmohunbaganfc) June 25, 2022
മുൻപ് ലീഗ് വൺ ക്ലബായ സെയിന്‍റ് ഏറ്റിയെന്നെയിൽ ആറ് വർഷം കളിച്ച താരമാണ് ഫ്ലോറന്‍റീൻ പോഗ്‌ബ. ആ സമയത്ത് ഒരു വർഷം ലീഗ് 2 ക്ലബായ സെഡാനിൽ താരം ലോണിലും കളിച്ചിരുന്നു. 2018-ൽ തുർക്കിഷ് ക്ലബായ ജെൻക്ലെർബിർലിഗിക്കായി കളിച്ചിരുന്ന താരം ഒരു മത്സരത്തിനിടെ സഹതാരങ്ങളോട് സംഘർഷമുണ്ടാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ALSO READ: ബെംഗളൂരു എഫ്‍സി വിട്ട് ആഷിഖ് കുരുണിയൻ, ഇനി എടികെ മോഹന്‍ ബഗാനൊപ്പം പന്ത് തട്ടും
അതിന് ശേഷം ഒരു സീസൺ എം.എൽ.എസ് ക്ലബായ അറ്റലാന്‍റ യുണൈറ്റഡിന് വേണ്ടി കളിച്ച താരം അവിടെ വച്ച് യു.എസ് ഓപ്പൺ കപ്പ്, ചാമ്പ്യൻസ് കപ്പ് എന്നിവ നേടി. താരത്തിന്‍റെ പ്രൊഫഷണൽ കരിയറിലെ ആദ്യത്തെ കിരീടങ്ങളായിരുന്നു അത്. പിന്നീട് സൊഷൂക്‌സിലെത്തിയ താരം രണ്ടു സീസണുകളിൽ 62 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.