ലിസ്‌ബൺ: നാഷൻസ് ലീഗിൽ സ്വിറ്റ്‌സർലാന്‍റിനെ നേരിട്ട പോർച്ചുഗലിന് ജയം. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു.
-
🇵🇹🆚🇨🇭 Cristiano Ronaldo hits two in quick succession...
— UEFA Nations League (@EURO2024) June 5, 2022 " class="align-text-top noRightClick twitterSection" data="
Hat-trick incoming? 👀#NationsLeague pic.twitter.com/ueG61G33eX
">🇵🇹🆚🇨🇭 Cristiano Ronaldo hits two in quick succession...
— UEFA Nations League (@EURO2024) June 5, 2022
Hat-trick incoming? 👀#NationsLeague pic.twitter.com/ueG61G33eX🇵🇹🆚🇨🇭 Cristiano Ronaldo hits two in quick succession...
— UEFA Nations League (@EURO2024) June 5, 2022
Hat-trick incoming? 👀#NationsLeague pic.twitter.com/ueG61G33eX
15-ാം മിനിറ്റിൽ വില്യം കർവാലോയാണ് പോർച്ചുഗലിന്‍റെ ഗോളടി തുടങ്ങിയത്. 35-ാം മിനിറ്റിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. നാല് മിനിറ്റിനകം റൊണാൾഡോ തന്നെ വീണ്ടും ഗോൾ നേടി. രണ്ടാം പകുതിയിൽ ജോ കാൻസെലോയിയിലൂടെ നാലാം ഗോളും നേടിയ പോർച്ചുഗൽ വിജയം പൂർത്തിയാക്കി.
ഈ ഗോളുകളോടെ റൊണാൾഡോയുടെ ആകെ രാജ്യന്തര ഗോളുകളുടെ എണ്ണം 117 ആയി. അന്താരാഷ്‌ട്ര ഫുട്ബോളിലെ ടോപ് സ്കോറർ ആയ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിപ്പിക്കുകയാണ്. സജീവ കളിക്കാരിൽ രണ്ടാമതുള്ള അർജന്‍റീനൻ സൂപ്പർതാരം ലയണൽ മെസിയെക്കാൾ ബഹുദൂരം മുന്നിലാണ് റൊണാൾഡോ. 86 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.
-
⏰ 𝗥𝗘𝗦𝗨𝗟𝗧𝗦 ⏰
— UEFA Nations League (@EURO2024) June 5, 2022 " class="align-text-top noRightClick twitterSection" data="
Who did it best this Sunday? 🤩#NationsLeague
">⏰ 𝗥𝗘𝗦𝗨𝗟𝗧𝗦 ⏰
— UEFA Nations League (@EURO2024) June 5, 2022
Who did it best this Sunday? 🤩#NationsLeague⏰ 𝗥𝗘𝗦𝗨𝗟𝗧𝗦 ⏰
— UEFA Nations League (@EURO2024) June 5, 2022
Who did it best this Sunday? 🤩#NationsLeague
സമനിലകൊണ്ട് രക്ഷപ്പെട്ട് സ്‌പെയിൻ; നാഷൻസ് ലീഗിൽ ചെക് റിപ്പബ്ലിക്കിനോട് 2-2 ന്‍റെ സമനില വഴങ്ങി സ്‌പെയിൻ. മത്സരത്തിൽ രണ്ടു തവണയും പിന്നിൽ നിന്ന ശേഷമാണ് സ്‌പെയിൻ സമനില പിടിച്ചത്. നാലാം മിനിറ്റിൽ തന്നെ ചെക് മത്സരത്തിൽ മുന്നിലെത്തി. യാൻ കുറ്റ്ചെയുടെ പാസിൽ നിന്നു യാകുബ് പെസെക് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്.
-
Wonderkid 💫
— UEFA Nations League (@EURO2024) June 5, 2022 " class="align-text-top noRightClick twitterSection" data="
🇪🇸 Gavi becomes Spain's youngest ever goalscorer (17 years, 304 days), surpassing Ansu Fati (17 years, 311 days) 👏#NationsLeague pic.twitter.com/nUZcm4dkyL
">Wonderkid 💫
— UEFA Nations League (@EURO2024) June 5, 2022
🇪🇸 Gavi becomes Spain's youngest ever goalscorer (17 years, 304 days), surpassing Ansu Fati (17 years, 311 days) 👏#NationsLeague pic.twitter.com/nUZcm4dkyLWonderkid 💫
— UEFA Nations League (@EURO2024) June 5, 2022
🇪🇸 Gavi becomes Spain's youngest ever goalscorer (17 years, 304 days), surpassing Ansu Fati (17 years, 311 days) 👏#NationsLeague pic.twitter.com/nUZcm4dkyL
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റോഡ്രിയുടെ പാസിൽ നിന്നു ഗാവി സ്പെയിനിന് സമനില സമ്മാനിച്ചു. ഇതോടെ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി. രണ്ടാം പകുതിയിൽ സെർനിയുടെ പാസിൽ നിന്നു യാൻ കുറ്റ്ചെ റിപ്പബ്ലിക്കിന് രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ 90-ാം മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസിൽ നിന്നു ഇനിഗോ മാർട്ടിനസ് ഹെഡറിലൂടെ സ്‌പെയിനിന് സമനില സമ്മാനിക്കുകയായിരുന്നു.
