ETV Bharat / sports

Lionel Messi| 'നേരത്തെ അറിഞ്ഞിരുന്നു, സന്തോഷമുണ്ട്, അല്‍പം നിരാശയും'; മെസിയുടെ ട്രാന്‍സ്‌ഫറില്‍ നെയ്‌മര്‍

മേജർ ലീഗ് സോക്കറിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ലയണല്‍ മെസിക്ക് കഴിയുമെന്ന് നെയ്‌മര്‍ Neymar.

Neymar on Lionel Messi  Neymar  Lionel Messi  Inter Miami  Lionel Messi transfer  psg  major league soccer  മെസിയുടെ ട്രാന്‍സ്‌ഫറില്‍ നെയ്‌മര്‍  നെയ്‌മര്‍  ലയണല്‍ മെസി  മേജര്‍ ലീഗ് സോക്കര്‍  ഇന്‍റര്‍ മിയാമി  മെസി ഇന്‍റര്‍ മിയാമിയിലേക്ക്  ഡേവിഡ് ബെക്കാം  David Beckham
മെസിയുടെ ട്രാന്‍സ്‌ഫറില്‍ നെയ്‌മര്‍
author img

By

Published : Jun 10, 2023, 4:34 PM IST

റിയോ ഡി ജനീറോ: ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നുമായുള്ള (പിഎസ്‌ജി) കരാര്‍ പുതുക്കാതിരുന്നതോടെ എഫ്‌സി ബാഴ്‌സലോണയിലേക്ക് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി Lionel Messi മടങ്ങി എത്തുമെന്ന കണക്ക് കൂട്ടലിലായിരുന്നു ആരാധകര്‍. എന്നാല്‍ തന്‍റെ പുതിയ തട്ടകമായി മേജർ ലീഗ് സോക്കർ (എം‌എൽ‌എസ്) ക്ലബായ ഇന്‍റര്‍ മിയാമിയെ 35-കാരന്‍ തെരഞ്ഞെടുത്ത വിവരം അടുത്തിടെയാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മെസി പിഎസ്‌ജി വിട്ട് ഇന്‍റർ മിയാമിയിലേക്ക് പോകുന്നുവെന്ന രഹസ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താന്‍ അറിഞ്ഞിരുന്നുവെന്ന് പ്രതികരിച്ചിരിക്കുകയാണ് സഹതാരമായിരുന്ന ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്‌മർ.

എൻ‌ബി‌എ ബ്രസീലിന്‍റെ യുട്യൂബ് ചാനലിലുള്ള ചോദ്യത്തിന് മറുപടി ആയാണ് നെയ്‌മര്‍ ഇക്കാര്യം പറഞ്ഞത്. "അവൻ മിയാമിയില്‍ വരുമെന്ന് എനിക്കറിയാമായിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മിയാമിയിൽ സന്തുഷ്ടനായിരിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു". നെയ്‌മര്‍ പറഞ്ഞു.

2013 മുതൽ 2017 വരെ ബാഴ്‌സലോണയിലും പിന്നീട് പിഎസ്‌ജിയില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മെസിക്കൊപ്പം കളിച്ച താരമാണ് നെയ്‌മര്‍. മെസിയെക്കുറിച്ച് വളരെ സന്തോഷവാനാണെങ്കിലും താരം തന്നെ വിട്ട് പോകുന്നതില്‍ അല്‍പം സങ്കടമുണ്ടെന്നും ബ്രസീലിയൻ താരം പറഞ്ഞു. മേജർ ലീഗ് സോക്കറിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ മെസി സഹായിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് നെയ്‌മര്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് ലോകകപ്പ് ജേതാവായ മെസി ഇന്‍റർ മിയാമിയിലേക്ക് പോകുന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. താരത്തിനായി ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലാലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തിരിച്ചടിയായി. ഇതേ നിയമവുമായി ബന്ധപ്പെട്ടായിരുന്നു 2021-ല്‍ താരം കറ്റാലന്‍ ക്ലബുമായി വേര്‍പിരിഞ്ഞത്.

2022-ലെ ഖത്തര്‍ ലോകകപ്പ് തൊട്ട് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ടായിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ക്ലബിനായി കഴിഞ്ഞ രണ്ട് സീസണുകളില്‍ 74 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അര്‍ജന്‍റൈന്‍ താരം 32 ഗോളും 35 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

മെസിക്കായി സൗദി അറേബ്യ ക്ലബ് അൽ ഹിലാൽ രംഗത്തുണ്ടായിരുന്നുവെങ്കിലും താരം ഇന്‍റര്‍ മിയാമി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിഹാസ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റര്‍ മിയാമി.

മെസി എഫക്‌ട്: മെസിയുടെ വരവ് അറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ തരംഗമാണ് ഇന്‍റർ മിയാമിക്ക് ലഭിച്ചത്. 3.8 ദശലക്ഷം ഫോളോവേഴുണ്ടായിരുന്ന ഇന്‍റർ മിയാമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവില്‍ ഏഴ്‌ ദശലക്ഷം പിന്നിട്ടിട്ടുണ്ട്.

മെസി ടീമിനൊപ്പം ചേരുന്നത് മുതല്‍ക്ക് 18,000 ശേഷിയുള്ള ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നിന്നും ക്ലബിന്‍റെ മത്സരങ്ങള്‍ 65,000 ശേഷിയുള്ള ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത് ഇന്‍റര്‍ മിയാമിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനും ക്ലബ് അലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.

ALSO READ: lionel messi| മെസി വരുന്നതും കാത്ത് അമേരിക്കൻ ഫുട്‌ബോൾ, വന്നാല്‍ പലതുണ്ട് കാര്യങ്ങൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.