ETV Bharat / sports

മലയാളി താരം എം.ശ്രീശങ്കറിന് സ്വർണം ; പിന്നിട്ടത് 8.31 മീറ്റർ - മലയാളി താരം ശ്രീശങ്കറിന് സ്വർണം

ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന മത്സരങ്ങളിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിടുന്നത് ഇതാദ്യമാണ്

Murali Sreeshankar claimed long jump gold in Greece  Indias premier long jumper Murali Sreeshankar  മലയാളി താരം എം ശ്രീശങ്കറിന് സ്വർണം പിന്നിട്ടത് 8 31 മീറ്റർ  മലയാളി താരം ശ്രീശങ്കറിന് സ്വർണം  international jumping championship Greece
മലയാളി താരം എം.ശ്രീശങ്കറിന് സ്വർണം; പിന്നിട്ടത് 8.31 മീറ്റർ
author img

By

Published : May 26, 2022, 3:17 PM IST

ഏതൻസ് : ഗ്രീസിലെ ഏതൻസിൽ നടക്കുന്ന ഇന്‍റര്‍നാഷണൽ ജംപിങ് ചാംപ്യൻഷിപ്പിൽ മലയാളി താരം എം.ശ്രീശങ്കറിന് സ്വർണം. ലോങ്ജംപിൽ 8.31 മീറ്റർ പിന്നിട്ട ശ്രീശങ്കർ ഒന്നാമതെത്തിയപ്പോൾ 8.27 മീറ്റർ പിന്നിട്ട സ്വീഡന്‍റെ തോബിയാസ് മോണ്ട്‌ലര്‍ രണ്ടാമതെത്തി. 8.17 മീറ്റർ ചാടിയ ഫ്രാന്‍സിന്‍റെ ജൂലസ് പോമ്മറിനാണ് വെങ്കലം.

ലോങ്ജംപിൽ ദേശീയ റെക്കോർഡിനുടമയായ ശ്രീശങ്കറിന്‍റെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണിത്. തന്‍റെ മൂന്നാം ശ്രമത്തിലാണ് ശ്രീശങ്കറിന്‍റെ സ്വര്‍ണനേട്ടം വന്നത്. കഴിഞ്ഞമാസം നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‍‌ലറ്റിക്‌സിൽ 8.36 മീറ്റർ‌ പിന്നിട്ടാണ് ശ്രീശങ്കർ ദേശീയ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന മത്സരങ്ങളിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിടുന്നത് ഇതാദ്യമാണ്.

  • Murali Sreeshankar jumped to 8.31m in his 3rd attempt of mens long jump in the 12th International Jumps meeting at Kallithea, Greece pic.twitter.com/wYZIWXK0Zc

    — Rahul PAWAR (@rahuldpawar) May 25, 2022 " class="align-text-top noRightClick twitterSection" data=" ">

കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ‌ക്ക് മുന്നോടിയായി ശ്രീശങ്കർ അടക്കമുള്ള ഇന്ത്യൻ ജംപിങ് ടീമംഗങ്ങൾ ഗ്രീസിൽ പരിശീലനം നടത്തിവരികയാണ്. ഇതിനിടയിലാണ് രാജ്യാന്തര ഇൻവിറ്റേഷൻ മത്സരത്തിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.