സിഡ്‌നി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമായുള്ള സൗഹൃദത്തെ കുറിച്ച് ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് (Novak Djokovic On Virat Kohli). നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും വിരാട് കോലിയുമായി താന്‍ സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ജൊക്കോവിച്ച് വെളിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ (Australian Open 2024) ആദ്യ മത്സരത്തിന് മുന്നോടിയായി കോര്‍ട്ടില്‍ ഇറങ്ങും മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സെര്‍ബിയന്‍ താരത്തിന്‍റെ പ്രതികരണം.
'ഇതുവരെ ഒരു പ്രാവശ്യം മാത്രമാണ് ഞാന്‍ ഇന്ത്യയിലേക്ക് പോയിട്ടുള്ളത്. അത് പത്തോ പതിനിനൊന്നോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ന്യൂഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എനിക്ക് അവിടെ രണ്ട് ദിവസം മാത്രമാണ് തങ്ങാന്‍ സാധിച്ചത്.
ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇനിയും അങ്ങോട്ടേക്ക് പോകണമെന്ന ആഗ്രഹമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നീ ക്രിക്കറ്റ് താരങ്ങളുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.
ഞാന്‍ വിരാട് കോലിയെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. സന്ദേശങ്ങള്‍ അയച്ചാണ് ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുള്ളത്. എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം കേള്‍ക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ എല്ലാ നേട്ടങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു'- നൊവാക്ക് ജോക്കോവിച്ച് പറഞ്ഞു.
-
.@SomdevD speaks with tennis legend @DjokerNole, unravelling his bond with India & his inspiring journey to greatness 🙌💙
— Sony Sports Network (@SonySportsNetwk) January 13, 2024 " class="align-text-top noRightClick twitterSection" data="
P.S. - Did you know Djokovic & @imVkohli were text buddies? 🤗#SonySportsNetwork #SlamOfTheGreats #NovakDjokovic #AO2024 #AusOpen | @AustralianOpen pic.twitter.com/J9E7xP2koF
">.@SomdevD speaks with tennis legend @DjokerNole, unravelling his bond with India & his inspiring journey to greatness 🙌💙
— Sony Sports Network (@SonySportsNetwk) January 13, 2024
P.S. - Did you know Djokovic & @imVkohli were text buddies? 🤗#SonySportsNetwork #SlamOfTheGreats #NovakDjokovic #AO2024 #AusOpen | @AustralianOpen pic.twitter.com/J9E7xP2koF.@SomdevD speaks with tennis legend @DjokerNole, unravelling his bond with India & his inspiring journey to greatness 🙌💙
— Sony Sports Network (@SonySportsNetwk) January 13, 2024
P.S. - Did you know Djokovic & @imVkohli were text buddies? 🤗#SonySportsNetwork #SlamOfTheGreats #NovakDjokovic #AO2024 #AusOpen | @AustralianOpen pic.twitter.com/J9E7xP2koF
ഇത് ആദ്യമായിട്ടല്ല ജോക്കോവിച്ച് കോലിയോടുള്ള സൗഹൃദം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിന് മുന്‍പ് വിരാട് കോലിയ്‌ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ നേര്‍ന്നും സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം രംഗത്തെത്തിയിരുന്നു. പിന്നാലെ, കോലിയുടെ 50-ാം ഏകദിന സെഞ്ച്വറി നേട്ടത്തെയും ജോക്കോ അഭിനന്ദിച്ചിരുന്നു.
അതേസമയം, ഇന്ന് ആരംഭിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ടൂര്‍ണമെന്‍റിലെ 11-ാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് കോര്‍ട്ടില്‍ ഇറങ്ങുന്നത് (Novak Djokovic Australian Open 2024). ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ജോക്കോ. കഴിഞ്ഞവര്‍ഷം ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റ്സിപാസിനെ (Stefanos Tsitsipas) തോല്‍പ്പിച്ചായിരുന്നു ജോക്കോ കിരീടം നേടിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഈ വര്‍ഷത്തെ ആദ്യ റൗണ്ട് പോരാട്ടത്തിനായി ജോക്കോവിച്ച് ഇന്നാണ് കളത്തിലിറങ്ങുന്നത്. ക്രൊയേഷ്യയുടെ 18കാരനായ താരം ഡിനോ പ്രിസ്‌മിച്ചാണ് (Dino Prizmic) ജോക്കോയുടെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് ഈ മത്സരം തുടങ്ങുന്നത്.
Also Read : കോലി കളിക്കും, സഞ്ജു കാത്തിരിക്കും; ഇന്‍ഡോറിലെ രണ്ടാം ടി20 ഇന്ന്, ഇന്ത്യയുടെ ലക്ഷ്യം പരമ്പര