ETV Bharat / sports

ന്യൂകാസിലിനെതിരെ തകർന്നടിഞ്ഞ് ടോട്ടൻഹാം ; പ്രീമിയർ ലീഗ് ചരിത്രത്തിലെ വമ്പൻ ടീമുകളുടെ നാണക്കേടിന്‍റെ റെക്കോഡുകൾ ഇങ്ങനെ

21 മിനിട്ടിനകം വഴങ്ങിയ 5 ഗോളുകളാണ് ടോട്ടൻഹാമിനെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്

EPL  Newcastle vs Tottenham  പ്രീമിയർ ലീഗ്  ടോട്ടൻഹാം  EPL record  embarrassing defeats ever in Premier League  English Premier League  embarrassing defeats EPL  ന്യൂകാസിൽ യുണൈറ്റഡ് ടോട്ടൻഹാം  Tottenham Hotspur  Manchester United  Arsenal  Manchester City  Chelsea  Southampton
ന്യൂകാസിലിനെതിരെ തകർന്നടിഞ്ഞ് ടോട്ടൻഹാം
author img

By

Published : Apr 24, 2023, 12:39 PM IST

Updated : Apr 24, 2023, 1:14 PM IST

ലണ്ടൻ : പ്രീമിയർ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സമാനമാണ് ടോപ് ഫോറിൽ ഇടം പിടിക്കുന്നതിനായും നടക്കുന്നത്. പോയിന്‍റ് പട്ടികയിൽ നാല്, അഞ്ച് സ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡ് - ടോട്ടൻഹാം മത്സരഫലമാണ് ഏറെ ശ്രദ്ധേയമായത്.

സെന്‍റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 6-1നാണ് ന്യൂകാസിൽ ടോട്ടൻഹാമിനെ തകർത്തെറിഞ്ഞത്. 21 മിനിട്ടിനകം നേടിയ അഞ്ച് ഗോളുകളാണ് ടോട്ടനത്തിന്‍റെ കഥ കഴിച്ചത്. ന്യൂകാസിലിനായി ജേക്കബ് മർഫി, അലക്‌സാണ്ടർ ഇസാക് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ ജൊലിന്‍റൺ, വിൽസൺ എന്നിവർ ഓരോ ഗോൾ വീതം നേടി.

ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ടീമായി ന്യൂകാസിൽ യുണൈറ്റഡ്. എന്നാൽ ഇതാദ്യമല്ല പ്രീമിയർ ലീഗിലെ മികച്ച ടീമുകൾ ഇത്തരം നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ലിവർപൂൾ, ചെൽസി എന്നീ വമ്പൻമാരെല്ലാം നാണക്കേടിന്‍റെ ഭാരം ചുമലിലേറുന്നവരാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ടോപ് ഫ്ലൈറ്റ് ടീമുകൾ നേരിട്ട വലിയ തോൽവികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

മാഞ്ചസ്റ്റർ യുണൈറ്റഡ് 8-2 ആഴ്‌സണൽ : 2011ൽ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 8-2ന് തോറ്റ ആഴ്‌സണൽ 1896ന് ശേഷമുള്ള ഏറ്റവും മോശം തോൽവിയാണ് ഏറ്റുവാങ്ങിയത്. പരിക്കും സസ്‌പെൻഷനും പ്രധാന താരങ്ങളില്ലാതെയായിരുന്നു ആഴ്‌സണൽ ഇറങ്ങിയിരുന്നത്. ഹാട്രിക്കുമായി വെയ്‌ൻ റൂണി മിന്നിത്തിളങ്ങിയ മത്സരത്തിൽ ആഷ്‌ലി യങ് രണ്ട് ഗോളുകൾ നേടി. ഡാനി വെൽബെക്ക്, നാനി, പാർക് ജി സുങ് എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി.

