ടോക്കിയോ : പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നിസ് താരം ഭവിനബെൻ പട്ടേല്‍ നോക്കൗട്ടില്‍ കടന്നു. വനിതകളുടെ സിംഗിള്‍സില്‍ ഗ്രൂപ്പ് എ യില്‍ നിന്നാണ് താരം അവസാന 16ലെത്തിയത്.
ബ്രിട്ടന്‍റെ ലോക ഒമ്പതാം നമ്പര്‍ താരം മീഗന്‍ ഷാക്ക്‌ലെറ്റോണിനെയാണ് ഭവിനബെൻ കീഴടക്കിയത്. 41 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. സ്‌കോര്‍: 11-7, 9-11, 17-15, 13-11.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷോ യിങ്ങിനോട് 3-0ന് ലോക 12ാം നമ്പറായ ഇന്ത്യന്‍ താരം പരാജയപ്പെട്ടിരുന്നു.
also read: 1-0 ; ഇന്ത്യയെ ട്രോളിയ ഇംഗ്ലണ്ട് ആരാധകരുടെ വായടപ്പിച്ച് മുഹമ്മദ് സിറാജ്
എന്നാല്‍ നിര്‍ണായക മത്സരം പിടിച്ച ഭവിന നോക്കൗട്ട് ഉറപ്പിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റാണ് ഇന്ത്യന്‍ താരത്തിനുള്ളത്. സൗത്ത് കൊറിയയുടെ മി ഗ്യൂ ലീയാണ് നോക്കൗട്ട് റൗണ്ടില്‍ ഭവിനയുടെ എതിരാളി.