അബൂജ: ഖത്തര്‍ ലോകകപ്പ് യോഗ്യത നേടാനാവാതെ വന്നതോടെ രോഷാകുലരായ നൈജീരിയന്‍ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ഡഗൗട്ടും പരസ്യ ബോര്‍ഡുകളും തകര്‍ത്തു. രോഷാകുലരായ കാണികളെ കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചാണ് പൊലീസ് നിയന്ത്രിച്ചത്. ഇവരില്‍ നിന്നും രക്ഷനേടാന്‍ ഘാന താരങ്ങള്‍ ടണലിലേക്ക് ഓടിക്കയറിയെന്നും, ചില ഘാന ആരാധകരെ നൈജീരിയന്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.
-
Live scenes, teargas released
— Sarafina Napoleon (@FinaNapoleon) March 29, 2022 " class="align-text-top noRightClick twitterSection" data="
I repeat teargas
Take cover if you are in Abuja #ghanavsnigeria #Nigeria #NIGGHA pic.twitter.com/4SklDSTACV
">Live scenes, teargas released
— Sarafina Napoleon (@FinaNapoleon) March 29, 2022
I repeat teargas
Take cover if you are in Abuja #ghanavsnigeria #Nigeria #NIGGHA pic.twitter.com/4SklDSTACVLive scenes, teargas released
— Sarafina Napoleon (@FinaNapoleon) March 29, 2022
I repeat teargas
Take cover if you are in Abuja #ghanavsnigeria #Nigeria #NIGGHA pic.twitter.com/4SklDSTACV
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഘാനയ്‌ക്കെതിരെ നൈജീരിയയിലെ അബൂജ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെയാണ് അനിഷ്‌ട സംഭവങ്ങളുണ്ടായത്. ആഫ്രിക്കന്‍ മേഖല ക്വാളിഫയറിന്‍റെ ആദ്യ പാദ മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ ഇന്ന് നടന്ന രണ്ടാം പാദ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.
-
Ghana supporters being moved to the pitch now. A few of them were attacked in the stands. Unfortunate scenes. 🇬🇭🇳🇬 pic.twitter.com/Nt0ui7RcHF
— Yaw (@theyawofosu) March 29, 2022 " class="align-text-top noRightClick twitterSection" data="
">Ghana supporters being moved to the pitch now. A few of them were attacked in the stands. Unfortunate scenes. 🇬🇭🇳🇬 pic.twitter.com/Nt0ui7RcHF
— Yaw (@theyawofosu) March 29, 2022Ghana supporters being moved to the pitch now. A few of them were attacked in the stands. Unfortunate scenes. 🇬🇭🇳🇬 pic.twitter.com/Nt0ui7RcHF
— Yaw (@theyawofosu) March 29, 2022
10ാം മിനിട്ടില്‍ തോമസ് പാര്‍ട്ടിയിലൂടെ മുന്നിലെത്തിയ ഘാനയ്‌ക്ക് 22ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ വില്യം ട്രൂസ്റ്റിലൂടെ നൈജീരിയ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഇരു സംഘത്തിനും ഗോളുകള്‍ കണ്ടെത്താനായില്ല. ഇതോടെ എവേ ഗോളിന്‍റെ ബലത്തില്‍ അധികൃതര്‍ ഘാനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
-
Live video from National Stadium.
— Samuel Odiase (@Aiyanyor01) March 29, 2022 " class="align-text-top noRightClick twitterSection" data="
The fans are angry.#NGRGHA pic.twitter.com/8zJOFehFf8
">Live video from National Stadium.
— Samuel Odiase (@Aiyanyor01) March 29, 2022
The fans are angry.#NGRGHA pic.twitter.com/8zJOFehFf8Live video from National Stadium.
— Samuel Odiase (@Aiyanyor01) March 29, 2022
The fans are angry.#NGRGHA pic.twitter.com/8zJOFehFf8
also read: ഈജിപ്‌തിനെ തകര്‍ത്തത് സെനഗല്‍ ഖത്തറിലേക്ക്; ദുരന്തനായകനായി സലാഹ്
2006ന് ശേഷം ആദ്യമായാണ് നൈജീരിയയ്‌ക്ക് ലോക കപ്പിന് യോഗ്യത നേടാനാവാതെയാവുന്നത്. അതേസമയം 60,000 കാണികളാണ് മത്സരത്തിനുണ്ടായിരുന്നത്. ഹോം ടീമിന് പിന്തുണ നല്‍കുന്നതിനായി 20,000ത്തോളം ടിക്കറ്റുകള്‍ സൗജന്യമായാണ് അധികൃതര്‍ വിതരണം ചെയ്‌തത്.