ETV Bharat / sports

നെയ്‌മര്‍ വീണ്ടും അച്ഛനാവുന്നു; സന്തോഷം പങ്കുവച്ച് കാമുകി ബ്രൂണ - Bruna Biancardi Instagram

ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ച് ബ്രസീല്‍ ഫുട്‌ബോളര്‍ നെയ്‌മറുടെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡി.

Neymar announces pregnancy with Bruna Biancardi  Bruna Biancardi  Neymar Jr  Neymar  ബ്രൂണ ബിയാന്‍കാര്‍ഡി  നെയ്‌മര്‍  നെയ്‌മര്‍ ജൂനിയര്‍  പിഎസ്‌ജി  PSG  Bruna Biancardi Instagram  നെയ്‌മര്‍ വീണ്ടും അച്ഛനാവുന്നു
നെയ്‌മര്‍ വീണ്ടും അച്ഛനാവുന്നു
author img

By

Published : Apr 19, 2023, 4:44 PM IST

പാരിസ്: പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലാണ് ബ്രസീലിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ജൂനിയര്‍. 31കാരനായ താരത്തിന് സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടിവരുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ 2025വരെ കരാറുണ്ടെങ്കിലും സീസണില്‍ കളിക്കാന്‍ കഴിയാത്ത നെയ്‌മറെ അടുത്ത സീസണിലേക്കായി പിഎസ്‌ജി നിലനിര്‍ത്തുമോയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

എന്നാല്‍ താരത്തിന്‍റെ ജീവിതത്തിലുണ്ടായ പുതിയ ഒരു സന്തോഷത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. നെയ്‌മര്‍ വീണ്ടും അച്ഛനാവുന്നുവെന്ന വാര്‍ത്തയാണിത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം നെയ്‌മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബ്രൂണ ബിയാന്‍കാര്‍ഡി തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നെയ്‌മര്‍ തന്‍റെ വയറില്‍ ചുംബിക്കുന്നതും ചെവിയോര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ബ്രൂണ പുറത്ത് വിട്ടിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അംഗത്തെ ക്ഷണിച്ചുകൊണ്ടും, കുഞ്ഞിന്‍റെ വരവിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പും ബ്രൂണ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

"നിന്‍റെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ സ്വപ്‌നങ്ങള്‍ കാണുന്നു. നിന്‍റെ വരവിനായി ഞങ്ങൾ ഒരുക്കങ്ങള്‍ നടത്തുകയാണ്. ഞങ്ങളുടെ സ്നേഹം പൂർത്തികരിക്കാന്‍, നീ ഇവിടെയുണ്ടെന്ന് അറിയുന്നത് ഞങ്ങളുടെ ദിവസങ്ങൾ കൂടുതൽ സന്തോഷകരമാക്കുന്നു.

  • Neymar and his girlfriend Bruna Biancardi announce that they're expecting a child together. 💙 pic.twitter.com/DmgOeL6QSv

    — CBS Sports Golazo ⚽️ (@CBSSportsGolazo) April 19, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിനകം തന്നെ വളരെയധികം സ്നേഹിക്കുന്ന നിന്‍റെ സഹോദരൻ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മായിമാർ എന്നിവരോടൊപ്പം മനോഹരമായ ഒരു കുടുംബത്തിലേക്കാണ് നീ എത്തിച്ചേരുന്നത്. വേഗം വരൂ മകനേ/മകളേ, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്!." എന്ന് പോര്‍ച്ചുഗീസ് ഭാഷയിലാണ് ബ്രൂണ കുറിച്ചത്.

നെയ്‌മര്‍ക്കും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയ്‌ക്കും ആശംസ അറിയിച്ച് ആരാധകരുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബ്രസീല്‍ ടീമിലെ സഹതാരമായ റിച്ചാര്‍ലിസണ്‍, പിഎസ്‌ജിയിലെ സഹതാരമായ മാര്‍ക്കൊ വെറാറ്റി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

31കാരനായ നെയ്‌മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന നോഗിര ഡാന്‍റാസില്‍ പിറന്ന മകന് ഇപ്പോള്‍ 12 വയസാണ് പ്രായം. ഡേവിഡ് ലൂക്ക ഡി സില്‍വയെന്നാണ് മകന്‍റെ പേര്.

തന്‍റെ 19-ാം വയസിലാണ് നെയ്‌മര്‍ ലൂക്കയുടെ അച്ഛനാവുന്നത്. ആദ്യ കാലത്ത് ലൂക്കയുടെ അമ്മയെ പറ്റിയുള്ള യാതൊരു വിവരങ്ങളും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ പിന്നീട് നെയ്‌മറുമായുള്ള ബന്ധത്തെക്കുറിച്ച് കരോലീന തുറന്ന് പറയുകയായിരുന്നു. 2010 മുതല്‍ 2011 വരെയായിരുന്നു നെയ്‌മറും കരോളിനയും തമ്മില്‍ ബന്ധമുണ്ടായിരുന്നത്.

ലൂക്കയുടെ ജനനശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. തുടര്‍ന്ന് നെയ്‌മറെയും പല നടിമാരെയും മോഡലുകളെയും ചേര്‍ത്തുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രഞ്ച്‌ ലീഗില്‍ ലില്ലെയ്‌ക്ക് എതിരായ മത്സരത്തിനിടെയാണ് നെയ്‌മറുടെ വലത് കണങ്കാലിലെ ലിഗമെന്‍റിന് പരിക്കേറ്റിരുന്നത്.

ഇതേത്തുടര്‍ന്ന് സ്‌ട്രെക്‌ച്ചറിലായിരുന്നു ബ്രസീല്‍ താരത്തെ കളിക്കളത്തില്‍ നിന്നും പുറത്തെത്തിച്ചത്. അടുത്ത കാലത്തായി ഈ ഭാഗത്ത് പലതവണയായി നെയ്‌മര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് പിഎസ്‌ജി പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു.

ALSO READ: UCL | ഇത്തിഹാദിലെ ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ പെപ് ഗ്വാർഡിയോള ; മ്യൂണിക്കില്‍ ഇന്ന് മാഞ്ചസ്റ്റർ സിറ്റി - ബയേൺ പോരാട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.