ETV Bharat / sports

പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി പാരാ ഷൂട്ടര്‍ അവാനി ലേഖാര

author img

By

Published : Mar 21, 2022, 10:50 PM IST

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ താരമാണ് അവാനി

ദേവേന്ദ്ര ജജാരിയ  അവാനി ലേഖാര പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി  രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ദേവേന്ദ്ര ജജാരിയ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി  Paralympic javelin thrower Devendra Jhajharia receives Padma Bhushan  Avani Lekhara receives Padma Shri  Avani Lekhara  Devendra Jhajharia
പാരാ ഷൂട്ടര്‍ അവാനി ലേഖാര പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി : പാരാലിമ്പിക്‌സ് ഷൂട്ടർ അവാനി ലേഖാര പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ താരമാണ് അവാനി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ താരം, 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ വെങ്കലവും വെടിവച്ചിട്ടിരുന്നു. ഇതോടെ പാരാലിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.

ദേവേന്ദ്ര ജജാരിയ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി

പാരാലിമ്പിക്‌സ് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയയും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. പാരാലിമ്പിക്‌സില്‍ രണ്ട് തവണ സ്വർണ മെഡലും, ഒരു തവണ വെള്ളിമെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഥൻസ് (2004) റിയോ (2016) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം എറിഞ്ഞിട്ട താരം ടോക്കിയോയിലാണ് വെള്ളി നേടിയത്.

2012ൽ പത്മശ്രീ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അംഗീകാരം നേടിയ ആദ്യ പാരാലിമ്പ്യന്‍ കൂടിയാണ് ദേവേന്ദ്ര ജജാരിയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.