ഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഒളിമ്പിക്‌സ് ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോ റാങ്കിങ് പട്ടികയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ മറികടന്നാണ് നീരജ് ചോപ്രയുടെ നേട്ടം. 1455 പോയിന്‍റോടെയാണ് നീരജ് ചോപ്ര ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. രണ്ടാമതുള്ള പീറ്റേഴ്‌സ് ചോപ്രയേക്കാള്‍ 22 പോയിന്‍റ് പിന്നിലാണുള്ളത്.
-
History made! 🚨
— Sportskeeda (@Sportskeeda) May 22, 2023 " class="align-text-top noRightClick twitterSection" data="
Neeraj Chopra becomes the 1st ever Indian to top the World Athletics Rankings! 🇮🇳🫡
He is now the World No.1 in Men's Javelin - World Rankings! 🔝
Unstoppable Chopra. 🔥#NeerajChopra #Athletics #SkIndianSports #CheerForAlSports pic.twitter.com/kRqOXfonS0
">History made! 🚨
— Sportskeeda (@Sportskeeda) May 22, 2023
Neeraj Chopra becomes the 1st ever Indian to top the World Athletics Rankings! 🇮🇳🫡
He is now the World No.1 in Men's Javelin - World Rankings! 🔝
Unstoppable Chopra. 🔥#NeerajChopra #Athletics #SkIndianSports #CheerForAlSports pic.twitter.com/kRqOXfonS0History made! 🚨
— Sportskeeda (@Sportskeeda) May 22, 2023
Neeraj Chopra becomes the 1st ever Indian to top the World Athletics Rankings! 🇮🇳🫡
He is now the World No.1 in Men's Javelin - World Rankings! 🔝
Unstoppable Chopra. 🔥#NeerajChopra #Athletics #SkIndianSports #CheerForAlSports pic.twitter.com/kRqOXfonS0
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവിട്ട റാങ്കിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര. പിന്നീട് ഈ സീസണില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരത്തെ ഒന്നാം റാങ്കിലേക്ക് എത്തിച്ചത്. നിലവിലെ ഈ സ്ഥാനം അടുത്ത മാസം നാലിന് ഫിന്‍ലന്‍ഡില്‍ ആരംഭിക്കുന്ന എഫ്‌ബികെ ഗെയിംസില്‍ പങ്കെടുക്കാന്‍ താരത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരും.
പാരിസില്‍ അടുത്ത വര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ ഇനി വരുന്ന ഓരോ പോരാട്ടങ്ങളും നീരജിന് നിര്‍ണായകമാണ്. ഏഷ്യന്‍ ഗെയിംസിലും ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും താരം ഇന്ത്യക്കായി ഫീല്‍ഡില്‍ ഇറങ്ങും. കൂടാതെ ഡയമണ്ട് ലീഗ് കിരീടവും താരത്തിന് നിലനിര്‍ത്തണം. മൊറോക്കോയില്‍ ഈ മസം 28നാണ് സീസണിലെ രണ്ടാം ഡയമണ്ട് ലീഗ് പോരാട്ടം.
Also Read : 'നീതിക്ക് വേണ്ടി തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നു'; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ ജയം നേടാന്‍ നീരജിന് സാധിച്ചിരുന്നു. ഈ ജയത്തോടെ ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായും നീരജ് മാറി. പിന്നാലെ ഈ മാസം ആദ്യം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്‍റിലും ഒന്നാം സ്ഥാനം പിടിക്കാന്‍ നീരജ് ചോപ്രക്കായി.
88.67 മീറ്റര്‍ ദൂരം ആദ്യ ശ്രമത്തില്‍ തന്നെ ജാവലിന്‍ എറിഞ്ഞായിരുന്നു നീരജ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാല്‍, ഇവിടെയും 90 മീറ്റര്‍ ദൂരത്തില്‍ ജാവലിനെത്തിക്കാന്‍ താരത്തിനായിരുന്നില്ല. നിലവിലെ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരനായ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മൂന്നാമന്‍ ആയിട്ടാണ് ദോഹയില്‍ നിന്നും മടങ്ങിയത്.
നിലവിലെ റാങ്കിങ്ങില്‍ 1416 പോയിന്‍റുള്ള ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാഡ്‌ലെഷാണ് മൂന്നാം സ്ഥാനത്ത്. ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ 1385 പോയിന്‍റോടെ നാലാമതും 1306 പോയിന്‍റുള്ള പാകിസ്ഥാന്‍റെ അര്‍ഷദ് നദീം അഞ്ചാം സ്ഥാനത്തുമാണ്. രോഹിത് യാദവ് (15), ഡിപി മനു (17) എന്നിവരാണ് പട്ടികയില്‍ ആദ്യ 20-ല്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.