ETV Bharat / sports

'അഭിനയ'ത്തിലെ ടൈമിങ് പാളി ; 'അവാർഡാ'യി നെയ്‌മർക്ക് റഫറിയുടെ വക ചുവപ്പുകാർഡ് - League one

ഫ്രഞ്ച് ലീഗിൽ സ്‌ട്രോസ്ബെർഗിനെതിരായ മത്സരത്തില്‍ 62-ാം മിനിട്ടിലാണ് അനാവശ്യ ഫൗൾ നേടിയെടുക്കാനുള്ള ശ്രമത്തിൽ നെയ്‌മർക്ക് മഞ്ഞക്കാർഡ് ലഭിച്ചത്

നെയ്‌മർ  പിഎസ്‌ജി  PSG  Neymar  ഫ്രഞ്ച് ലീഗ്  നെയ്‌മറിന് ചുവപ്പുകാർഡ്  Fresch League  strasbourg  psg vs strasbourg  Neymar gets Red Card against strasbourg  Neymar gets Red Card against strasbourg League one  League one  ലീഗ് വണ്‍
നെയ്‌മർക്ക് ചുവപ്പുകാർഡ്
author img

By

Published : Dec 29, 2022, 8:53 PM IST

പാരീസ് : ലോകകപ്പ് ആവേശത്തിന് പിന്നാലെ ഫ്രഞ്ച് ലീഗിൽ കളത്തിലിറങ്ങിയ പിഎസ്‌ജി സ്‌ട്രോസ്ബെർഗിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം വിജയം നേടിയത്. മാർക്വീഞ്ഞോസും, കിലിയൻ എംബാപ്പെയുമാണ് ഗോളുകൾ നേടിയത്. എന്നാൽ മത്സരത്തിന്‍റെ 62-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് സൂപ്പർ താരം നെയ്‌മർ പുറത്തായത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു.

പൊതുവെ മൈതാനത്ത് നെയ്‌മർ പുറത്തെടുക്കാറുള്ള 'അഭിനയം' ഇത്തവണ താരത്തിന് തന്നെ പണികൊടുക്കുകയായിരുന്നു. മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിക്കൂട്ടിയതോടെയാണ് താരത്തിന് ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോകേണ്ടിവന്നത്. അർഹതയില്ലാത്ത ഫൗൾ നേടിയെടുക്കുന്നതിനായി അനാവശ്യമായി ബോക്‌സിനുള്ളിൽ ഡൈവിങ് നടത്തിയതിനാണ് നെയ്‌മർക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്.

61–ാം മിനിറ്റിൽ സ്ട്രോസ്ബെര്‍ഗ് താരം തോംസണിനെതിരായ ഒരു ഫൗളിനെ തുടർന്നാണ് താരത്തിന് ആദ്യത്തെ മഞ്ഞ കാർഡ് ലഭിച്ചത്. തൊട്ടടുത്ത മിനിട്ടിൽ തന്നെ ഫൗൾ നേടിയെടുക്കാനുള്ള ശ്രമം താരത്തിന് വിനയായി മാറുകയായിരുന്നു. മൈതാനത്ത് അമിതാഭിനയം നടത്തുന്നു എന്ന് ചീത്തപ്പേരുള്ള നെയ്‌മറിന്‍റെ ഈ സംഭവം ട്രോളൻമാരും വലിയ രീതിയിലാണ് ആഘോഷിച്ചത്.

അതേസമയം ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഒരു അസിസ്റ്റ് ഉൾപ്പടെ മോശമല്ലാത്ത പ്രകടനം കാഴ്‌ചവച്ചാണ് നെയ്‌മർ മടങ്ങിയത്. ലോകകപ്പിന് ശേഷം പിഎസ്‌ജിയിൽ നിന്ന് നെയ്‌മറിനെ ഒഴിവാക്കണമെന്ന് എംബാപ്പെ ക്ലബ്ബിനോട് ആവശ്യം ഉന്നയിച്ചുവെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് അനാവശ്യ നീക്കം നടത്തി നെയ്‌മർ ചുവപ്പ് കാർഡ് ചോദിച്ച് മേടിച്ചതും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.