ഹാലണ്ടിന്‍റെ ചിറകിലേറി നോർവെ; എർലിങ് ഹാലണ്ടിന്‍റെ മികവിൽ നാഷൻസ് ലീഗിൽ സ്വീഡനെയും തോൽപ്പിച്ചു നോർവെ. ഇരട്ടഗോളുകൾ നേടിയ ഹാലണ്ടിന്‍റെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വീഡനെ മറികടന്നത്. തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഹാലണ്ടിന്‍റെ ഗോൾ നേട്ടം. നോർവെക്ക് ആയി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്.
-
🇳🇴 Erling Haaland now has 18 goals in just 19 international appearances 😳#NationsLeague pic.twitter.com/EucXb8guJo
— UEFA Nations League (@EURO2024) June 5, 2022 " class="align-text-top noRightClick twitterSection" data="
">🇳🇴 Erling Haaland now has 18 goals in just 19 international appearances 😳#NationsLeague pic.twitter.com/EucXb8guJo
— UEFA Nations League (@EURO2024) June 5, 2022🇳🇴 Erling Haaland now has 18 goals in just 19 international appearances 😳#NationsLeague pic.twitter.com/EucXb8guJo
— UEFA Nations League (@EURO2024) June 5, 2022
ALSO READ:അഞ്ചിന്‍റെ മൊഞ്ചിൽ മെസി; സൗഹൃദ മത്സരത്തിൽ അർജന്‍റീനയ്‌ക്ക് ജയം
20-ാം മിനിറ്റിൽ ത്രോസ്‌ബിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട ഹാലണ്ട് നോർവെയെ മുന്നിൽ എത്തിച്ചു. 69-ാം മിനിറ്റിൽ അലക്‌സാണ്ടർ സോർലോത്തിന്റെ ഹെഡറിൽ നിന്നു ഹാലണ്ട് തന്‍റെ രണ്ടാം ഗോളും നേടി. പരാജയം ഉറപ്പിച്ച സ്വീഡന് പകരക്കാരനായി ഇറങ്ങിയ ആന്തണി എലാംഗയാണ് ആശ്വാസ ഗോൾ നേടിയത്. കുലുസെവ്സ്‌കിയുടെ പാസിൽ നിന്നായിരുന്നു യുവ താരത്തിന്‍റെ ഗോൾ.
വമ്പൻ ജയവുമായി സെർബിയ; സ്ലൊവേനിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ തകർത്തത്. സെർബിയയുടെ എക്കാലത്തെയും ഗോൾ വേട്ടക്കാരൻ അലക്‌സാണ്ടർ മിട്രോവിച് ആണ് ആദ്യ ഗോൾ നേടിയത്. 24-ാം മിനിറ്റിൽ കോർണറിൽ നിന്നാണ് മിട്രോവിച് സെർബിയയെ മുന്നിലെത്തിച്ചത്. എന്നാൽ 30-ാം മിനിറ്റിൽ പീറ്റർ സ്റ്റോജനോവിച്ചിലൂടെ സ്ലൊവേനിയ മത്സരത്തിൽ ഒപ്പമെത്തി.
56-ാം മിനിറ്റിൽ ടാഡിച് നൽകിയ പാസിൽ നിന്നു മിലിങ്കോവിച് സാവിച് സെർബിയയെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് 85-ാം മിനിറ്റിൽ സിവ്കോവിചിന്‍റെ പാസിൽ നിന്നു ഗോൾ നേടിയ ജോവിച് സെർബിയൻ ജയം ഉറപ്പിച്ചു. 92-ാം മിനിറ്റിൽ ടാഡിചിന്‍റെ പാസിൽ നിന്നു റഡോൻജികിന്‍റെ ഗോളോടെ സെർബിയൻ ജയം പൂർത്തിയാക്കി.