പാരിസ്: ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്‌ടമായേക്കും. വാക്‌സിനെടുക്കാത്ത താരത്തെ ടൂര്‍ണമെന്‍റിനിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സ് കായിക മന്ത്രാലയം വ്യക്തമാക്കി.
വിദേശത്ത് നിന്ന് വരുന്ന കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് കായിക മന്ത്രാലയം അറിയിച്ചു.
ഫ്രഞ്ച് ഓപ്പണിനിറങ്ങാന്‍ ജോക്കോയ്‌ക്ക് ഇളവ് നല്‍കിയേക്കുമെന്ന് കായിക മന്ത്രി റൊക്സാന മറാസിനിയാനസിന്‍റെ പ്രസ്‌താവനയ്‌ക്ക് വിപരീത നിലപാടാണ് കായിക മന്ത്രാലയമെടുത്തിരിക്കുന്നത്. കിരീടം നിലനിര്‍ത്താമെന്ന 34കാരനായ താരത്തിന്‍റെ മോഹങ്ങള്‍ തിരിച്ചടിയാണിത്.
വാക്‌സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോയെ ഞായറാഴ്‌ച സര്‍ക്കാര്‍ നാട് കടത്തിയിരുന്നു. രണ്ടാം തവണയും വിസ റദ്ദാക്കിയ കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക്കിന്‍റെ നടപടി ഫെഡറല്‍ കോടതി ശരിവെച്ചതോടെയാണ് താരത്തെ നാട് കടത്തിയത്.
also read: IPL: ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്
പൊതുതാൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജോക്കോയെ ഓസ്‌ട്രേലിയ നാട് കടത്തിയത്. വാക്‌സിനെടുക്കാത്ത സെര്‍ബിയന്‍ താരം പൊതു സമൂഹത്തിന് ഭീഷണിയാണെന്നും ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.