ETV Bharat / sports

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്ര നയിക്കും, 28 അംഗ ടീമില്‍ മലയാളികളും - എം ശ്രീശങ്കര്‍

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സിനുള്ള (World Athletics Championships) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം.

Neeraj Chopra  World Athletics Championships  World Athletics Championships 2023  M Sreeshankar  Eldhose Paul  Athletics Federation of India  World Athletics Championships india squad  ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ്  നീരജ് ചോപ്ര  അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ  എം ശ്രീശങ്കര്‍  അബ്‌ദുള്ള അബൂബക്കര്‍
നീരജ് ചോപ്ര
author img

By

Published : Aug 8, 2023, 5:38 PM IST

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സിനുള്ള (World Athletics Championships) ഇന്ത്യന്‍ ടീമിനെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര (Neeraj Chopra) നയിക്കും. നീരജ് ചോപ്രയുടെ നേതൃത്വത്തിലുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വനിത താരങ്ങളാണ് ടീമിലുള്ളത്.

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ( Athletics Federation of India) പകരം കേന്ദ്ര കായിക മന്ത്രാലയമാണ് ഇത്തവണ ടീം പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 19 മുതല്‍ 27 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ (M Sreeshankar) (ലോങ് ജംപ്), അബ്‌ദുള്ള അബൂബക്കര്‍ (Abdulla Aboobacker ) (ട്രിപ്പിള്‍ ജംപ്), എല്‍ദോസ് പോള്‍ (Eldhose Paul) (ട്രിപ്പിള്‍ ജംപ്) എന്നിവര്‍ വ്യക്തിഗത ഇനങ്ങളിലും മുഹമ്മദ് അജ്‌മല്‍ (Muhammed Ajmal), മുഹമ്മദ് അനസ് (Muhammed Anas) , മിജോ ചാക്കോ കുര്യൻ (Mijo Chacko Kurian), അമോജ് ജേക്കബ് (Amoj Jacob) എന്നിവര്‍ പുരുഷ റിലേ ടീമിന്‍റെ ഭാഗമായും ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷോട്ട്പുട്ടില്‍ ഏഷ്യൻ റെക്കോർഡ് ജേതാവായ തജീന്ദർപാൽ സിങ് തോര്‍ (Tajinderpal Singh Toor) ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. ഹൈ ജംപില്‍ ദേശീയ റെക്കോഡിന് ഉടമയായ തേജസ്വിൻ ശങ്കർ, 800 മീറ്റര്‍ ഓട്ടക്കാരിയായ കെഎം ചാന്ദന, 20 കിലോ മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോഡിന് ഉടമയായ പ്രിയങ്ക ഗോസ്വാമി എന്നിവരും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.

സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവരുടെ പിന്മാറ്റം. അതേസമം 2022-ൽ യുഎസിലെ യൂജിനിലായിരുന്നു അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ കഴിഞ്ഞ പതിപ്പ് നടന്നത്. നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യനായ നീരജ് ചോപ്ര അന്ന് വെള്ളിമെഡല്‍ നേടിയിരുന്നു. യൂജിനിലെ തന്‍റെ വെള്ളി സ്വര്‍ണമാക്കി മാറ്റാനാവും ബുഡാപെസ്റ്റില്‍ നീരജ് ഇറങ്ങുക.

വനിതകൾ താരങ്ങള്‍: ജ്യോതി യർരാജി (100 മീറ്റർ ഹർഡിൽസ്), പരുൾ ചൗധരി (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), ഷൈലി സിങ് (ലോങ്‌ ജംപ്), അന്നു റാണി (ജാവലിൻ ത്രോ), ഭാവന ജാട്ട് (20 കിലോമീറ്റർ റേസ് വാക്ക്).
പുരുഷ താരങ്ങള്‍: കൃഷൻ കുമാർ (800 മീറ്റർ), അജയ് കുമാർ സരോജ് (1500 മീറ്റർ), സന്തോഷ് കുമാർ തമിഴരസന്‍ (400 മീറ്റർ ഹർഡിൽസ്), അവിനാഷ് മുകുന്ദ് സാബിൾ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), സർവേഷ് അനിൽ കുഷാരെ (ഹൈജംപ്), ജെസ്വിൻ ആൽഡ്രിൻ (ലോംഗ് ജംപ്), എം ശ്രീശങ്കർ (ലോങ് ജംപ്), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജംപ്), അബ്‌ദുള്ള അബൂബക്കർ (ട്രിപ്പിൾ ജംപ്),

എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), നീരജ് ചോപ്ര (ജാവലിൻ ത്രോ), ഡിപി മനു (ജാവലിൻ ത്രോ), കിഷോർ കുമാർ ജെനാ (ജാവലിൻ ത്രോ), ആകാശ്ദീപ് സിങ്‌ (20 കിലോമീറ്റർ റേസ് വാക്ക്), വികാഷ് സിങ്‌ (20 കി.മീ റേസ് വാക്ക്), പരംജീത് സിങ്‌ (20 കി.മീ റേസ് വാക്ക്), രാം ബാബൂ (35 കി.മീ റേസ് വാക്ക്), അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, അനിൽ രാജലിംഗം, മിജോ ചാക്കോ കുര്യൻ (പുരുഷന്മാരുടെ 4x400 മീറ്റർ റിലേ).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.