ആൻഫീൽഡിൽ ചാരമായി യുണൈറ്റഡ് : പുതിയ പരിശീലകനായെത്തിയ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് ടീം സീസണിലുടനീളം പുറത്തെടുക്കുന്നത്. കറബാവോ കപ്പ് (ഇഎഫ്എല്‍) സ്വന്തമാക്കി കിരീട വരള്‍ച്ചയ്‌ക്ക് വിരാമമിട്ട യുണൈറ്റഡ് ലിവർപൂളിനെതിരെ 7-0ന്‍റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളും പകരക്കാരനായി കളത്തിലെത്തിയ റോബർട്ടോ ഫിർമിനോ എന്നിവർ നേടിയ ഗോളുകളുമാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളുടെ കൂട്ടത്തിലേക്കാണ് ഈ മത്സരത്തോടെ യുണൈറ്റഡ് ഒന്നുകൂടി എഴുതിച്ചേർത്തത്. 1926 ൽ ബ്ലാക്ക്ബേൺ റോവേഴ്‌സ്, 1930 ൽ ആസ്റ്റൻ വില്ല, 1931 ൽ വോൾവർഹാംടൺ വാണ്ടറേഴ്‌സ് ടീമുകളോടും ഇതേ സ്കോറിന് തോറ്റിട്ടുണ്ട്.

അയൽക്കാരുടെ പോരിൽ നാണംകെട്ട് യുണൈറ്റഡ് : ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്‍ പരിശീലകനായിരുന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ട നാണംകെട്ട തോൽവികളിലൊന്ന് സിറ്റിയോടാണ്. 2011 ൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് യുണൈറ്റഡ് തോറ്റത്. 1930ന് ശേഷം യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ ആദ്യമായി ആറ് ഗോളുകൾ വഴങ്ങിയ മത്സരമായിരുന്നു അത്.

ചരിത്ര വിജയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മരിയോ ബലോട്ടെല്ലി, എഡെൻ സെക്കോ എന്നിവർ ഇരട്ട ഗോളുകൾ നേടി. സെർജിയോ അഗ്യൂറോ, ഡേവിഡ് സിൽവ എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോണി ഇവാൻസിനെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ആതിഥേയർ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.

ചെൽസി 6-0 ആഴ്‌സണൽ : ആഴ്‌സണൽ പരിശീലകനായി തന്‍റെ 1000-ാം മത്സരത്തിൽ നാണംകെട്ട തോൽവിയുമായാണ് ആർസെൻ വെങ്ങർ മടങ്ങിയത്. 2014 ൽ ചെൽസിയുടെ മൈതാനത്ത് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ആഴ്‌സണൽ പരാജയപ്പെട്ടത്. ആഴ്‌സണലിനെതിരെ ചെൽസിയുടെ ഏറ്റവും വലിയ ജയമാണിത്.

ഇത്തിഹാദിൽ അഗ്യൂറോ മാജിക് : സെർജിയോ അഗ്യൂറോ ഹാട്രിക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നാണക്കേടിലേക്ക് നയിച്ചത്. കളി തുടങ്ങി 25 മിനിറ്റിനുള്ളിൽ സിറ്റി നാല് ഗോളുകൾ നേടിയിരുന്നു. റഹിം സ്റ്റെർലിങ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഇൽകൈ ഗുണ്ടോഗൻ ഒരു ഗോളുമായി പട്ടിക പൂർത്തിയാക്കി.

തോൽവിയോടെ കരിയറിന് കർട്ടണിട്ട് ജെറാർഡ് : ലിവർപൂളിനായി അവസാന മത്സരത്തിനിറങ്ങിയ ഇതിഹാസ താരം സ്റ്റീവൻ ജെറാർഡ് നാണംകെട്ട തോൽവിയുമായാണ് കളംവിട്ടത്. സ്റ്റോക് സിറ്റിക്കെതിരായ മത്സരത്തിൽ ജെറാർഡിന് ഗോൾ നേടാനായെങ്കിലും ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്.

58 വർഷത്തിനിടയിലെ മിഡിൽസ്ബ്രോയുടെ വലിയ വിജയം : എവേ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും നാണംകെട്ട തോൽവിയാണ് 2008 ൽ മിഡിൽസ്ബ്രോയ്‌ക്കെതിരെ ഏറ്റുവാങ്ങിയത്. സീസണിലെ അവസാന മത്സരത്തിൽ 8-1 നാണ് സിറ്റി പരാജയപ്പെട്ടത്. 15 മിനിറ്റിനകം റിച്ചാർഡ് ഡൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായിരുന്നു. സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്.

Last Updated : Apr 24, 2023, 1:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.