റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ചരിത്രജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ തോൽപ്പിച്ചത്. ഈ ജയത്തോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന റെക്കോഡും സ്വന്തമാക്കി.
-
🚨FT | 🇮🇶 Air Force Club 1️⃣- 2️⃣ Mumbai City FC 🇮🇳
— #ACL2022 (@TheAFCCL) April 11, 2022 " class="align-text-top noRightClick twitterSection" data="
HISTORIC. The Islanders become the first-ever 🇮🇳 Indian Club to win an #ACL match. Rahul Bheke, a local Mumbai lad, sweetened the night by scoring the winner 🔥#ACL2022 | #AFCvMUM pic.twitter.com/wy3KAZapiQ
">🚨FT | 🇮🇶 Air Force Club 1️⃣- 2️⃣ Mumbai City FC 🇮🇳
— #ACL2022 (@TheAFCCL) April 11, 2022
HISTORIC. The Islanders become the first-ever 🇮🇳 Indian Club to win an #ACL match. Rahul Bheke, a local Mumbai lad, sweetened the night by scoring the winner 🔥#ACL2022 | #AFCvMUM pic.twitter.com/wy3KAZapiQ🚨FT | 🇮🇶 Air Force Club 1️⃣- 2️⃣ Mumbai City FC 🇮🇳
— #ACL2022 (@TheAFCCL) April 11, 2022
HISTORIC. The Islanders become the first-ever 🇮🇳 Indian Club to win an #ACL match. Rahul Bheke, a local Mumbai lad, sweetened the night by scoring the winner 🔥#ACL2022 | #AFCvMUM pic.twitter.com/wy3KAZapiQ
ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് മുംബൈ സിറ്റിയുടെ വിജയം. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മാദി അഹ്‌മദാണ് എയര്‍ ഫോഴ്‌സിന്‍റെ ഗോള്‍ നേടിയത്.
-
𝙃𝙄𝙎𝙏𝙊𝙍𝙔 𝙈𝘼𝘿𝙀 🤩
— Mumbai City FC (@MumbaiCityFC) April 11, 2022 " class="align-text-top noRightClick twitterSection" data="
A historic night in Riyadh for #TheIslanders as we become the first Indian team to win an AFC Champions League game! 💥#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/d09aBF9G9o
">𝙃𝙄𝙎𝙏𝙊𝙍𝙔 𝙈𝘼𝘿𝙀 🤩
— Mumbai City FC (@MumbaiCityFC) April 11, 2022
A historic night in Riyadh for #TheIslanders as we become the first Indian team to win an AFC Champions League game! 💥#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/d09aBF9G9o𝙃𝙄𝙎𝙏𝙊𝙍𝙔 𝙈𝘼𝘿𝙀 🤩
— Mumbai City FC (@MumbaiCityFC) April 11, 2022
A historic night in Riyadh for #TheIslanders as we become the first Indian team to win an AFC Champions League game! 💥#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/d09aBF9G9o
19 ഷോട്ടുകൾ ഉതിർത്ത എയർ ഫോഴ്‌സ് ക്ലബിന് തന്നെയായിരുന്നു മത്സരത്തിൽ മുൻതുക്കം. എന്നാല്‍ ഒരെണ്ണം മാത്രമാണ് ഗോള്‍വര കടന്നത്. മറുവശത്ത് മുംബൈ ആകെ അഞ്ച് ഷോട്ടുകൾ മാത്രമാണ് മുംബൈ ലക്ഷ്യത്തിലേക്ക് പായിച്ചത്. ബോൾ പൊസിഷനിലും ഇറാഖി ക്ലബാണ് മുന്നിട്ട് നിന്നത്.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 59-ാം മിനിട്ടിൽ ഹമ്മാദി അഹ്‌മദിലൂടെയാണ് എയർ ഫോഴ്‌സ് ലീഡ് എടുത്തത്. ഇതിനു പിന്നാലെ ഉണർന്നു കളിച്ച മുംബൈ സിറ്റി 70-ാം മിനുട്ടിൽ ഡിയേഗോ മൊറീസിയോയിലൂടെ ഒപ്പമെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍.
ഇതിന് പിന്നാലെ 75-ാം മിനിട്ടിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് മുംബൈ സിറ്റി ലീഡും നേടി. അഹ്മ്മദ് ജഹൗഹിന്‍റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ബെക്കെ വലകുലുക്കിയത്. ഇതോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെക്കേ.
-
मुंबई वाढवतेय देशाची शान...💙#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/zujlmRvCx2
— Mumbai City FC (@MumbaiCityFC) April 11, 2022 " class="align-text-top noRightClick twitterSection" data="
">मुंबई वाढवतेय देशाची शान...💙#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/zujlmRvCx2
— Mumbai City FC (@MumbaiCityFC) April 11, 2022मुंबई वाढवतेय देशाची शान...💙#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/zujlmRvCx2
— Mumbai City FC (@MumbaiCityFC) April 11, 2022
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി അൽ ശബാബിനോട് പരാജയപ്പെട്ടിരുന്നു. 14ന് യുഎഇ ക്ലബ് അല്‍ ജസീറയ്‌ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.